മരിച്ച തൊഴിലാളികളുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ബെംഗളൂരു : മഴക്കെടുതിയിൽ വെള്ളം കയറിയ വീടുകളുടെ ഉടമകൾക്ക് 25,000 രൂപയും മഴക്കെടുതിയിൽ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് 5 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ബുധനാഴ്ച ആർആർ നഗറിലെ ഹൊസ്കെരെഹള്ളിയിലെ മഴക്കെടുതി പ്രദേശങ്ങൾ മുഖ്യമന്ത്രി സന്ദർശിച്ചു. കൂടാതെ, വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിൽ ആളുകൾക്ക് ഭക്ഷണവും വെള്ളവും എത്തിക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ആർആർ നഗറിലെ നാശനഷ്ടങ്ങൾ വിലയിരുത്തിയ മുഖ്യമന്ത്രി, 12 മണിക്കൂറിനുള്ളിൽ 100 ​​മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്തതാണ് നാശനഷ്ടത്തിന് കാരണമെന്ന്…

Read More

തന്റെ സർക്കാർ ദുർബലമല്ല; മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു : തന്റെ സർക്കാർ ദുർബലമല്ലെന്നും വിവാദപരമായ സാഹചര്യങ്ങളും പ്രശ്നങ്ങളും സമർത്ഥമായും കാര്യക്ഷമമായും കൈകാര്യം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഞായറാഴ്ച ഹുബ്ബള്ളി വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച മുഖ്യമന്ത്രി, ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കൽ, ഹലാൽ മാംസം വിൽക്കൽ, ഉച്ചഭാഷിണിയിൽ സംപ്രേക്ഷണം ചെയ്യുന്ന ആസാൻ തുടങ്ങിയ പ്രശ്നങ്ങൾ സമാധാനപരമായും യോജിപ്പിലും നിയമത്തിന്റെ ചട്ടക്കൂടിനുള്ളിലും പരിഹരിച്ചതായി പറഞ്ഞു. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകളും മാർഗനിർദേശങ്ങളും അനുസരിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രശ്നങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്തിട്ടുണ്ട്. കാര്യക്ഷമവും ജനോപകാരപ്രദവുമായ ഭരണം നൽകുകയാണ് കൂടുതൽ…

Read More

മന്ത്രിസഭാ വികസനം സംബന്ധിച്ച് അമിത് ഷാ അറിയിക്കും; മുഖ്യമന്ത്രി

ബെംഗളൂരു : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗളൂരു സന്ദർശിച്ചതിന് തൊട്ടുപിന്നാലെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ , ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം ഷാ സംസ്ഥാന മന്ത്രിസഭാ വിപുലീകരണത്തിൽ തീരുമാനമെടുക്കുമെന്ന് പറഞ്ഞു. ക്യാബിനറ്റ് വിപുലീകരണത്തെ കുറിച്ച് എന്തെങ്കിലും ചർച്ച നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഡൽഹിയിൽ പോയ ശേഷം ഷാ എന്നോട് സംസാരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വ്യാഴാഴ്ച ചേരാനിരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം മെയ് 11ലേക്ക് മാറ്റി.

Read More

ബിറ്റ്‌കോയിൻ അഴിമതിയിൽ സംസ്ഥാന സർക്കാരിൽ നിന്നുള്ള ആരും ഉൾപ്പെട്ടിട്ടില്ല.

ബെംഗളൂരു: ബിറ്റ്‌കോയിൻ അഴിമതിയിൽ തന്റെ സർക്കാരിലെ ആർക്കും പങ്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. സർക്കാരിലെ ആരെങ്കിലും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന്  തെളിയിക്കാനാകുമെങ്കിൽ അന്വേഷണ ഏജൻസികൾക്ക് തെളിവുകൾ നൽകാൻ പ്രതിപക്ഷമായ കോൺഗ്രസിനെ അദ്ദേഹം വെല്ലുവിളിച്ചു. “ആരോപണങ്ങൾ ഉന്നയിക്കുന്നവർ അഴിമതി എന്തിനെക്കുറിച്ചാണെന്നും ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്നും തെളിവുകൾ നൽകട്ടെ. ഞങ്ങളുടെ സർക്കാർ ഏത് അന്വേഷണ ഏജൻസിയുടെയും അന്വേഷണത്തിന് തയ്യാറാണെന്നും  സത്യം പുറത്തുവരുമെന്നും” അദ്ദേഹം പറഞ്ഞു.

Read More

കന്നഡക്കാർ കൂടുതൽ സംസാരിക്കേണ്ടത് കന്നഡയിൽ: മുഖ്യമന്ത്രി

ഹുബ്ബള്ളി: മറ്റ് പ്രാദേശിക ഭാഷകളെപ്പോലെ കന്നഡയും മറ്റ് ഭാഷകളിൽ നിന്നുള്ള അധിനിവേശം മൂലം വളരെയധികം വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കന്നഡ രാജ്യോത്സവത്തിന് (നവംബർ 1) മുന്നോടിയായി നടന്ന ‘മാതാട് മാതാഡ് കന്നഡ‘ (കന്നഡ സംസാരിക്കു, സംസാരിക്കു) പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കന്നഡ എല്ലാ മേഖലകളിലും വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കന്നഡ ഭാഷയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നമ്മൾ കന്നഡക്കാർ കൂടുതൽ കന്നഡയിൽ സംസാരിക്കുകയും മറ്റ് ഭാഷകൾ സംസാരിക്കുന്നവരെകൊണ്ട് കന്നഡ പഠിക്കാൻ പ്രോത്സാഹിപ്പിക്കുകയും വേണം എന്നും അദ്ദേഹം പറഞ്ഞു.

Read More

മണ്ഡലങ്ങൾക്കുള്ള വികസന ഫണ്ടുകൾ: മുഖ്യമന്ത്രി സമ്മർദ്ദത്തിൽ

ബെംഗളൂരു: ബി.ജെ.പിയിലെ നിയമസഭാംഗങ്ങൾ തങ്ങളുടെ മണ്ഡലങ്ങൾക്ക് നൽകുന്ന വികസന ഫണ്ടുകളുടെ അളവിൽ തൃപ്തരല്ലെന്നും മണ്ഡലങ്ങൾക്ക് നൽകുന്ന വിഹിതം വർദ്ധിപ്പിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ അവർ സമ്മർദ്ദത്തിലാക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.  2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കൂടുതൽപ്രവർത്തനങ്ങൾ മണ്ഡലങ്ങളിൽ ചെയ്തു കാണിക്കാനുള്ള അടിയന്തിരത ആവശ്യം ഉണ്ടായതോടെയാണ്  കൂടുതൽ ഫണ്ട് വേണം എന്ന ആവശ്യം ശക്തമായത്. മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ കാലത്തും ഫണ്ടിന്റെ കാര്യത്തിൽ  എംഎൽഎ മാർ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ജൂലൈയിൽ ബിജെപി സംസ്ഥാനത്ത് നേതൃത്വ മാറ്റം വരുത്തിയപ്പോൾ, പുതിയ മുഖ്യമന്ത്രി ഭരണത്തിൽ പ്രകടമായ മാറ്റം കൊണ്ടുവരുമെന്നും പാർട്ടിയിലെ അസംതൃപ്തി കുറയുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാൽ അതൃപ്തി…

Read More

കോവിഡ് ദുരിതാശ്വാസ പാക്കേജ് ഉടൻ: മുഖ്യമന്ത്രി

ബെംഗളൂരു: ബിപിഎൽ കുടുംബങ്ങളിൽ നിന്നുള്ള കോവിഡ് ബാധിതർക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം 2-3 ദിവസത്തിനുള്ളിൽ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു, സർക്കാർ ഒരു പുതിയ ദുരിതാശ്വാസ പാക്കേജിനെക്കുറിച്ച് ആലോചിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മൂലം സംസ്ഥാനത്ത് ഏകദേശം 35,000 പേർ മരിച്ചുവെന്നും ദുരിതാശ്വാസ സഹായം തേടി സർക്കാരിന് 7,000-8,000 അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന അംഗത്തിനെ കോവിഡിൽ നഷ്ടപ്പെട്ട ബിപിഎൽ കുടുംബങ്ങൾക്ക് മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം മുൻപ് പ്രഖ്യാപിച്ചിരുന്നു. രണ്ടാമത്തെ തരംഗത്തെത്തുടർന്ന് സാമ്പത്തിക പ്രവർത്തനങ്ങൾ ക്രമാനുഗതമായി വർദ്ധിക്കുന്നതിന് ജനങ്ങളെയും…

Read More

സംസ്ഥാനത്തെ ക്ഷേത്രങ്ങൾ പൊളിക്കരുത്, മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കും: മുഖ്യമന്ത്രി

ബെംഗളൂരു: സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് തിടുക്കത്തിൽ ക്ഷേത്രങ്ങൾ പൊളിക്കരുതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സംസ്ഥാനത്തെ അനധികൃത ആരാധനാലയങ്ങൾ കോടതി ഉത്തരവിനെത്തുടർന്ന്, സംസ്ഥാനത്തെ അധികാരികൾ പൊതുസ്ഥലത്ത് നിർമ്മിച്ചിട്ടുള്ള ഇത്തരം അനധികൃത നിർമ്മിതികൾ ഒഴിവാക്കാനുള്ള നടപടികൾ ആലോചിക്കുന്നു. സംസ്ഥാനത്തുടനീളം തിടുക്കത്തിൽ ക്ഷേത്രങ്ങൾ പൊളിക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗത്തിൽ  സുപ്രീം കോടതി ഉത്തരവ്  വിശദമായി പഠിച്ചതിന് ശേഷം വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കും, എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മൈസൂരു ജില്ലയിലെ ക്ഷേത്രങ്ങൾ പൊളിക്കുന്നതിന് മുമ്പ് ആളുകളെ വിശ്വാസത്തിലെടുക്കാത്തതിന് മൈസൂരു  ജില്ലാ കമ്മീഷണർക്കും തഹസിൽദാർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.…

Read More

ഡിസംബറോടെ നഗരത്തിൽ മൂന്ന് ലക്ഷം എൽഇഡി തെരുവ് വിളക്കുകൾ: മുഖ്യമന്ത്രി

ബെംഗളൂരു: നഗരത്തിൽ എൽഇഡി തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിൽ കാലതാമസം നേരിട്ടതായി  സമ്മതിച്ചുകൊണ്ട്, ഡിസംബറിൽ മൂന്ന് ലക്ഷം തെരുവ് വിളക്കുകൾ നഗരത്തിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചൊവ്വാഴ്ച പറഞ്ഞു. സംസ്ഥാനത്തെ സാധാരണ തെരുവുവിളക്കുകൾ മാറ്റി ഊർജ്ജക്ഷമതയുള്ള എൽ ഇ ഡി വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ കാലതാമസത്തെക്കുറിച്ച് സംസ്ഥാന നിയമസഭയിൽ ദസറഹള്ളിയിൽ നിന്നുള്ള  ജെ ഡി (എസ്) എം എൽ എ ആർ മഞ്ജുനാഥ് ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബെംഗളൂരു നഗരവികസനത്തിന്റെ ചുമതല കൂടി ഉള്ള മുഖ്യമന്ത്രി.  പ്രവർത്തനരഹിതമായ തെരുവ് വിളക്കുകൾ മൂലം രാത്രിയിൽ ആളുകൾക്ക് ഉണ്ടാകുന്ന അസൗകര്യത്തെക്കുറിച്ചും എം എൽ എ ആർ മഞ്ജുനാഥ് സഭയിൽ ചോദ്യം ഉന്നയിച്ചു.

Read More

മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തിങ്കളാഴ്ച്ച നഗരത്തിലെ സ്കൂളുകൾ സന്ദർശിക്കും.

ബെംഗളൂരു: 2 ശതമാനത്തിൽ താഴെ കോവിഡ് പോസിറ്റിവിറ്റി ഉള്ള ജില്ലകളിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സ്കൂളുകൾ വീണ്ടും തുറക്കാൻ ഒരുങ്ങുമ്പോൾ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും, ആത്മവിശ്വാസം പകരാൻ തിങ്കളാഴ്ച്ച ബെംഗളൂരുവിലെ ഏതാനും സ്കൂളുകൾ സന്ദർശിക്കും. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും  രണ്ട് സ്കൂളുകൾ സന്ദർശിക്കും, വിദ്യാഭ്യാസ മന്ത്രി ഉദ്യോഗസ്ഥരോടൊപ്പം രണ്ട് സ്കൂളുകളിലേക്ക് കൂടി പോകും. “സ്കൂളുകൾ വീണ്ടും തുറക്കുന്നതിനെ ഞങ്ങൾ എത്രത്തോളം ഗൗരവത്തോടെ കാണുന്നു എന്ന് വിദ്യാർത്ഥികളോട് പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മുഖ്യമന്ത്രി നേരിട്ട് സ്കൂളുകൾ സന്ദർശിക്കുന്നത് രക്ഷിതാക്കളിലും അധ്യാപകരിലും വിദ്യാർത്ഥികളിലും ഒരു…

Read More
Click Here to Follow Us