ഡികെ ശിവകുമാറിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. വെള്ളിയാഴ്ച രാത്രി നോട്ടീസ് ലഭിച്ചുവെന്ന് ശിവകുമാർ വ്യക്തമാക്കി. നേരത്തേ തന്നെ തീർപ്പായ വിഷയങ്ങളിലാണ് നോട്ടീസ് ലഭിച്ചതെന്നാണ് അദ്ദേഹത്തിന്റെ വാദം. ബി.ജെ.പി പ്രതിപക്ഷത്തെ ലക്ഷ്യമിടുകയാണെന്നും അവർക്ക് കോണ്‍ഗ്രസിനേയും ഇന്ത്യ മുന്നണിയേയും ഭയമാണെന്നും ശിവകുമാർ പ്രതികരിച്ചു. ഇന്ത്യ മുന്നണി എൻ.ഡി.എ യെ പരാജയപ്പെടുത്താൻ പോകുകയാണ്. ബി.ജെ.പിക്ക് ഇത് മനസിലായിട്ടുണ്ട്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമന്ന് അവർക്കറിയാം. അതിനാല്‍ ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ശിവകുമാർ പറഞ്ഞു. ഈ രാജ്യത്ത് ജനാധിപത്യമുണ്ട്. നിയമമുണ്ട്. ബി.ജെ.പി സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശങ്ങള്‍ നല്‍കുകയാണ്. അങ്ങനെയാണ്…

Read More

മതത്തിൽ രാഷ്ട്രീയം വേണ്ടെന്ന് ഡികെഎസ്

ബെംഗളൂരു: രാഷ്ട്രീയത്തിൽ മതം വേണം, മതത്തിൽ രാഷ്ട്രീയം വേണ്ടെന്ന് ഡിസിഎം ഡി.കെ.ശിവകുമാർ. നഗരത്തിലെ ഗവൺമെൻ്റ് എൻജിനീയറിങ് കോളജ് ഗ്രൗണ്ടിൽ ഗുണഭോക്താക്കളുടെ കൺവെൻഷനും വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തെ മുന്നിൽ നിർത്തി രാഷ്ട്രീയം പ്രവർത്തിക്കരുത്. പപ്പാ രേവണ്ണ എപ്പോഴും പറയും അമ്പലം, അമ്പലം, രേവണ്ണ ഇത് തന്നോട് പറയണം. ദൈവം അനുഗ്രഹിക്കുകയോ ശപിക്കുകയോ ചെയ്യുന്നില്ല. വർഷത്തിലൊരിക്കൽ നിങ്ങൾ വാതിൽ തുറക്കുമ്പോൾ, ഹാസനാമ്പേയോട് സലാം പറയുക. ഹാസൻ ജില്ലയിലെ ജനങ്ങളിൽ എനിക്ക് വലിയ വിശ്വാസമുണ്ട്. അങ്ങനെ ഞാൻ ഹിമാചൽ പ്രദേശിൽ നിന്ന്…

Read More

സംസ്ഥാനത്ത് 28 ലോക് സഭാ സീറ്റുകളിൽ 25 ലും കോൺഗ്രസ്‌ വിജയ്ക്കും; ഡികെ ശിവകുമാർ

ബെംഗളൂരു: സംസ്ഥാനത്ത് 28 ലോക്സഭാ സീറ്റുകളില്‍ 25-ലും വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച്‌ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും ഒരുമിച്ച്‌ മത്സരിച്ചിരുന്നു. ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യത്തില്‍ കൂടുതല്‍ ലോക്സഭാ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ജെഡിഎസും കോണ്‍ഗ്രസും ഓരോ ലോക്സഭാ സീറ്റ് വീതമാണ് നേടിയത് അദ്ദേഹം പറഞ്ഞു. ജനുവരി 22-ന് അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ അനുവദിക്കാത്തത് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കില്ലെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. മതത്തിന് രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന്…

Read More

ജയ് ഹിന്ദ് ചാനലിന് സി.ബി.ഐ. നോട്ടീസയച്ചതിൽ പ്രതികരിച്ച് ഡികെ ശിവകുമാർ

ബെംഗളൂരു: ചാനൽ നിക്ഷേപവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് ഡികെഎസ് . തന്നെ രാഷ്ട്രീയമായി അവസാനിപ്പിക്കാൻ വലിയ ഗൂഢാലോചന നടക്കുന്നെന്ന ആരോപണവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ജയ് ഹിന്ദ് ചാനലിൽ അദ്ദേഹം നടത്തിയ നിക്ഷേപത്തിന്റെ വിശദാംശങ്ങൾ തേടി സി.ബി.ഐ. നോട്ടീസയച്ചതിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു ശിവകുമാർ. സി.ബി.ഐ. എന്തിനാണ് ഇങ്ങനെ നോട്ടീസ് അയച്ചുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ രേഖകളും അവരുടെ പക്കലുണ്ട്. രേഖകൾക്ക് വേണ്ടിയല്ല നോട്ടീസയക്കുന്നത്. ‘ ചില വലിയ ആളുകൾ എന്നെ ദ്രോഹിക്കുകയാണ്. എനിക്കെല്ലാം അറിയാം. എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ കഴിയുന്നതൊക്കെ അവർ ചെയ്യട്ടെ’. ശിവകുമാർ…

Read More

സർക്കാർ എന്ത് തെറ്റ് ചെയ്താലും അത് പറയാനുള്ള ധൈര്യം മാധ്യമപ്രവർത്തകർക്കുണ്ടാകണം; ഡികെ ശിവകുമാർ 

ബെംഗളൂരു: ഭരണഘടനയാണ് നമ്മുടെ മതം. രാഷ്ട്രീയ മതം പിന്തുടരുന്നത് ഭരണഘടനയ്ക്ക് നൽകുന്ന ബഹുമാനമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. “പേഴ്സൺ ഓഫ് ദ ഇയർ-സ്പെഷ്യൽ പേഴ്‌സൺ”, വാർഷിക അവാർഡ് ദാന ചടങ്ങ്, 2024ലെ പ്രസ് ക്ലബ് ഡയറി പ്രകാശനം എന്നിവ നിർവഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ദീർഘവും അർത്ഥവത്തായതുമായ ചർച്ചയ്‌ക്കൊടുവിലാണ് നമ്മുടെ ഈ ഭരണഘടന നടപ്പിലാക്കിയിരിക്കുന്നത്. അതുകൊണ്ട് ഈ ഭരണഘടനയെ മാനിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും വ്യക്തികളുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. വാർത്തകൾ വസ്തുനിഷ്ഠമായി റിപ്പോർട്ട് ചെയ്യുക എന്നത് പത്രപ്രവർത്തനത്തിന്റെ ഒരു പ്രധാന മൂല്യമാണ്. ഈ…

Read More

വോട്ട് ചോദിച്ചിട്ടില്ല, ചെയ്ത കാര്യങ്ങൾ മാത്രമാണ് പറഞ്ഞത്; ഡികെ ശിവകുമാർ

ബെംഗളൂരു: തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ പത്രങ്ങളിൽ വന്ന സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പരസ്യങ്ങൾ ഒരു നിയമവും ലംഘിക്കുന്നില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. വോട്ട് ചോദിച്ചിട്ടില്ലെന്നും ചെയ്ത കാര്യങ്ങളുടെ പരസ്യം മാത്രമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിന് സർക്കാർ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കർണാടക സർക്കാർ നൽകിയ ഉറപ്പുകളൊന്നും നടപ്പാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ പാർട്ടികളുടെ അവകാശവാദങ്ങൾക്കിടയിൽ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടാൻ മാത്രമാണ് പരസ്യങ്ങളുടെ ലക്ഷ്യമെന്ന് ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വോട്ട് ചോദിച്ചിട്ടില്ല. ഞങ്ങൾ ചെയ്ത കാര്യങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ…

Read More

ഉപമുഖ്യമന്ത്രി ശിവകുമാറിന് വധഭീഷണി; യുവാവ് അറസ്റ്റിൽ

ബംഗളൂരു: ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെയും സഹോദരൻ ഡികെ സുരേഷിനെയും വധിക്കാൻ സമൂഹ മാധ്യമത്തിലൂടെ ആഹ്വാനം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. സ്വകാര്യ കമ്പനി ജീവനക്കാരനായ ആർഎം രഞ്ജിത്ത് ആണ് അറസ്റ്റിലായത്. ഭീഷണി സംബന്ധിച്ച് യൂത്ത്‌ കോൺഗ്രസ്‌ നേതാവ് ശരത്താണ് വിവരം പോലീസിൽ അറിയിക്കുകയും പരാതി നൽകുകയും ചെയ്തത്. മറ്റ് കോൺഗ്രസ്‌ നേതാക്കളെ അപമാനിക്കുന്ന പോസ്റ്റുകളും ഇയാളുടെ അക്കൗണ്ടിൽ ഉണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും ഏതെങ്കിലും രാഷ്ട്രീയ പാർട്ടി അംഗം ആണോ എന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.

Read More

മുഖ്യമന്ത്രിയാകാൻ തിടുക്കമില്ല; ഡികെ ശിവകുമാർ

ബെംഗളൂരു: തനിക്കു മുഖ്യമന്ത്രിയാകാൻ തിടുക്കമില്ലെന്നു കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. ശിവകുമാർ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ 19 എം.എൽ.എമാരുടെ പിന്തുണ നൽകാമെന്ന കർണാടക മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ കുമാരസ്വാമിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ശിവകുമാർ. കൂട്ടായ നേതൃത്വത്തിന്റെ കീഴിലാണു തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. നല്ല ഭരണം ഞങ്ങൾക്കു കാഴ്ചവയ്ക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയാകാൻ തനിക്കു തിടുക്കമില്ല. പാർട്ടി നേതൃത്വത്തോട് പോലും ഞാനത് ആവശ്യപ്പെട്ടിട്ടില്ല. ശിവകുമാർ പറഞ്ഞു. പാർട്ടി ഹൈക്കമാന്റിന്റെ നിർദ്ദേശങ്ങളാണു താൻ പിന്തുടരുന്നതെന്നും സിദ്ധരാമയ്യയാണു ഞങ്ങളുടെ നേതാവെന്നും ശിവകുമാർ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ കലഹത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെയായിരുന്നു…

Read More

സർക്കാരിനെ താഴെയിറക്കാനുള്ള ഗൂഢാലോചന നടക്കില്ലെന്ന് ഡികെ ശിവകുമാർ

ബെംഗളൂരു : സർക്കാരിനെ താഴെയിറക്കാനുള്ള ബിജെപിയുടെ ഗൂഢാലോചന നടക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ശനിയാഴ്ച ഹൈദരാബാദിലേക്ക് പോകുന്നതിന് മുമ്പ് സദാശിവനഗറിലെ വസതിക്ക് സമീപം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, മണ്ഡ്യ എം‌എൽ‌എ രവി ഗനിഗയുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു, ഗൂഢാലോചനയെക്കുറിച്ച് ഞങ്ങൾക്കറിയാം. അതിനു പിന്നിൽ വലിയ നേതാക്കളുണ്ട്. എന്നാൽ, ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

കോൺഗ്രസ്‌ ഓഫീസ് പരിസരത്ത് ബാനർ ; ശിവകുമാറിന് ബിബിഎംപി യുടെ പിഴ 

ബെംഗളൂരു: ക്വീൻസ് റോഡിലെ കെ.പി.സി.സി ആസ്ഥാന പരിസരത്ത് അനുമതിയില്ലാതെ ബാനര്‍ കെട്ടിയതിന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ കൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് 50,000 രൂപ പിഴ. ബി.ബി.എം.പി അധികൃതരാണ് പിഴ ചുമത്തിയത്. മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി, കര്‍ണാടക മുൻ മുഖ്യമന്ത്രി ഡി. ദേവരാജ് അര്‍സ് എന്നിവയുടെ ജന്മദിന ആഘോഷവുമായി ബന്ധപ്പെട്ട് കെ.പി.സി.സിയുടെ പിന്നാക്ക വിഭാഗ സംഘടനകളാണ് പാര്‍ട്ടി നേതാക്കളുടെ പടങ്ങള്‍ ഉള്‍പ്പെട്ട ബാനര്‍ പ്രദര്‍ശിപ്പിച്ചത്. പാര്‍ട്ടി അധ്യക്ഷൻ എന്ന നിലയിലാണ് പിഴ ശിവകുമാറിന്റെ പേരിലായതെന്ന് അധികൃതര്‍ പറഞ്ഞു. നഗര സഭ വസന്ത നഗര്‍ ഡിവിഷൻ…

Read More
Click Here to Follow Us