കിണറിലെ മലിനജലം കുടിച്ച സംഭവം; മരണം ആറായി, അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ബെം​ഗളുരു; മലിനജലം കുടിച്ച സംഭവത്തിൽ മരണം ആറായി ഉയർന്നു, വിജയന​ഗർ ജില്ലയിലാണ് സംഭവം നടന്നത്. ഇതോടെ അന്വേഷണം പ്രഖ്യാപിച്ച സർക്കാർ മരണമടഞ്ഞവരുടെ കുടുംബത്തിന് 3 ലക്ഷം സഹായം പ്രഖ്യാപിച്ചു. ഏകദേശം രണ്ടായിരത്തോളം ആളുകൾ ജലമെടുക്കുന്ന കുഴൽകിണറിൽ ശുചിമുറി മാലിന്യം കലർന്നതാണ് ദുരന്തത്തിന് പിന്നിലെന്നാണ് നി​ഗമനം. മുതിർന്ന ഐഎസ് ഉദ്യോ​ഗസ്ഥൻ മുനീഷ് മോഡ്​ഗില്ലിന്റെ അധ്യക്ഷതയിലുള്ള സമിതിയെ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിയോ​ഗിച്ചു. ലക്ഷ്മമ്മ, ബസവമ്മ, നീലപ്പ ബെലവ​ഗി, ​ഗോനപ്പ, മഹാദേവപ്പ, കെഞ്ചമ്മ എന്നീ ​ഗ്രാമവാസികളാണ് മരിച്ചത്. സംഭവത്തിൽ ഇതോടെ മരണം ആറായി ഉയർന്നു, കൂടാതെ ഇരുനൂറിലധികം…

Read More

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയും മകളും വെന്തുമരിച്ചു

ബെം​ഗളുരു; അപാർട്ട്മെന്റിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയും മകളും വെന്തു മരിച്ചു, ദേവരചിക്കനഹള്ളിയിലെ എസ്ബിഐ കോളനിയിലാണ് ദാരുണ സംഭവം നടന്നത്. ആശ്രിത് ആസ്പെയറെന്ന അഞ്ച് നില അപ്പാർട്ട്മെന്റിലാണ് അപകടം നടന്നത്. ലക്ഷ്മിദേവി( 80 ), മകൾ ഭാ​ഗ്യരേഖ (58) എന്നിവരാണ് മരണപ്പെട്ടത്. ഭാ​ഗ്യരേഖയുടെ ഭർത്താവ് റാവുവിന്റെ നില ​ഗുരുതരമായി തുടരുകയാണ്. അപാർട്മെന്റിൽ കുടുങ്ങിയ മറ്റ് 5 പേരെ അ​ഗ്നിരക്ഷാ സേന സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു, ബാൽക്കണി ​ഗ്രിൽ ചെയ്ത് അടച്ചിരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്ക്കരമായി.

Read More

മലിനവെള്ള ഉപയോ​ഗം; 101 പേർക്ക് ഭക്ഷ്യ വിഷബാധ

ബെം​ഗളുരു; യാദ്​ഗിരിൽ മലിനമായ കിണർ വെള്ളം ഉപയോ​ഗിച്ചതിനെ തുടർന്ന് 101 പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. മച്ച​ഗുണ്ഡല ​ഗ്രാമത്തിലാണ് സംഭവം നടന്നത്. കടുത്ത ഛർദ്ദിയും തല ചുറ്റലും അനുഭവപ്പെട്ട ​ഗ്രാമവാസികൾ ചികിത്സ തേടി. പ്രാഥമിക ആരോ​ഗ്യ കേന്ദ്രത്തിലും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലുമായാണ് ആളുകൾ ചികിത്സ തേടിയത്. ആരുടെയും നില ​ഗുരുതരമല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവം പുറം ലോകമറിഞ്ഞതോടെ താലൂക്ക് ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ ആരോ​ഗ്യ വകുപ്പ് വിഭാ​ഗം പരിസരമാകെ പരിശോധന നടത്തി. ​ഗ്രാമത്തിലെ ഒരു കിണറിൽ നിന്നാണ് എല്ലാ വീടുകളിലേക്കും കുടിവെള്ളം എത്തിച്ചിരുന്നത്, ഇതിൽ നിന്നാണ്…

Read More
Click Here to Follow Us