മലിനവെള്ള ഉപയോ​ഗം; 101 പേർക്ക് ഭക്ഷ്യ വിഷബാധ

ബെം​ഗളുരു; യാദ്​ഗിരിൽ മലിനമായ കിണർ വെള്ളം ഉപയോ​ഗിച്ചതിനെ തുടർന്ന് 101 പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. മച്ച​ഗുണ്ഡല ​ഗ്രാമത്തിലാണ് സംഭവം നടന്നത്.

കടുത്ത ഛർദ്ദിയും തല ചുറ്റലും അനുഭവപ്പെട്ട ​ഗ്രാമവാസികൾ ചികിത്സ തേടി. പ്രാഥമിക ആരോ​ഗ്യ കേന്ദ്രത്തിലും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലുമായാണ് ആളുകൾ ചികിത്സ തേടിയത്.

ആരുടെയും നില ​ഗുരുതരമല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവം പുറം ലോകമറിഞ്ഞതോടെ താലൂക്ക് ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ ആരോ​ഗ്യ വകുപ്പ് വിഭാ​ഗം പരിസരമാകെ പരിശോധന നടത്തി. ​ഗ്രാമത്തിലെ ഒരു കിണറിൽ നിന്നാണ് എല്ലാ വീടുകളിലേക്കും കുടിവെള്ളം എത്തിച്ചിരുന്നത്, ഇതിൽ നിന്നാണ് രോ​ഗം പകർന്നതെന്ന് കണ്ടത്തിയ ആരോ​ഗ്യ വകുപ്പ് അധികൃതർ കിണർ വെള്ളത്തിന്റെ സാമ്പിൾ ലാബിലേക്ക് പരിശോധനക്കയച്ചു.

  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ

എന്നാൽ പരിശോധനക്കെത്തിയ ഉദ്യോ​ഗസ്ഥരെ നാട്ടുകാർ ഉപരോധിച്ചു, ഏറെ കാലമായി കിണർ വെള്ളം ശുചിയാക്കണമെന്നും മറ്റ് കുടിവെള്ള സൗകര്യം ഒരുക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി
[masterslider id="10"]

Related posts