സംസ്ഥാനത്തെ ക്ഷേത്രങ്ങൾ പൊളിക്കരുത്, മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കും: മുഖ്യമന്ത്രി

ബെംഗളൂരു: സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് തിടുക്കത്തിൽ ക്ഷേത്രങ്ങൾ പൊളിക്കരുതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സംസ്ഥാനത്തെ അനധികൃത ആരാധനാലയങ്ങൾ കോടതി ഉത്തരവിനെത്തുടർന്ന്, സംസ്ഥാനത്തെ അധികാരികൾ പൊതുസ്ഥലത്ത് നിർമ്മിച്ചിട്ടുള്ള ഇത്തരം അനധികൃത നിർമ്മിതികൾ ഒഴിവാക്കാനുള്ള നടപടികൾ ആലോചിക്കുന്നു. സംസ്ഥാനത്തുടനീളം തിടുക്കത്തിൽ ക്ഷേത്രങ്ങൾ പൊളിക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

  ഇത് ഇരട്ടി മധുരം!!! ഡി.കെ. ശിവകുമാറിന് അപ്രതീക്ഷിത 'സ്ഥാനക്കയറ്റം';

മന്ത്രിസഭായോഗത്തിൽ  സുപ്രീം കോടതി ഉത്തരവ്  വിശദമായി പഠിച്ചതിന് ശേഷം വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കും, എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മൈസൂരു ജില്ലയിലെ ക്ഷേത്രങ്ങൾ പൊളിക്കുന്നതിന് മുമ്പ് ആളുകളെ വിശ്വാസത്തിലെടുക്കാത്തതിന് മൈസൂരു  ജില്ലാ കമ്മീഷണർക്കും തഹസിൽദാർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് സംസ്ഥാനത്തെ പൊതു സ്ഥലങ്ങളിൽ നിർമ്മിച്ച ആരാധനാലയങ്ങൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ ബിജെപിക്ക് എല്ലാ കോണുകളിൽ നിന്നും കടുത്ത വിമർശനമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൗറിംഗ് ആശുപത്രി മതിൽ തകർന്നു വീണ അപകടം; മരിച്ചവരിൽ മലയാളികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  36 ഡിഗ്രി ചൂടിൽ നിന്ന് കുളിരിലേക്ക്; ചൊവ്വാഴ്ച മുതൽ ബെംഗളൂരുവിൽ കാറ്റും മഴയും!
[masterslider id="10"]

Related posts

Click Here to Follow Us