സംസ്ഥാനത്ത് 28 ലോക് സഭാ സീറ്റുകളിൽ 25 ലും കോൺഗ്രസ്‌ വിജയ്ക്കും; ഡികെ ശിവകുമാർ

ബെംഗളൂരു: സംസ്ഥാനത്ത് 28 ലോക്സഭാ സീറ്റുകളില്‍ 25-ലും വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച്‌ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍.

ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും ഒരുമിച്ച്‌ മത്സരിച്ചിരുന്നു.

ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യത്തില്‍ കൂടുതല്‍ ലോക്സഭാ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ജെഡിഎസും കോണ്‍ഗ്രസും ഓരോ ലോക്സഭാ സീറ്റ് വീതമാണ് നേടിയത് അദ്ദേഹം പറഞ്ഞു.

ജനുവരി 22-ന് അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ അനുവദിക്കാത്തത് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കില്ലെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു.

  പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരുവിലെ കുനാൽ കംറയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കി

മതത്തിന് രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചില മന്ത്രിമാര്‍ക്ക് വിമുഖതയുണ്ടെന്ന ചോദ്യത്തിന് ശിവകുമാര്‍ മറുപടി പറഞ്ഞതിങ്ങനെ, ‘പാര്‍ട്ടി ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചാല്‍ ഒരാള്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറായിരിക്കണം.

ഞാനുള്‍പ്പെടെയുള്ള നേതാക്കള്‍ പോരാടണം’. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിനായി വെള്ളിയാഴ്ച വൈകിട്ട് കെപിസിസി ഓഫീസില്‍ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും എംഎല്‍എ ലക്ഷ്മണ്‍ സവാദിയും മറ്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുന്ന ആദ്യ റൗണ്ട് യോഗം ചേരുമെന്ന് അദ്ദേഹം പറഞ്ഞു.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

ഓരോ ജില്ലകളിലും മന്ത്രിമാര്‍ ശേഖരിച്ച അഭിപ്രായം യോഗം ചര്‍ച്ച ചെയ്യും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി
[masterslider id="10"]

Related posts