ഡികെ ശിവകുമാറിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്.

വെള്ളിയാഴ്ച രാത്രി നോട്ടീസ് ലഭിച്ചുവെന്ന് ശിവകുമാർ വ്യക്തമാക്കി.

നേരത്തേ തന്നെ തീർപ്പായ വിഷയങ്ങളിലാണ് നോട്ടീസ് ലഭിച്ചതെന്നാണ് അദ്ദേഹത്തിന്റെ വാദം.

ബി.ജെ.പി പ്രതിപക്ഷത്തെ ലക്ഷ്യമിടുകയാണെന്നും അവർക്ക് കോണ്‍ഗ്രസിനേയും ഇന്ത്യ മുന്നണിയേയും ഭയമാണെന്നും ശിവകുമാർ പ്രതികരിച്ചു.

  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!

ഇന്ത്യ മുന്നണി എൻ.ഡി.എ യെ പരാജയപ്പെടുത്താൻ പോകുകയാണ്.

ബി.ജെ.പിക്ക് ഇത് മനസിലായിട്ടുണ്ട്.

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമന്ന് അവർക്കറിയാം.

അതിനാല്‍ ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ശിവകുമാർ പറഞ്ഞു.

ഈ രാജ്യത്ത് ജനാധിപത്യമുണ്ട്.

നിയമമുണ്ട്. ബി.ജെ.പി സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശങ്ങള്‍ നല്‍കുകയാണ്.

അങ്ങനെയാണ് ഇത്തരത്തിലുള്ള നടപടികളെടുക്കുന്നതെന്നും ശിവകുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts