മണ്ഡലങ്ങൾക്കുള്ള വികസന ഫണ്ടുകൾ: മുഖ്യമന്ത്രി സമ്മർദ്ദത്തിൽ

ബെംഗളൂരു: ബി.ജെ.പിയിലെ നിയമസഭാംഗങ്ങൾ തങ്ങളുടെ മണ്ഡലങ്ങൾക്ക് നൽകുന്ന വികസന ഫണ്ടുകളുടെ അളവിൽ തൃപ്തരല്ലെന്നും മണ്ഡലങ്ങൾക്ക് നൽകുന്ന വിഹിതം വർദ്ധിപ്പിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ അവർ സമ്മർദ്ദത്തിലാക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.  2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കൂടുതൽപ്രവർത്തനങ്ങൾ മണ്ഡലങ്ങളിൽ ചെയ്തു കാണിക്കാനുള്ള അടിയന്തിരത ആവശ്യം ഉണ്ടായതോടെയാണ്  കൂടുതൽ ഫണ്ട് വേണം എന്ന ആവശ്യം ശക്തമായത്.

മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ കാലത്തും ഫണ്ടിന്റെ കാര്യത്തിൽ  എംഎൽഎ മാർ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ജൂലൈയിൽ ബിജെപി സംസ്ഥാനത്ത് നേതൃത്വ മാറ്റം വരുത്തിയപ്പോൾ, പുതിയ മുഖ്യമന്ത്രി ഭരണത്തിൽ പ്രകടമായ മാറ്റം കൊണ്ടുവരുമെന്നും പാർട്ടിയിലെ അസംതൃപ്തി കുറയുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാൽ അതൃപ്തി ഇപ്പോഴും നിലനിൽക്കുന്നതായാണ് ഏറ്റവും പുതിയ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

ചൊവ്വാഴ്ച നടന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിൽ, നിരവധി എംഎൽഎമാർ വികസന പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രി കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായി പാർട്ടിക്ക് അകത്തുള്ളവർ പറയുന്നു. ചില എംഎൽഎമാർ അവരുടെ മണ്ഡലങ്ങളിലെ റോഡുകൾക്കും മറ്റ് അടിസ്ഥാനസൗകര്യ പദ്ധതികൾക്കുമായി 200 കോടി രൂപ വരെ ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us