“ഈ പോരാട്ടത്തിൽ നിങ്ങൾ തനിച്ചല്ല” സാധാരണ തൊഴിലാളികൾക്ക് ഭക്ഷണമെത്തിക്കാൻ “ഹംഗർ ഹെൽപ് ലൈൻ”നമ്പർ.

ബെംഗളൂരു: കൊറോണ ജാഗ്രതയുടെ ഭാഗമായി നഗരവാസികൾ വീട്ടിലിരിക്കുമ്പോൾ നഗരത്തിൽ വിശക്കുന്നവർക്ക് ഭക്ഷണമൊരുക്കാൻ ബെംഗളൂരു കോർപ്പറേഷനും.

 

നഗരത്തിൽ ഒറ്റപ്പെടുന്നവർക്കും തെരുവുകളിൽ കഴിയുന്നവർക്കും 1.7 ലക്ഷം ഭക്ഷണപ്പൊതികളെത്തിക്കാനാണ് കോർപ്പറേഷന്റെ പദ്ധതി.

നഗരത്തിൽ സ്ഥിരമായി സൗജന്യ ഭക്ഷണവിതരണം ചെയ്തുവന്നിരുന്ന അക്ഷയ പാത്ര, ആത്മ ചൈതന്യ തുടങ്ങിയ സംഘടനകൾക്ക് മുഴുവൻ പ്രദേശങ്ങളിലും ഭക്ഷണമെത്തിക്കാൻ പരിമിതി അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് കോർപ്പറേഷൻ നേരിട്ട് ഭക്ഷണവിതരണവുമായി രംഗത്തെത്തിയിരിക്കുന്നത്. കൊപ്രതിരോധത്തിന് ബെംഗളൂരു കോർപ്പറേഷൻ തയ്യാറാക്കിയ ‘വാർ റൂം’ സന്ദർശിച്ച മുഖ്യമന്ത്രി നഗരത്തിൽ ഭക്ഷണം വിതരണം ചെയ്യാനാവശ്യമായ സൗകര്യമൊരുക്കാൻ നിർദേശിച്ചിരുന്നു. നിർമാണത്തൊഴിലാളികൾ, തെരുവുകളിൽ കഴിയുന്നവർ എന്നിവർക്കാണ് ഭക്ഷണ വിതരണത്തിന് പ്രഥമ പരിഗണന. ഇത്തരം ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ കോർപ്പറേഷൻ ജീവനക്കാർ കണ്ടെത്തും. ഭക്ഷണം വിതരണം ചെയ്യാനുള്ള സമയക്രമവും നിശ്ചയിക്കും. പരമാവധി പേരിലേക്ക് ഭക്ഷണമെത്തിക്കുകയാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്്. നഗരം ശുചീകരിക്കാനും അണുവിമുക്തമാക്കാനും ഒട്ടേറെ നടപടികളാണ് ബെംഗളൂരു കോർപ്പറേഷൻ സ്വീകരിച്ചുവരുന്നത്. ഡ്രോണുകൾ ഉപയോഗിച്ച് പ്രധാനപ്പെട്ട മേഖലകളിൽ അണുനാശിനി തളിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായി വരികയാണ്. വരും ദിവസങ്ങളിൽ ഇതേസംവിധാനം ഉപയോഗിച്ച് നഗരത്തിലെ ജനവാസകേന്ദ്രങ്ങളിലടക്കം മരുന്ന് തളിക്കാനുള്ള തീരുമാനത്തിലാണ് കോർപ്പറേഷൻ. കോർപ്പറേഷന്റെ നിർദേശമനുസരിച്ച് അഗ്നിരക്ഷാസേനയും മരുന്നുതളിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമാണ്. ടാങ്കറുകളിൽ അണുനശീകരണി കലർത്തിയ വെള്ളമെത്തിച്ച് റോഡരികിൽ തളിച്ചാണ് ഇവരുടെ പ്രവർത്തനം. മാർക്കറ്റുകൾ, മാലിന്യം നിക്ഷേപിക്കുന്ന പ്രദേശങ്ങൾ, നടപ്പാതകൾ എന്നിവിടങ്ങളിലാണ് അഗ്നിരക്ഷാസേന അണുനാശിനി കലർന്ന മരുന്നുതളിക്കുന്നത്. വാർഡുതലത്തിൽ രൂപവത്കരിച്ച പ്രത്യേക സമിതികൾ മുഖേന വീടുകളിൽ കയറിയുള്ള ബോധവത്കരണ പ്രവർത്തനവും സജീവമാണ്. കോർപ്പറേഷൻ ഉദ്യോഗസ്ഥരെ കൂടാതെ ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സമിതിയിൽ അംഗങ്ങളാണ്. മതിയായ സുരക്ഷാസംവിധാനങ്ങൾ സ്വീകരിച്ചതിനുശേഷമാണ് ബോധവത്കരണത്തിന് ഇവർ വീടുകളിലെത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us