ബംഗളൂരു: ബി.ബി.എം.പിക്ക് കീഴിലെ പൊതു പാർക്കുകളിൽ പ്രവർത്തന സമയങ്ങളിൽ പ്രവേശനം നിഷേധിച്ചാൽ ജനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന നിർദേശവുമായി ബി.ബി.എം.പി
2024 ജൂണിൽ ഒന്നാകെ നഗരത്തിലുടനീളമുള്ള എല്ലാ പാർക്കുകളുടെയും സമയം പരിഷ്കരിച്ചിരുന്നു. ദിവസവും രാവിലെ അഞ്ചു മുതൽ രാത്രി 10 വരെ ബി.ബി.എം.പി പാർക്കുകൾ തുറന്നിരിക്കണമെന്നാണ് ഉത്തരവ്.
പൊതുജന താൽപര്യത്തെ തുടർന്നാണ് സമയക്രമത്തിലെ മാറ്റം.
അതേസമയം, ചില പാർക്കുകൾ പഴയ സമയപ്രകാരം സന്ദർശകരുടെ പ്രവേശനം നിയന്ത്രിക്കുന്നത് തുടരുന്നതായി പരാതികൾ ലഭിച്ചതായി ബി.ബി.എം.പി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രാവിലെ അഞ്ചു മുതൽ രാത്രി 10 വരെയുള്ള സമയങ്ങളിൽ സന്ദർശനം നിയന്ത്രിക്കപ്പെട്ടാൽ, ഫോട്ടോ തെളിവുകൾ സഹിതം ജനങ്ങൾക്ക് പരാതി സമർപ്പിക്കാം.
1533 എന്ന നമ്പറിൽ ഹെൽപ് ലൈനിൽ വിളിച്ചോ, 94806 85700 എന്ന നമ്പറിലേയ്ക്ക് വാട്സ്ആപ് വഴി സന്ദേശമയച്ചോ, സഹായ 2.0 മൊബൈൽ ആപ് ഉപയോഗിച്ചോ, [email protected] അല്ലെങ്കിൽ [email protected] എന്ന വിലാസത്തിൽ ഫോട്ടോ തെളിവുകൾ സഹിതം ഇ-മെയിൽ അയച്ചോ പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.