എവൈ 4.2; ഡെൽറ്റ ഉപവകഭേദം കണ്ടെത്താൻ പരിശോധന

ബെം​ഗളുരു; കോവിഡ് ഡെൽറ്റ ഉപവകഭേദം, യുകെയിൽ നിന്നുള്ള എവൈ 4.2 കർണ്ണാടകയിൽ വ്യാപിച്ചിട്ടുണ്ടോ എന്നറിയുവാനായി പരിശോധന നടത്തും. ഇതിനായി കോവിഡ് ജനിതകമാറ്റ പഠനസമിതിയാണ് പരിശോധന നടത്തുക. ഇതിനായി ഇതുവരെ 1300 പഠന സാമ്പിളുകളാണ് ശേഖരിച്ചിരിക്കുന്നത്. എവൈ 4.2 കണ്ടെത്താനായി നടത്തിയ പരിശോധനയിലിതുവരെ ഈ വകഭേദം കണ്ടെത്താനായിട്ടില്ല എന്ന് സമിതി അം​ഗം ഡോക്ടർ വിശാൽ റാവു അറിയിച്ചു. എവൈ 4.2 കണ്ടെത്താനായുള്ള പരിശോധനകൾ നടത്തുന്നത് സ്ട്രാൻഡ് ലൈഫ് സയൻസസ് ലബോറട്ടറിയിലാണ്. 

Read More

മലിനവെള്ള ഉപയോ​ഗം; 101 പേർക്ക് ഭക്ഷ്യ വിഷബാധ

ബെം​ഗളുരു; യാദ്​ഗിരിൽ മലിനമായ കിണർ വെള്ളം ഉപയോ​ഗിച്ചതിനെ തുടർന്ന് 101 പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. മച്ച​ഗുണ്ഡല ​ഗ്രാമത്തിലാണ് സംഭവം നടന്നത്. കടുത്ത ഛർദ്ദിയും തല ചുറ്റലും അനുഭവപ്പെട്ട ​ഗ്രാമവാസികൾ ചികിത്സ തേടി. പ്രാഥമിക ആരോ​ഗ്യ കേന്ദ്രത്തിലും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലുമായാണ് ആളുകൾ ചികിത്സ തേടിയത്. ആരുടെയും നില ​ഗുരുതരമല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവം പുറം ലോകമറിഞ്ഞതോടെ താലൂക്ക് ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ ആരോ​ഗ്യ വകുപ്പ് വിഭാ​ഗം പരിസരമാകെ പരിശോധന നടത്തി. ​ഗ്രാമത്തിലെ ഒരു കിണറിൽ നിന്നാണ് എല്ലാ വീടുകളിലേക്കും കുടിവെള്ളം എത്തിച്ചിരുന്നത്, ഇതിൽ നിന്നാണ്…

Read More
Click Here to Follow Us