വിധാന സൗധ ഗൈഡഡ് ടൂര്‍ ജൂണ്‍ ഒന്നു മുതല്‍

കര്‍ണാടകയില്‍ ടൂറിസ സാധ്യതകള്‍ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് വിധാന സൗധയില്‍ ഏർപ്പെടുത്തുന്ന ഗൈഡഡ് ടൂർ സംവിധാനം ജൂണ്‍ ഒന്നിന് ആരംഭിക്കും.

മുതിർന്നവർക്ക് 50 രൂപയാണ് ഫീസ്. 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി പ്രവേശിക്കാം.വിധാന സൗധ ടൂർ എല്ലാ ഞായറാഴ്ചകളിലുമുണ്ടാകും. ഇതിനുപുറമെ, എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ഗൈഡഡ് ടൂർ ഒരുക്കും.

രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് സന്ദർശക സമയം. കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷൻ (കെ.എസ്.ടി.ഡി.സി) വഴി ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

  ദേവഗൗഡയെയും യെഡിയൂരപ്പയെയും കണ്ട് അനുഗ്രഹം വാങ്ങി ഡി.കെ. ശിവകുമാർ; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം

ഓരോ ടൂറിലും 30 പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.ഒരു ദിവസം പരമാവധി 300 പേർക്കാണ് പ്രവേശനം. 90 മിനിറ്റ് ദൈർഘ്യമുള്ള ടൂർ കന്നടയിലും ഇംഗ്ലീഷിലും ഒരുക്കും.

വിധാന സൗധയുടെ മൂന്നാം നമ്ബർ ഗേറ്റില്‍ നിന്നാണ് സന്ദർശകർക്ക് പ്രവേശനം. നിയമസഭയുടെ ചരിത്രം, നിർമിതികളുടെ പ്രാധാന്യം എന്നിവ സന്ദര്‍ശകര്‍ക്ക് വിവരിച്ചുനല്‍കുന്നതിനായി 30 അംഗങ്ങള്‍ക്ക് ഒരു ഗൈഡ് എന്ന രീതിയില്‍ ഗൈഡിനെ നിയമിക്കും.

സന്ദര്‍ശകര്‍ വിധാൻ സൗധയിലെ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും കൈവശം വെക്കണമെന്നും അധികൃതർ പറഞ്ഞു.

  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

വിധാന സൗധക്കുള്ളിലെ നിയമസഭ ഹാള്‍, ഉപരിസഭയായ നിയമ നിർമാണ കൗണ്‍സില്‍ തുടങ്ങി വിവിധ സ്ഥലങ്ങള്‍ കാണാനും അവയുടെ ചരിത്രം മനസ്സിലാക്കാനും ഇതുമൂലം അവസരം ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഞ്ഞ മെട്രോയിൽ കയറി ആരോഗ്യം വീണ്ടെടുക്കാം; ഐ.ഐ.എസ്.സി പഠനത്തിലെ വിവരങ്ങൾ!
[masterslider id="10"]

Related posts