കേരളത്തിൽ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡില്‍

തിരുവനന്തപുരം: കേരളത്തിൽ ചൂടു കൂടുന്നതിന് അനുസരിച്ച് വൈദ്യുതി ഉപയോഗവും ഉയരുന്നു.

വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡില്‍ എത്തി. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ ഉന്നതതല യോഗം തീരുമാനമെടുക്കും.

കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പും ബോധവല്‍ക്കരണവും മറികടന്നുള്ള വൈദ്യുതി ഉപയോഗമാണ് സംസ്ഥാനത്തുണ്ടാകുന്നത്.

തിങ്കളാഴ്ച 113.15 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗമെങ്കില്‍ ചൊവ്വാഴ്ച ഉപഭോഗം 113.26 ദശലക്ഷം യൂണിറ്റെന്ന സര്‍വകാല റെക്കോഡിലെത്തി.

  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?

ഇതോടെ ജലവൈദ്യുതി ഉല്‍പ്പാദവും ബോര്‍ഡ് വര്‍ധിപ്പിച്ചു. ഇന്നലെ 221.0 ദശലക്ഷം യൂണിറ്റ് ജലവൈദ്യുതിയാണ് ഉല്‍പ്പാദിപ്പിച്ചത്.

പുറത്തുനിന്നും എത്തിച്ചതാകട്ടെ 89.08 ദശലക്ഷം യൂണിറ്റും. ഉപഭോഗം കുതിച്ചുയര്‍ന്നതോടെ നിയന്ത്രണം വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വൈദ്യുതി ബോര്‍ഡ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts