സ്വതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പതാക ഉയർത്തി

ബെംഗളൂരു: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ബെംഗളൂരു ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ദേശീയപതാക ഉയർത്തി. മുഖ്യമന്ത്രിയെന്ന നിലയിൽ ആദ്യമായാണ് അദ്ദേഹം സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തുന്നത്.

തുടർന്ന് നടന്ന ചടങ്ങിൽ അദ്ദേഹം സായുധ സേനയുടെയും പോലീസിന്റെയും ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും പരേഡ് നിരീക്ഷിക്കുകയും ചെയ്തു. പതാക ഉയർത്തലിനു ശേഷം അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts