ഗീത പഠിപ്പിക്കാമെങ്കിൽ ഖുർആൻ പഠിപ്പിച്ചുകൂടെ? മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി

ബെംഗളൂരു: അടുത്ത അധ്യയന വർഷം മുതൽ കർണാടകയിൽ ഭഗവദ് ഗീത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ്.

സംസ്ഥാനത്തുടനീളമുള്ള സ്‌കൂളുകളിൽ ധാർമിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഭഗവദ്ഗീത ഇനി പഠിപ്പിക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി.

ഗീത പഠിപ്പിക്കാമെങ്കിൽ എന്തുകൊണ്ട് ഖുർആൻ പഠിപ്പിച്ചുകൂടാ എന്നാണ് മറ്റൊരു പക്ഷത്തിന്റെ ചോദ്യം. എന്നാൽ ഖുർആൻ മതഗ്രന്ഥമാണെന്നും ഭഗവദ്ഗീത മതഗ്രന്ഥമല്ലെന്നും മന്ത്രി പറഞ്ഞു. അത് ദൈവത്തെ ആരാധിക്കുന്നതിനെക്കുറിച്ചോ ഏതെങ്കിലും മതപരമായ ആചാരങ്ങളെയോ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ ഖുർആൻ അങ്ങനെയല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഭഗവദ്ഗീത ഒരു മതഗ്രന്ഥമല്ല. ഭഗവദ് ഗീത വിദ്യാർത്ഥികളുടെ ധാർമിക കാര്യങ്ങൾ പ്രചോദിപ്പിക്കുന്നതാണ്. സ്വാതന്ത്രസമരകാലത്ത് പോലും ആളുകൾക്ക് ഗീത പ്രചോദനം നൽകിയിരുന്നുവെന്ന് നാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു. തുടനീളമുള്ള സ്‌കൂളുകളിൽ ധാർമിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഭഗവദ്ഗീത പഠിപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.സർക്കാർ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുള്ള വിവിധ സർക്കാർ തലപ്പരകക്ഷികളുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഡിസംബർ മുതൽ ക്ലാസ് മുറികളിൽ ഗീതാധ്യാപനം പഠിപ്പിക്കുമെന്ന് നിയമസഭയിൽ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ
[masterslider id="10"]

Related posts