സാമ്പാർ ഉണ്ടാക്കാത്തതിന് പിതാവിന്റെ ശകാരം; മനംനൊന്ത് യുവതി ജീവനൊടുക്കി

ബെംഗളൂരു : സാമ്പാർ തയ്യാറാക്കാത്തതിന് പിതാവ് ശകാരിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ചിക്കമഗളൂരു മുദിഗരെ താലൂക്കിലെ ദേവവൃന്ദ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. നടേഷിന്റെ മകൾ സൗജന്യ പൂജാരി (22) ആണ് വീട്ടിൽ തൂങ്ങിമരിച്ചത്.

കഴിഞ്ഞ ദിവസം പിതാവായ നടേഷ് പച്ചക്കറികൾ വാങ്ങി നൽകുകയും ഉച്ചഭക്ഷണത്തിന് സാമ്പാർ തയ്യാറാക്കാൻ മകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഉച്ചയ്ക്ക് ഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോൾ സാമ്പാർ തയ്യാറാക്കാത്തതിനെ ചൊല്ലി ഇയാൾ മകളെ ശകാരിച്ചു. തുടർന്ന് സാമ്പാർ വാങ്ങുന്നതിനായി നടേഷ് അയൽവീട്ടിലേക്ക് പോയ സമയത്താണ് സൗജന്യ വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്.

  മെട്രോ യാത്രക്കാർ കാത്തിരുന്ന ആ വലിയ മാറ്റം വരുന്നു! പിങ്ക്, ബ്ലൂ ലൈനുകളിൽ വൻ കുതിച്ചുചാട്ടത്തിന് റെയിൽവേ ബോർഡിന്റെ പച്ചക്കൊടി

തിരികെ വീട്ടിലെത്തിയ പിതാവാണ് മകളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഗോണിബിഡു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിസ്സാര കാര്യങ്ങൾക്ക് പോലും യുവാക്കൾ ഇത്തരത്തിൽ കടുത്ത തീരുമാനങ്ങൾ എടുക്കുന്നത് പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. യുവതലമുറയുടെ മാനസികാരോഗ്യം ചർച്ചയാകേണ്ടുന്ന ഒന്നാണെന്ന് ഈ ദാരുണ സംഭവം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;
[masterslider id="10"]

Related posts