സംസ്ഥാനത്ത് ദേശീയ വിദ്യാഭ്യാസനയം പിൻവലിച്ച് സംസ്ഥാന വിദ്യാഭ്യാസ നയം ഉടൻ നടപ്പിലാക്കുമെന്ന് ഡി.കെ.ശിവകുമാർ 

ബംഗളൂരു : സംസ്ഥാനത്ത് ദേശീയ വിദ്യാഭ്യാസ നയം (എൻ.ഐ.പി.) മാറ്റിവെക്കാൻ തീരുമാനിച്ചെന്നും പകരം സംസ്ഥാന വിദ്യാഭ്യാസം ഉടൻ തീരുമാനിക്കുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. സംസ്ഥാന വൈസ് ചാൻസലർമാരുമായും പ്രൈമറി, ഉന്നത വിദ്യാഭ്യാസ മന്ത്രിമാരുമായും മുഖ്യമന്ത്രി സിദ്ധരാമയ്യയും ശിവകുമാറും നടത്തിയ യോഗത്തിനുശേഷമാണ് ഇക്കാര്യം അറിയിച്ചത്. സർക്കാരും ബന്ധപ്പെട്ട രണ്ടു മന്ത്രിമാരും ഉടൻ പുതിയ വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ച് തീരുമാനിക്കും. വിദ്യാഭ്യാസം സംസ്ഥാന വിഷയമാണ്. അതിനാൽ പുതിയ വിദ്യാഭ്യാസസംവിധാനം നടപ്പാക്കുമെന്നും കമ്മിറ്റി രൂപവത്കരിക്കുമെന്നും ശിവകുമാർ പറഞ്ഞു. 2021 ഓഗസ്റ്റിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയ ആദ്യ സംസ്ഥാനമായിരുന്നു…

Read More

കേരളത്തിലെ വിവാഹിതർക്ക് എങ്ങനെ സെക്‌സ് ചെയ്യണമെന്ന് അറിയില്ല; കനി കുസൃതി

സെക്സിനെ കുറിച്ച് കനി കുസൃതി മുമ്പ് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്. കേരളത്തിലെ വിവാഹിതർക്ക് സെക്‌സ് എന്താണെന്നതിൽ വ്യക്തമായ ധാരണയില്ലെന്നായിരുന്നു കനി കുസൃതി പറഞ്ഞത്. വളരെ ചെറുപ്പത്തിൽ തന്നെ കുട്ടികൾ അറിഞ്ഞിരിക്കേണ്ട ഒന്നാണ് സെക്‌സ് എന്നും, എന്നാൽ മുതിർന്നവരോട് ചോദിക്കാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് മാതാപിതാക്കൾ നൽകുന്നില്ലെന്നും താരം പറയുന്നു. കനി കുസൃതിയുടെ വാക്കുകൾ; മൂടിവെക്കുന്നത് എന്തും ചെയ്യാനുള്ള ജിജ്ഞാസ കുട്ടികളിൽ ഉണ്ടാക്കും. അതിന് പകരം, ഇന്നതാണ് സെക്‌സ്, ഇന്നതു കൊണ്ടാണ് ഇങ്ങനെ വരുന്നത് എന്ന് തുറന്ന് പറയാൻ മാതാപിതാക്കൾ തയ്യാറാകണം.…

Read More

നടി കാജോളിനെതിരെ സൈബർ ആക്രമണം

വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പറഞ്ഞ ബോളിവുഡ് നടി കജോളിനെതിരെ സൈബറാക്രമണം. കാജൾ ഒരു നേതാവിന്റെയും പേര് എടുത്ത് പറഞ്ഞില്ലെങ്കിലും ചില സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് രൂക്ഷമായ ആക്രമണമാണ് കജോളിനെതിരെ നടക്കുന്നത്. കജോൾ സ്‌കൂൾ വിദ്യഭ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത ആളാണെന്നും അവരുടെ ഭർത്താവ് കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാത്ത ആളാണെന്നും ബോളിവുഡ് തന്നെ വിദ്യാഭ്യാസമില്ലാത്തവരുടെ താവളമാണെന്നും ആക്ഷേപിച്ച്‌ ചില പ്രൊഫൈലുകൾ വന്നിട്ടുണ്ട്. എന്നാൽ തന്റെ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി താരം തന്നെ രംഗത്തെത്തി. വിദ്യാഭ്യാസത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഞാൻ ഒരു കാര്യം…

Read More

ജലക്ഷാമം ; വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്താതെ വിദ്യാർത്ഥികൾ 

ബെംഗളൂരു:ജൂൺ ആദ്യവാരം പിന്നിട്ടെങ്കിലും കാലവർഷം ഇതുവരെ ശക്തി പ്രാപിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ മംഗലാപുരത്ത് രൂക്ഷമായ ജലപ്രശ്നമാണ് നിലനിൽക്കുന്നത്. ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തതിനാൽ കഴിഞ്ഞ ദിവസം മുതൽ ചില സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ ഓഫ്‌ലൈൻ ക്ലാസുകൾ ഒഴിവാക്കി ഓൺലൈനായി ക്ലാസ്സ് തെരെഞ്ഞെടുക്കുന്നു. ചിലയിടങ്ങളിൽ ഹാഫ് ഡേ ക്ലാസുകളും നടക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമല്ല, വീടുകൾ, ആശുപത്രികൾ, ഓഫീസുകൾ എന്നിവയെല്ലാം ജലക്ഷാമം നേരിടുന്നുണ്ട്. കഴിഞ്ഞ രണ്ട് മാസമായി മംഗളൂരു നോർത്തിലും മംഗലാപുരം സിറ്റിയിലും എല്ലാ ദിവസവും വെള്ളം നൽകുന്നതിന് പകരം രണ്ട് ദിവസത്തിലൊരിക്കൽ വെള്ളം…

Read More

നിരവധി പാഠഭാഗങ്ങൾ സിലബസിൽ നിന്നും പുറത്താക്കാൻ ഒരുങ്ങി സർക്കാർ 

ബെംഗളൂരു: ആര്‍.എസ്.എസ് സ്ഥാപകൻ കേശവ ബലിറാം ഹെഡ്‌ഗെവാറിനെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍നിന്ന് ഒഴിവാക്കാനൊരുങ്ങി കോണ്‍ഗ്രസ് സര്‍ക്കാര്‍. ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് ഉള്‍പ്പെടുത്തിയ മറ്റു പാഠഭാഗങ്ങളും പഠിപ്പിക്കേണ്ടെന്ന് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഉടൻ പുറത്തിറക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചു. വലതുപക്ഷക്കാരനായ ചക്രവര്‍ത്തി സുലിബെലെ, ബന്നാഞ്ചെ ഗോവിന്ദാചാര്യ എന്നിവരെക്കുറിച്ചുള്ള പാഠഭാഗങ്ങളും ഒഴിവാക്കും. 2023-24 അധ്യയനവര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ നിലവിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞിട്ടുണ്ട്. പാഠപുസ്തകങ്ങള്‍ പുനഃപ്രസിദ്ധികരിക്കില്ല, പക്ഷേ ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് ഉള്‍പ്പെടുത്തിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കേണ്ടെന്ന് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കും. സ്‌കൂള്‍ സിലബസില്‍ വരുത്തേണ്ട…

Read More

പാഠപുസ്തകങ്ങളിൽ വിദ്വേഷ രാഷ്ട്രീയം അനുവദിക്കില്ല; മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് സ്കൂൾ, കോളേജ് പാഠപുസ്തകങ്ങളിൽ വിദ്വേഷ രാഷ്ട്രീയം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തിന്റെ ഐക്യവും മതേതര പൈതൃകവും സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്ന പ്രശ്നമില്ലെന്നും വിദ്വേഷ രാഷ്ട്രീയം വെച്ചുപൊറുപ്പിക്കില്ലെന്നും ഭയത്തിന്റെ അന്തരീക്ഷം ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പാഠങ്ങളിലൂടെ കുട്ടികളുടെ മനസ്സ് മലിനമാക്കുന്ന നടപടി അംഗീകരിക്കാനാവില്ല. അധ്യയന വർഷം ആരംഭിച്ചതിനാൽ കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടാതിരിക്കാൻ ചർച്ച ചെയ്ത് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കന്നഡ സംഘടനകൾ, കർഷക-തൊഴിലാളി-ദളിത് പ്രസ്ഥാനങ്ങൾ, എഴുത്തുകാർ എന്നിവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയത്തിന്റെ…

Read More

എല്ലാ സ്കൂളുകളിലും ദിവസവും യോഗഭ്യാസം നിർബന്ധം ; കർണാടക സർക്കാർ

ബെംഗളൂരു : സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും യോഗാഭ്യാസം നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ്. പുതിയ നിര്‍ദേശമനുസരിച്ച്‌ എല്ലാ പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളും ദിവസവും 10 മിനിറ്റ് യോഗ അഭ്യസിപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു. വിദ്യാര്‍ത്ഥികളുടെ മനോവീര്യവും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാനും മാനസിക പിരിമുറുക്കം കുറയ്‌ക്കാനുമാണ് പുതിയ തീരുമാനം. കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷാണ് ഇക്കാര്യം വ്യക്തമാക്കിയത് . പോസിറ്റീവ് വീക്ഷണം, സത് സ്വഭാവം, മികച്ച പൗരത്വം എന്നിവ വികസിപ്പിക്കുന്നതില്‍ യോഗ പ്രധാന പങ്കു വഹിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ചില സ്കൂളുകള്‍ ഇതിനോടകം യോഗ അഭ്യാസം നടപ്പാക്കുന്നുണ്ട്.

Read More

അറബിക് സ്കൂളുകളെക്കുറിച്ച് റിപ്പോർട്ട്‌ തേടി കർണാടക സർക്കാർ

ബെംഗളൂരു: അറബിക് സ്കൂളുകളെക്കുറിച്ചുള്ള റിപ്പോർട്ട് തേടി കർണാടക സർക്കാർ. കർണാടകത്തിലെ അറബിക് സ്കൂളുകളിൽ നിന്നുള്ള സയൻസ് വിഷയങ്ങൾ ഒഴിവാക്കിയതിനെക്കുറിച്ച്‌ വിദ്യാഭ്യാസ കമ്മീഷണറോട് സംസ്ഥാന സർക്കാർ റിപ്പോർട്ട് തേടി. ഇംഗ്ലീഷും കണക്കും സയൻസും കന്നഡയും ഒഴിവാക്കിയുള്ള പാഠ്യപദ്ധതിയിൽ വിദഗ്ധർ ആശങ്ക രേഖപ്പെടുത്തിയാതായി  വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ് അറിയിച്ചു. അതേസമയം ചില സ്കൂളുകൾ വിദ്യാഭ്യാസവകുപ്പിൻറെ ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എയ്‌ഡഡ്, അൺഎയ്‌ഡഡ് മേഖലകളിൽ ഇരുനൂറിൽത്താഴെ സ്‌കൂളുകളാണ് പ്രവർത്തിക്കുന്നത്. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കും. പ്രതിവർഷം 27,000 കുട്ടികൾ അറബിക് സ്കൂളുകളിൽ ചേരുന്നുണ്ടെങ്കിലും രണ്ടായിരത്തോളം പേർമാത്രമേ…

Read More

ഗീത പഠിപ്പിക്കാമെങ്കിൽ ഖുർആൻ പഠിപ്പിച്ചുകൂടെ? മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി

ബെംഗളൂരു: അടുത്ത അധ്യയന വർഷം മുതൽ കർണാടകയിൽ ഭഗവദ് ഗീത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ്. സംസ്ഥാനത്തുടനീളമുള്ള സ്‌കൂളുകളിൽ ധാർമിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഭഗവദ്ഗീത ഇനി പഠിപ്പിക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി. ഗീത പഠിപ്പിക്കാമെങ്കിൽ എന്തുകൊണ്ട് ഖുർആൻ പഠിപ്പിച്ചുകൂടാ എന്നാണ് മറ്റൊരു പക്ഷത്തിന്റെ ചോദ്യം. എന്നാൽ ഖുർആൻ മതഗ്രന്ഥമാണെന്നും ഭഗവദ്ഗീത മതഗ്രന്ഥമല്ലെന്നും മന്ത്രി പറഞ്ഞു. അത് ദൈവത്തെ ആരാധിക്കുന്നതിനെക്കുറിച്ചോ ഏതെങ്കിലും മതപരമായ ആചാരങ്ങളെയോ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ ഖുർആൻ അങ്ങനെയല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഭഗവദ്ഗീത ഒരു മതഗ്രന്ഥമല്ല. ഭഗവദ് ഗീത…

Read More

സ്കൂളുകൾക്ക് നാളെ പ്രവർത്തിദിനം 

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടർന്ന് സ്കൂളുകൾക്ക് പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് നാളെ ക്ലാസ് നടത്തുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ മാസം 24-ാം തീയതി ആരംഭിക്കുന്ന ഓണം പരീക്ഷയ്ക്കു ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും. സെപ്റ്റംബർ 12 നാണ് സ്കൂൾ വീണ്ടും തുറക്കുക.

Read More
Click Here to Follow Us