ബെംഗളൂരു :ബിജെപിയുടെ ആദ്യ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി. ബി.എസ്. യെഡിയൂരപ്പ, ജഗദീഷ് ഷെട്ടർ, കെ.എസ്. ഈശ്വരപ്പ, ആർ. അശോക തുടങ്ങി 72 പേരുടെ പട്ടികയാണ് ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പു സമിതി അംഗീകരിച്ചത്.
കഴിഞ്ഞയാഴ്ച എംഎൽഎ സ്ഥാനം രാജിവച്ച് കോൺഗ്രസ് വിട്ട മല്ലികയ്യ ഗുട്ടേദാർ ആണ് അഫ്സൽപുരിലെ സ്ഥാനാർഥി. ഗുട്ടേദാർ ഇന്നലെ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. സമാജ്‌വാദി പാർട്ടി വിട്ട് ഈയിടെ ബിജെപിയിൽ ചേർന്ന സി.പി. യോഗേശ്വറാണു ചന്നപട്ടണയിലെ സ്ഥാനാർഥി.
ജനതാദൾ (എസ്) സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമിയെയാകും യോഗേശ്വർ ഇവിടെ നേരിടുക. ദൾ വിട്ടു വന്ന ബസവനഗൗഡ പാട്ടീൽ യെത്നൽ (വിജയപുര സിറ്റി), മല്ലികാർജുൻ ഖൂബ (ബസവകല്യാൺ), മാനപ്പ വജ്ജൽ (ലിംഗസഗൂർ) എന്നിവർക്കും സീറ്റ് കിട്ടി. ബസവകല്യാൺ ഖൂബയുടെയും ലിംഗസഗൂർ വജ്ജലിന്റെയും സിറ്റിങ് സീറ്റുകളാണ്.
യെഡിയൂരപ്പ ശിക്കാരിപുരയിലും ഈശ്വരപ്പ ശിവമൊഗ്ഗയിലും ഷെട്ടർ ഹുബ്ലി ധാർവാഡ് സെൻട്രലിലും തന്നെ മൽസരിക്കും. സംവരണ മണ്ഡലമായ മുളബാഗലുവിൽ ബെള്ളാരി ഖനി ലോബിയിലെ പ്രമുഖനായ ബി. ശ്രീരാമുലുവാണു സ്ഥാനാർഥി. മുൻ മുഖ്യമന്ത്രി എസ്.ആർ. ബൊമ്മെയുടെ മകൻ ബസവരാജ് ബൊമ്മെയാണു ഷിഗ്ഗാവ് മണ്ഡലത്തിലെ സ്ഥാനാർഥി.
മറ്റു പ്രമുഖ സ്ഥാനാർഥികൾ: ഉമേഷ് കട്ടി (ഹുക്കേരി), ബാലചന്ദ്ര ജാർക്കിഹൊള്ളി (അരഭാവി), ഗോവിന്ദ് കർജോൾ (മുധോൾ: സംവരണം), സി.എം. ഉദാസി (ഹംഗൽ), ടി.എച്ച്. സുരേഷ്ബാബു (കാംബ്ലി:സംവരണം), എസ്.എ. രവീന്ദ്രനാഥ് (ദാവനഗെരെ നോർത്ത്), ഹാലാഡി ശ്രീനിവാസ ഷെട്ടി (കുന്ദാപുര), ഡി.എൻ. ജീവരാജ് (ശൃംഗേരി), സി.ടി. രവി (ചിക്കമഗളൂരു), വി. സംപംഗി (കെജിഎഫ്: സംവരണം), എസ്. മുനിരാജു (ദാസറഹള്ളി), നഞ്ചുണ്ടെ ഗൗഡ (ശ്രീരംഗപട്ടണ), അപ്പാച്ചു രഞ്ജൻ (മടിക്കേരി).
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരും തിരഞ്ഞെടുപ്പുസമിതി യോഗത്തിൽ പങ്കെടുത്തു.
ബെംഗളൂരു നഗരമേഖലയിലെ ബിജെപി സ്ഥാനാർഥിക ആദ്യ പട്ടികയിലുള്ളവർ ഇവർ: എസ്.ആർ. വിശ്വനാഥ് (യെലഹങ്ക), പി.എം. മുനിരാജ ഗൗഡ (രാജരാജേശ്വരി നഗർ), സി.എൻ. അശ്വഥ്നാരായൺ (മല്ലേശ്വരം), വൈ.എ. നാരായണസ്വാമി (ഹെബ്ബാൾ), എസ്. രഘു (സി.വി. രാമൻ നഗർ), എസ്. സുരേഷ്കുമാർ (രാജാജി നഗർ), ഉദയ് ഗരുഡാചാർ (ചിക്പേട്ട്), രവി സുബ്രഹ്ണ്യ (ബസവനഗുഡി), ആർ. അശോക് (പത്മനാഭ നഗർ), ബി.എൻ. വിജയകുമാർ (ജയനഗർ), അരവിന്ദ് ലിംബാവലി (മഹാദേവപുര: സംവരണം), സതീഷ് റെഡ്ഡി (ബൊമ്മനഹള്ളി), എം. കൃഷ്ണപ്പ (ബെംഗളൂരു സൗത്ത്).
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.