വാക്‌സിന്റെ ആവശ്യകത കുറഞ്ഞു: സ്വകാര്യ ആശുപത്രികൾ ആശങ്കയിൽ

ബെംഗളൂരു: 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സംസ്ഥാന സർക്കാർ നടത്തുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി കുത്തിവയ്പ്പ് ലഭിച്ചതോടെ, സ്വകാര്യ ആശുപത്രികളിൽ കോവിഡ് -19 വാക്സിനുകൾക്കുള്ള ആവശ്യം കുത്തനെ ഇടിഞ്ഞു. വാക്‌സിൻ  പരമാവധി പേർക്ക് ലഭ്യമാക്കുന്നതിനായി സർക്കാർ പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകളും നടത്തുന്നുണ്ട്. ഫലത്തിൽ വാക്സിൻ വാതിൽപ്പടിയിലും ഗുണഭോക്താക്കളുടെ ജോലിസ്ഥലങ്ങളിലും വരെ എത്തിക്കുന്നു.

  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി

ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിൽ ഏകദേശം ആറ് ലക്ഷത്തോളം ഡോസുകൾ ഉണ്ട്, അതിൽ 1.5 ലക്ഷം കോവാക്സിൻ ഡോസുകളാണെന്ന്  പ്രൈവറ്റ് ഹോസ്പിറ്റൽസ് ആൻഡ് നഴ്സിംഗ് ഹോംസ് അസോസിയേഷൻ (ഫാന) പ്രസിഡന്റ് ഡോ. എച്ച്.എം. പ്രസന്ന വെളിപ്പെടുത്തി.

ആദ്യത്തേതും രണ്ടാമത്തേതുമായ ഡോസ് തമ്മിലുള്ള 28 ദിവസത്തെ ഇടവേള കാരണം കോവാക്സിന്റെ ആവശ്യകത നേരത്തെ ഉയർന്നിരുന്നു. പക്ഷെ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ നിന്ന് വൈറസ് വാക്സിൻ എടുക്കുന്നവർ കുറവാണ് എന്ന് ആശുപത്രികൾ പറയുന്നു. കോവക്സിൻറെ ഒരു ഡോസിന് സ്വകാര്യആശുപത്രികളിൽ 1,410 രൂപ വിലയുണ്ട്, കോവിഷീൽഡിന് 780 രൂപയും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വകാര്യ ഹോട്ടലിലെ ഭക്ഷണത്തിൽ ചത്ത പല്ലി: വിനോദസഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധ ഭീഷണി; പോലീസ് കേസെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
[masterslider id="10"]

Related posts