ബിഗ് ബോസ് വീടിനുള്ളിൽ ആ സർപ്രൈസ് അതിഥി ഉടൻ എത്തും

ബിഗ് ബോസ് മലയാളം സീസണ്‍ 6 ആദ്യ ആഴ്ചകളില്‍ തന്നെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട പേരുകളിലൊന്ന് ജാസ്മിന്‍ ജാഫറിന്റേതാണ്.

സോഷ്യല്‍ മീഡിയ താരമായ ജാസ്മിന്‍ ബിഗ് ബോസിലേക്ക് വന്ന ആദ്യ നാളുകളില്‍ തന്നെ താന്‍ ദീര്‍ഘനാള്‍ ഇവിടെയുണ്ടാകുമെന്ന് തോന്നിപ്പിച്ചിരുന്നു.

ടോപ് ഫൈവിലെത്തുമെന്ന് തുടക്കത്തിലേ തോന്നിപ്പിക്കാന്‍ സാധിച്ച താരമായിരുന്നു ജാസ്മിന്‍.

എന്നാല്‍ പിന്നീട് കണ്ടത് ജാസ്മിന്റെ ഗ്രാഫ് താഴേക്ക് പോകുന്നതായിരുന്നു.

ഗബ്രിയുമായുള്ള സൗഹൃദമാണ് ജാസ്മിന് വിമര്‍ശനങ്ങള്‍ നേടിക്കൊടുക്കുന്നത്.

പിന്നാലെ വീട്ടില്‍ നിന്നും വന്ന ഫോണ്‍ കോളും തുടര്‍ന്ന് അരങ്ങേറിയ വിവാദങ്ങളുമെല്ലാം ജാസ്മിന്റെ പ്രകടനത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.

തുടക്കത്തില്‍ ടോപ് ഫൈവിലെത്തുമെന്ന് തോന്നിപ്പിച്ച ജാസ്മിന്‍ ഇപ്പോള്‍ വീടിന് അകത്തും പുറത്തും വിമര്‍ശനപാത്രമായി മാറിയിരിക്കുകയാണ്.

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

ബിഗ് ബോസ് നിയമം ലംഘിച്ച ജാസ്മിനെ പുറത്താക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ ഇപ്പോഴിതാ മറ്റൊരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

ബിഗ് ബോസ് വീട്ടിലേക്ക് ഉടനെ തന്നെ ചില വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുണ്ടാകും.

റോക്കിയും സിജോയും പോയതോടെ ബിഗ് ബോസ് വിടാകെ തണുത്തു കിടക്കുകയാണ്.

അതിനാല്‍ വേഗം തന്നെ വൈല്‍ഡ് കാര്‍ഡുകളെ കൊണ്ടു വന്ന് രംഗം കൊഴുപ്പിക്കണമെന്നാണ് പ്രേക്ഷകരും പറയുന്നത്.

എന്നാല്‍ ഇങ്ങനെ കടന്നു വരുന്ന വൈല്‍ഡ് കാര്‍ഡുകളില്‍ ഒരാള്‍ ജാസ്മിന് വേണ്ടപ്പെട്ടൊരാള്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ വൈല്‍ഡ് കാര്‍ഡുകളിലൊന്ന് അഫ്‌സല്‍ ആണ്.

  വരുന്നു കടുത്ത പാർക്കിംഗ് നിയന്ത്രണങ്ങൾ: വഴിയോര വീടിന് മുന്നിൽ പാർക്ക് ചെയ്‌താലും ഉയർന്ന പാർക്കിംഗ് ഫീസ് നൽകണം; നിരക്കുകൾ ഇങ്ങനെ

ജാസ്മിനുമായി വിവാഹം ഉറപ്പിച്ചിരിക്കുന്ന വ്യക്തിയാണ് അഫ്‌സല്‍.

നേരത്തെ ബിഗ് ബോസില്‍ വച്ച്‌ തന്നെ ജാസ്മിന്‍ അഫ്‌സലിനെക്കുറിച്ച്‌ സംസാരിച്ചിരുന്നു.

തന്റെ വിവാഹം അഫ്‌സല്‍ എന്ന സുഹൃത്തുമായി നിശ്ചയിച്ചുവെന്നായിരുന്നു നേരത്തെ ജാസ്മിന്‍ ഗബ്രിയോട് പറഞ്ഞത്.

എന്നാല്‍ പിന്നീട് ശ്രീതുവിനോട് ജാസ്മിന്‍ പറഞ്ഞത് അഫ്‌സലിന്റെ വീട്ടുകാര്‍ വിവാഹാലോചനയുമായി വന്നിരുന്നുവെന്നും എന്നാല്‍ ബിഗ് ബോസ് കഴിഞ്ഞ് തീരുമാനിക്കാം എന്നു കരുതിയിരിക്കുകയാണ് എന്നുമായിരുന്നു.

പുറത്ത് വരുന്ന വാര്‍ത്തകള്‍ പൂര്‍ണമായും വിശ്വസിക്കാന്‍ സാധ്യമല്ലെങ്കിലും അഫ്‌സലിനും ബിഗ് ബോസിലേക്ക് വരാന്‍ താല്‍പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബെസ്‌കോം; നടപ്പാതകളിലെ തടസ്സങ്ങൾ നീക്കി വൻ ശുചീകരണ യജ്ഞം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts