ആകാശയാത്രക്കാർക്ക് മുന്നെ ഇനി കണ്കുളിർക്കുന്ന കാഴ്ചയും; ബെംഗളൂരു വിമാനത്താവളം ടെർമിനൽ-2 ഇനി വെറുമൊരു കാത്തിരിപ്പുകേന്ദ്രമല്ല!

ബെംഗളൂരു: ഗാർഡൻ സിറ്റിയുടെയും സിലിക്കൺ വാലിയുടെയും സാംസ്കാരിക തനിമ വിളിച്ചോതുന്ന ‘ബെംഗളൂരുരിന ആത്മ’ (ബെംഗളൂരുവിന്റെ ആത്മാവ്) എന്ന ബൃഹത്തായ കലാസൃഷ്ടി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനാച്ഛാദനം ചെയ്തു. വിമാനത്താവളത്തിലെ അത്യാധുനികമായ ടെർമിനൽ-2ന് മുന്നിലാണ് യാത്രക്കാരുടെ മനംകവരുന്ന ഈ ശിൽപം സ്ഥാപിച്ചിരിക്കുന്നത്. ബയോകോൺ ഫൗണ്ടേഷനും ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (BIAL) സംയുക്തമായാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കിയത്. പ്രശസ്ത സ്പാനിഷ് കലാകാരനായ ജൗമെ പ്ലെൻസയാണ് ഈ ശിൽപം വിഭാവനം ചെയ്തത്.

ഇന്ത്യയിലെ സ്പാനിഷ് അംബാസഡർ ജുവാൻ അന്റോണിയോ മാർച്ച് പുജോൾ ശിൽപം ഔദ്യോഗികമായി നാടിന് സമർപ്പിച്ചു. സംസ്ഥാന ഐടി-ബിടി മന്ത്രി പ്രിയങ്ക് ഖാർഗെ, ബയോകോൺ ഗ്രൂപ്പ് അധ്യക്ഷ കിരൺ മജുംദാർ ഷാ, ബിഐഎഎൽ മാനേജിംഗ് ഡയറക്ടർ ഹരി മാരാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് നിർമ്മിച്ച ഈ ശിൽപം നഗരത്തിന്റെ നവീകരണത്തെയും സർഗ്ഗാത്മകതയെയും സംസ്കാരങ്ങളുടെ സംഗമത്തെയും പ്രതിനിധീകരിക്കുന്നു. ലോകപ്രശസ്ത നഗരങ്ങളായ ലണ്ടൻ, ന്യൂയോർക്ക്, ടോക്കിയോ എന്നിവിടങ്ങളിൽ പൊതു കലാസൃഷ്ടികൾ ഒരുക്കിയ ജൗമെ പ്ലെൻസയുടെ ഇന്ത്യയിലെ പ്രധാന ചുവടുവെപ്പുകൂടിയാണിത്.

  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും

നഗരവികസനം കേവലം അടിസ്ഥാന സൗകര്യങ്ങളിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്നും കലയ്ക്കും സംസ്കാരത്തിനും തുല്യ പ്രാധാന്യമുണ്ടെന്നും ചടങ്ങിൽ സംസാരിച്ച കിരൺ മജുംദാർ ഷാ വ്യക്തമാക്കി. വിമാനത്താവളത്തെ കേവലം ഒരു യാത്രാ കേന്ദ്രമെന്നതിലുപരി ഒരു സാംസ്കാരിക കവാടമായാണ് ബിഐഎഎൽ കാണുന്നതെന്ന് ഹരി മാരാരും കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഇത്തരം കലാസൃഷ്ടികൾ യാത്രക്കാർക്ക് നഗരത്തെക്കുറിച്ച് മായാത്ത ഓർമ്മകൾ സമ്മാനിക്കും.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

കലയോടുള്ള ഈ പ്രതിബദ്ധത അന്താരാഷ്ട്ര തലത്തിലും ബെംഗളൂരു വിമാനത്താവളത്തിന് അംഗീകാരങ്ങൾ നേടിക്കൊടുക്കുന്നുണ്ട്. 2026-ലെ സ്കൈട്രാക്സ് റാങ്കിംഗിൽ ലോകത്തിലെ ഏറ്റവും മികച്ച ‘ആർട്ട് എയർപോർട്ട്’ വിഭാഗത്തിൽ എട്ടാം സ്ഥാനത്തുനിന്നും അഞ്ചാം സ്ഥാനത്തേക്ക് ബെംഗളൂരു വിമാനത്താവളം കുതിച്ചുയർന്നത് ഈ പ്രവർത്തനങ്ങളുടെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ബയോകോൺ ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധതയുടെ (CSR) ഭാഗമായാണ് ഈ ശില്പ ഇൻസ്റ്റാളേഷൻ പൂർത്തിയാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts