ദളിത് കുടുംബത്തിലെ കുട്ടി ക്ഷേത്രത്തിൽ പ്രവേശിച്ചു; 25000 രൂപ പിഴ ചുമത്തിയ പൂജാരി അടക്കം 5 പേർ പിടിയിൽ.

ബെംഗളൂരു : ദളിത് കുടുംബത്തിലെ 2 വയസുകാരൻ ക്ഷേത്രത്തിൽ പ്രവേശിച്ചതിന് 25000 രൂപ പിഴ ഈടാക്കിയ കേസിൽ പൂജാരിയും മറ്റ് 5 പേരും അറസ്റ്റിൽ.

കൊപ്പാൾ മിയാപുര ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ ഈ മാസം 4 നാണ് സംഭവം നടന്നത്.

ദളിതരെ അകത്തേക്ക് കയറ്റാറില്ലാത്ത ഈ ക്ഷേത്രത്തിൽ പുറത്തു നിന്ന് കുടുംബത്തോടൊപ്പം തൊഴുന്നതിനിടെ കുട്ടി അകത്തേക്ക് പ്രവേശിക്കുകയായിരുന്നു.

  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

ശുദ്ധി കലശം ചെയ്യുന്നതിലേക്കായി 25000 രൂപ പിഴ ഈടാക്കുകയായിരുന്നു പൂജാരി.

സംഭവം നടന്ന് കുറേ ദിവസമായിട്ടും പോലീസിൽ പരാതി നൽകാൻ പിതാവ് ചന്ദ്രശേഖറിന് ഭയമായിരുന്നു.

ദളിത് സംഘടനകളുടെ ഇടപെടലുകളെ തുടർന്ന് പോലീസിൽ പരാതി നൽകുകയും നടപടി എടുക്കുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts