ബെംഗളൂരു ; കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ബെംഗളൂരുവിനെ കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് അവശ്യം ചോദിച്ചറിയേണ്ട കാര്യങ്ങളുടെ പട്ടികയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ്. യെഡിയൂരപ്പ. ബിജെപി സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ടു ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുകയാണ് യെഡിയൂരപ്പ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഉൾപ്പെട്ട സമിതിയുടെ ചർച്ചയ്ക്കിടയിലാണ് കർണാടകയിലെ ആൾനൂഴി ദുരന്തങ്ങളും തോട്ടിപ്പണിയും ചൂണ്ടിക്കാട്ടി യെഡിയൂരപ്പയുടെ ട്വീറ്റ്.
ട്വീറ്റിന്റെ പൂർണരൂപം താഴെ ..
# രാഹുൽ ഗാന്ധി. ഇന്നു താങ്കളുടെ പാർട്ടിയുടെ സംസ്ഥാന നേതാക്കൾ പൗരകർമികർക്കു (ശുചീകരണ തൊഴിലാളികൾ) ഹസ്തദാനം നൽകി അവരുമായി കൂടിക്കാഴ്ച നടത്തിയല്ലോ. യഥാർഥത്തിൽ അവരുടെ ജീവിതം മെച്ചപ്പെടുത്താൻ സിദ്ധരാമയ്യ സർക്കാർ ഒന്നും ചെയ്തിട്ടില്ല. കർണാടകയിൽ സംഭവിക്കുന്നതിന്റെ ചുരുക്കം ഇതാണ്.ദലിതരുടെ നേതാവാണെന്നാണ് സിദ്ധരാമയ്യ സ്വയം അവകാശപ്പെടുന്നത്. തോട്ടിപ്പണി നിരോധിച്ച് ദിലിതരെ ബഹുമാനിക്കൂ. കർണാടകയിൽ ആൾനൂഴികളിൽ ശുചീകരണ തൊഴിലാളികൾ വീണു മരിക്കുന്നതു കാണാതിരിക്കാൻ മുഖ്യമന്ത്രിക്കു കാഴ്ചശക്തിയില്ലെന്നുണ്ടോ?
2011ലെ ജാതി സെൻസസ് പറയുന്നത് രാജ്യത്തെ ഇത്തരം ജോലി ചെയ്യുന്ന 16,362 തൊഴിലാളികളിൽ 90 ശതമാനവും കർണാടകയിൽ നിന്നാണെന്നാണ്. കഴിഞ്ഞ വർഷങ്ങളിലായി 68 പേർ ആൾനൂഴികളിൽ കുടുങ്ങി മരിച്ചു.തോട്ടിപ്പണി നിയമവിധേയമാക്കാനുള്ള ആഗ്രഹം ഇതിനോടകം മന്ത്രി എച്ച്. ആഞ്ജനേയ പ്രകടിപ്പിച്ചു കഴിഞ്ഞു. മനുഷ്യത്വരഹിതമായ, അപകടം നിറഞ്ഞ ഈ തൊഴിൽ എങ്ങനെയാണ് നിയമവിധേയമാക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.