ബെംഗളൂരു: കർണാടക ആർടിസിയുടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഐടി വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നു. കെഎസ്ആർടിസിയുടെ ഉപവിഭാഗങ്ങളായ ബിഎംടിസി, എൻഇകെആർടിസി, എൻഡബ്ലുകെആർടിസി എന്നിവയുടെ ഐടി വിഭാഗങ്ങൾ ഒരുമിച്ച് കൊണ്ടുവരുന്നതിനാണ് മുൻഗണന നൽകുക.
നിലവിൽ ഒട്ടേറെ സെർവറുകൾ കൈകാര്യം ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനൊപ്പം കൂടുതൽ വേഗം കൈവരിക്കുന്നതിനും സാധിക്കും. ഓട്ടോമാറ്റിക് ടിക്കറ്റ് വിതരണം, സിസിടിവി ക്യാമറ, ട്രാക്കിങ് സംവിധാനം എന്നിവയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും സാധിക്കും.