കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 836 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  836 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 852 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.57%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 852 ആകെ ഡിസ്ചാര്‍ജ് : 2919742 ഇന്നത്തെ കേസുകള്‍ : 836 ആകെ ആക്റ്റീവ് കേസുകള്‍ : 13590 ഇന്ന് കോവിഡ് മരണം : 15 ആകെ കോവിഡ് മരണം : 37683 ആകെ പോസിറ്റീവ് കേസുകള്‍ : 2971044…

Read More

കേരളത്തിൽ ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 20,510 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3033, എറണാകുളം 2564, കോഴിക്കോട് 1735, തിരുവനന്തപുരം 1734, കൊല്ലം 1593, കോട്ടയം 1545, മലപ്പുറം 1401, പാലക്കാട് 1378, ആലപ്പുഴ 1254, കണ്ണൂര്‍ 924, പത്തനംതിട്ട 880, ഇടുക്കി 734, വയനാട് 631, കാസര്‍ഗോഡ് 276 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,945 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

സൈബർ കുറ്റകൃത്യങ്ങളിൽ മുന്നിൽ നമ്മ ബെംഗളൂരു

ബെംഗളൂരു: നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എന് സി ആർ ബി ) പുറത്ത് വിട്ട കണക്കുകൾ പ്രകാരം, രാജ്യത്തെ 19 മെട്രോപൊളിറ്റൻ നഗരങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട സൈബർ കുറ്റകൃത്യങ്ങളിൽ 47% വുംരാജ്യത്തിന്റെ ഐടി തലസ്ഥാനമായ ബെംഗളൂരുവിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 19 നഗരങ്ങളിൽ നിന്നായി 18,867 സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, അതിൽ ബെംഗളൂരുവിൽ നിന്ന് മാത്രം 8,892 രജിസ്റ്റർ ചെയ്തു. ഹൈദരാബാദാണ് തൊട്ടുപിന്നിൽ. ഇവിടെ 2,553 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ മുംബൈ (2,433), ലക്നൗ (1,465), ഗാസിയാബാദ് (756) എന്നിങ്ങനെയാണ് മറ്റ്‌ നഗരങ്ങളിലെ കേസുകളുടെ എണ്ണം. ഡൽഹിയിൽ…

Read More

മണ്ഡലങ്ങൾക്കുള്ള വികസന ഫണ്ടുകൾ: മുഖ്യമന്ത്രി സമ്മർദ്ദത്തിൽ

ബെംഗളൂരു: ബി.ജെ.പിയിലെ നിയമസഭാംഗങ്ങൾ തങ്ങളുടെ മണ്ഡലങ്ങൾക്ക് നൽകുന്ന വികസന ഫണ്ടുകളുടെ അളവിൽ തൃപ്തരല്ലെന്നും മണ്ഡലങ്ങൾക്ക് നൽകുന്ന വിഹിതം വർദ്ധിപ്പിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ അവർ സമ്മർദ്ദത്തിലാക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.  2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കൂടുതൽപ്രവർത്തനങ്ങൾ മണ്ഡലങ്ങളിൽ ചെയ്തു കാണിക്കാനുള്ള അടിയന്തിരത ആവശ്യം ഉണ്ടായതോടെയാണ്  കൂടുതൽ ഫണ്ട് വേണം എന്ന ആവശ്യം ശക്തമായത്. മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ കാലത്തും ഫണ്ടിന്റെ കാര്യത്തിൽ  എംഎൽഎ മാർ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ജൂലൈയിൽ ബിജെപി സംസ്ഥാനത്ത് നേതൃത്വ മാറ്റം വരുത്തിയപ്പോൾ, പുതിയ മുഖ്യമന്ത്രി ഭരണത്തിൽ പ്രകടമായ മാറ്റം കൊണ്ടുവരുമെന്നും പാർട്ടിയിലെ അസംതൃപ്തി കുറയുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാൽ അതൃപ്തി…

Read More

വാക്‌സിന്റെ ആവശ്യകത കുറഞ്ഞു: സ്വകാര്യ ആശുപത്രികൾ ആശങ്കയിൽ

ബെംഗളൂരു: 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സംസ്ഥാന സർക്കാർ നടത്തുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി കുത്തിവയ്പ്പ് ലഭിച്ചതോടെ, സ്വകാര്യ ആശുപത്രികളിൽ കോവിഡ് -19 വാക്സിനുകൾക്കുള്ള ആവശ്യം കുത്തനെ ഇടിഞ്ഞു. വാക്‌സിൻ  പരമാവധി പേർക്ക് ലഭ്യമാക്കുന്നതിനായി സർക്കാർ പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകളും നടത്തുന്നുണ്ട്. ഫലത്തിൽ വാക്സിൻ വാതിൽപ്പടിയിലും ഗുണഭോക്താക്കളുടെ ജോലിസ്ഥലങ്ങളിലും വരെ എത്തിക്കുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിൽ ഏകദേശം ആറ് ലക്ഷത്തോളം ഡോസുകൾ ഉണ്ട്, അതിൽ 1.5 ലക്ഷം കോവാക്സിൻ ഡോസുകളാണെന്ന്  പ്രൈവറ്റ് ഹോസ്പിറ്റൽസ് ആൻഡ് നഴ്സിംഗ് ഹോംസ് അസോസിയേഷൻ (ഫാന) പ്രസിഡന്റ് ഡോ. എച്ച്.എം. പ്രസന്ന വെളിപ്പെടുത്തി. ആദ്യത്തേതും രണ്ടാമത്തേതുമായ ഡോസ്…

Read More

നഗരത്തിലെ കെ.ആർ.മാർക്കറ്റിനു സമീപം സ്ഫോടനം; 3 മരണം.

ബെംഗളൂരു: ഇന്ന് ഉച്ചക്ക് 12 മാണിയോട് കൂടി ബെംഗളൂരു കെ.ആർ മാർക്കറ്റിനു സമീപം ചമരാജ് പേട്ടയിലെ റയാൻ സർക്കിളിനടുത്തുള്ള ഒരു ഗോഡൗണിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. രണ്ട് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. സമീപത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ കത്തി നശിക്കുകയും ചെയ്തിട്ടുണ്ട്. ഗോഡൗണിനകത്തുണ്ടായിരുന്ന രണ്ടുപേരും ഗോഡൗണിന് പുറത്ത് നിന്നിരുന്ന ഒരാളും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സ്ഫോടനത്തിന്റെ കൃത്യമായ കാരണം അറിവായിട്ടില്ലെന്ന് ബെംഗളൂരു സൗത്ത് ഡി.സി.പി ഹരീഷ് പാണ്ഡെ പറഞ്ഞു. കമ്പനിയിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങളോ…

Read More

ബസിൽ വച്ച് യുവതിയെ ബലമായി ചുംബിച്ച് കടന്ന് കളഞ്ഞ യുവാവിനെ രണ്ടാഴ്ചക്ക് ശേഷം പൊക്കി പോലീസ്.

ബെംഗളൂരു: കെ.എസ്.ആർ.ടി.സി ബസിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ രണ്ടാഴ്ചക്ക് ശേഷം കണ്ടെത്തി അറസ്റ്റ് ചെയ്ത് പോലീസ്. ബെളളാരി സ്വദേശിയും നഗരത്തിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമായ മധുസൂദൻ റെഡ്ഡിയാണ് അറസ്റ്റിലായത്. ബെളളാരിയിൽ നിന്ന് നഗരത്തിലേക്ക് കെ.എസ്.ആർ.ടി.സി  ബസിൽ യാത്ര ചെയ്യുകയായിരുന്നു യുവതി. ഇറങ്ങേണ്ട സ്ഥലമായ പീനിയയിൽ എത്തിയപ്പോൾ യുവാവ് കുറച്ച് തുറിച്ച് നോക്കുകയും ബലമായി യുവതിയെ ചുംബിച്ചതിന് ശേഷം കടന്ന് കളയുകയുമായിരുന്നു. ഉടൻ തന്നെ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് സി.സി.ടി.വി അടക്കമുള്ള തെളിവുകൾ പരിശോധിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു പോലീസ്.

Read More

ദളിത് കുടുംബത്തിലെ കുട്ടി ക്ഷേത്രത്തിൽ പ്രവേശിച്ചു; 25000 രൂപ പിഴ ചുമത്തിയ പൂജാരി അടക്കം 5 പേർ പിടിയിൽ.

ബെംഗളൂരു : ദളിത് കുടുംബത്തിലെ 2 വയസുകാരൻ ക്ഷേത്രത്തിൽ പ്രവേശിച്ചതിന് 25000 രൂപ പിഴ ഈടാക്കിയ കേസിൽ പൂജാരിയും മറ്റ് 5 പേരും അറസ്റ്റിൽ. കൊപ്പാൾ മിയാപുര ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ ഈ മാസം 4 നാണ് സംഭവം നടന്നത്. ദളിതരെ അകത്തേക്ക് കയറ്റാറില്ലാത്ത ഈ ക്ഷേത്രത്തിൽ പുറത്തു നിന്ന് കുടുംബത്തോടൊപ്പം തൊഴുന്നതിനിടെ കുട്ടി അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. ശുദ്ധി കലശം ചെയ്യുന്നതിലേക്കായി 25000 രൂപ പിഴ ഈടാക്കുകയായിരുന്നു പൂജാരി. സംഭവം നടന്ന് കുറേ ദിവസമായിട്ടും പോലീസിൽ പരാതി നൽകാൻ പിതാവ് ചന്ദ്രശേഖറിന് ഭയമായിരുന്നു. ദളിത്…

Read More

യുവതിയെ ക്രൂരമായി ബലാൽസംഗം ചെയ്ത് വഴിയിൽ തള്ളിയ കേസിൽ പ്രതിയെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്ത് പോലീസ്.

ബെംഗളൂരു: നഗരത്തിൽ ടാക്സിയില്‍ സഞ്ചരിച്ച യുവതിയെ ഡ്രൈവര്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ചു എന്ന പരാതിയില്‍ ടാക്സി ഡ്രൈവറെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു. ആന്ധ്രാസ്വദേശി ദേവരാജുലുവാണ് പിടിയിലായത്. കെ.ആർ.പുരക്കടുത്ത് ആവലഹള്ളിയിൽ താമസിക്കുന്ന ഇയാടെ കര്‍ണാടക ആന്ധ്രാ അതിര്‍ത്തിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷമായി നഗരത്തിൽ ടാക്സി ഡ്രൈവറാണ് ഇയാൾ. ഇന്നലെ പുലർച്ചെയാണ് സംഭവം. സുഹൃത്തിൻ്റെ വീട്ടിലെ പാർട്ടി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് ടാക്സി പിടിച്ച് വരികയായിരുന്നു. ബെംഗളൂരു ഇലക്‌ട്രോണിക് സിറ്റിക്ക് സമീപമാണ് സംഭവം നടന്നത്. അർദ്ധ നിദ്രയിലായിരുന്ന യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കാറിൽ…

Read More
Click Here to Follow Us