കോടികളുടെ തട്ടിപ്പ്; മുഖ്യസൂത്രധാരൻ കർണാടകയിൽ പിടിയിൽ 

ബെംഗളൂരു: ഓണ്‍ലൈന്‍ ട്രേഡിങിലൂടെ 1.08 കോടി രൂപ തട്ടിയെടുത്തവര്‍ക്ക് സിംകാര്‍ഡ് എത്തിച്ചുനല്‍കുന്ന മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍.

പിടിയിലായത് ഡല്‍ഹി സ്വദേശി അബ്ദുള്‍റോഷൻ(46) ആണ്.

ഇയാളെ മടിക്കേരിയിലെ വാടക ക്വര്‍ട്ടേഴ്സില്‍നിന്നാണ് മലപ്പുറം സൈബര്‍ ക്രൈം പോലീസ് അറസ്റ്റു ചെയ്യുന്നത്.

തട്ടിപ്പു സംഘത്തിലേക്കു വഴിതുറന്നത് 1.08 കോടി നഷ്ടമായെന്ന വേങ്ങര സ്വദേശിയുടെ പരാതിയാണെന്ന് ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്‍ വ്യക്തമാക്കി.

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

റോഷനാണ് സംഘത്തിന് സിംകാര്‍ഡുകള്‍ സംഘടിപ്പിച്ചു നല്‍കിയത്.

ഓണ്‍ലൈന്‍ വ്യാജ ഷെയര്‍ മാര്‍ക്കറ്റ് വെബ്സൈറ്റിലൂടെ പണം തട്ടിയെടുക്കുകയായിരുന്നു ഇവരുടെ പരിപാടി.

പ്രതിയെ പിടികൂടിയത് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ സൈബര്‍ ഇന്‍സ്പെക്ടര്‍ ഐ.സി. ചിത്തരഞ്ജനും സംഘവുമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലണ്ടന്‍ സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 80 ലധികം പേര്‍ക്ക് പരിക്കേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts