നഗരത്തിലെ കെ.ആർ.മാർക്കറ്റിനു സമീപം സ്ഫോടനം; 3 മരണം.

ബെംഗളൂരു: ഇന്ന് ഉച്ചക്ക് 12 മാണിയോട് കൂടി ബെംഗളൂരു കെ.ആർ മാർക്കറ്റിനു സമീപം ചമരാജ് പേട്ടയിലെ റയാൻ സർക്കിളിനടുത്തുള്ള ഒരു ഗോഡൗണിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. രണ്ട് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. സമീപത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ കത്തി നശിക്കുകയും ചെയ്തിട്ടുണ്ട്. ഗോഡൗണിനകത്തുണ്ടായിരുന്ന രണ്ടുപേരും ഗോഡൗണിന് പുറത്ത് നിന്നിരുന്ന ഒരാളും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

Image

സ്ഫോടനത്തിന്റെ കൃത്യമായ കാരണം അറിവായിട്ടില്ലെന്ന് ബെംഗളൂരു സൗത്ത് ഡി.സി.പി ഹരീഷ് പാണ്ഡെ പറഞ്ഞു. കമ്പനിയിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങളോ മറ്റു വസ്തുക്കളോ പൊട്ടിതെറിച്ചതാകാം സ്ഫോടന കാരണമെന്ന് പറപറയപ്പെടുന്നു. എന്നാൽ ഇത് പ്രാഥമിക വിവരമാനിന്നും അത് ഇനിയും പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
[masterslider id="10"]

Related posts