ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു

ബെംഗളൂരു: നഗരത്തിലെ കെ.ആർ സർക്കിളിന് സമീപം ബി.എം.ടി.സി (BMTC) ഇലക്ട്രിക് ബസ് ഓട്ടോറിക്ഷിലിടിച്ചുണ്ടായ വൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കെ.ആർ പുരം സ്വദേശിയായ കൃഷ്ണമൂർത്തി (60) ആണ് സെന്റ് മാർത്താസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 3:15 ഓടെയാണ് നഗരത്തെ നടുക്കിയ അപകടം ഉണ്ടായത്.

നിയന്ത്രണം വിട്ട ബസ് കാറിലും മരത്തിലും ഇടിച്ചു

മെജസ്റ്റിക്കിൽ നിന്നും ചന്ദാപുരയിലേക്ക് പോവുകയായിരുന്ന ബി.എം.ടി.സി ഇലക്ട്രിക് ബസ് മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയുടെ പുറകിൽ ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തൊട്ടടുത്തുള്ള കാറിലേക്ക് തെറിച്ചുവീണു. ഇതേത്തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ ഓട്ടോ ഡ്രൈവർ കൃഷ്ണമൂർത്തിക്ക് ഗുരുതരമായി പരിക്കേറ്റു. കെ.ആർ സർക്കിളിലേക്കുള്ള ഇറക്കത്തിലാണ് അപകടം നടന്നതെന്ന് ഹലസൂരു ഗേറ്റ് ട്രാഫിക് പോലീസ് അറിയിച്ചു. ഓട്ടോയിലിടിച്ച ശേഷം നിയന്ത്രണം വിട്ട ബസ് റോഡരികിലെ ലൈറ്റ് പോസ്റ്റിലും മരത്തിലും ഇടിച്ചാണ് നിന്നത്.

  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു

അപകടത്തെ തുടർന്ന് ലൈറ്റ് പോസ്റ്റ് വളയുകയും റോഡരികിലെ മരം തകരുകയും ചെയ്തതോടെ അവശിഷ്ടങ്ങൾ റോഡിൽ നിരന്നത് മേഖലയിൽ വലിയ ഗതാഗതക്കുരുക്കിന് കാരണമായി. പിന്നീട് പോലീസ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

ബ്രേക്ക് ഫെയിലിയർ എന്ന് ഡ്രൈവർ; അന്വേഷണം തുടങ്ങി

ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് ബി.എം.ടി.സി ബസ് ഡ്രൈവർ പോലീസിന് നൽകിയ മൊഴി. സംഭവത്തിൽ ഹലസൂരു ഗേറ്റ് ട്രാഫിക് പോലീസ് ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 106 പ്രകാരം അശ്രദ്ധമായി വണ്ടി ഓടിച്ച് മരണത്തിന് കാരണമാക്കിയതിന് കേസെടുക്കുകയും ചെയ്തു. ഡ്രൈവറുടെ ബ്രേക്ക് തകരാർ എന്ന വാദം അന്വേഷിച്ചു വരികയാണെന്നും, അപകട കാരണം സാങ്കേതിക തകരാറാണോ അതോ ഡ്രൈവറുടെ അശ്രദ്ധയാണോ എന്ന് കണ്ടെത്താൻ ഇലക്ട്രിക് ബസ് സമഗ്രമായ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കാൻ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് (RTO) ഇൻസ്പെക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുതിർന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

അപകട മേഖലയായി കെ.ആർ സർക്കിൾ ഇറക്കം

ഫ്രീഡം പാർക്കിൽ നിന്ന് കെ.ആർ സർക്കിളിലേക്കുള്ള ഇറക്കവും ഒന്നിലധികം റോഡുകൾ വന്നുചേരുന്നതുമായ ഈ ഭാഗം സ്ഥിരം അപകട മേഖലയാണെന്ന് യാത്രക്കാർ ആരോപിക്കുന്നു. സിഗ്നൽ മാറുന്നതിന് മുൻപ് വേഗത്തിൽ പോകുവാൻ വാഹനങ്ങൾ മത്സരിക്കുന്നത് ഇവിടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ, ബി.എം.ടി.സിയുടെ ഇലക്ട്രിക് ബസുകൾ ശബ്ദമില്ലാതെ സഞ്ചരിക്കുന്നതിനാൽ കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും ഇവ പെട്ടെന്ന് ശ്രദ്ധയിൽപ്പെടുന്നില്ലെന്ന ആശങ്കയും ഈ അപകടത്തോടെ പ്രദേശവാസികൾ പങ്കുവെക്കുന്നുണ്ട്.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts