വിവാഹാഭ്യർഥന നിരസിച്ച യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി കുത്തിക്കൊന്നു

ബെംഗളൂരു: പ്രണയം നിരസിച്ചതിൽ ക്ഷുഭിതനായ യുവാവ് യുവതിയുടെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി.

ഹുബ്ബള്ളിയിലെ വീരപുര ഗുഡിയോണിയിൽ താമസിക്കുന്ന അഞ്ജലി അംബിഗേര (20) ആണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ഓട്ടോറിക്ഷാ ഡ്രൈവറായ ഗിരീഷ് സാവന്താണ് (21) കൊലനടത്തിയതെന്ന് ബെന്ദിഗേരി പോലീസ് പറഞ്ഞു.

  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്

ബുധനാഴ്ച പുലർച്ചെ 5.45-നാണ് സംഭവം. കൊലനടത്തിയശേഷം യുവാവ് ഓടിരക്ഷപ്പെട്ടു.

അഞ്ജലിയുടെ വീട്ടിലെത്തി ഗിരീഷ് വാതിലിൽ തട്ടിവിളിച്ചപ്പോൾ അഞ്ജലിയുടെ സഹോദരി യശോദ വാതിൽ തുറന്നു.

തുടർന്ന് അകത്തുകയറിയ പ്രതി കൈയിൽക്കരുതിയ കത്തിയെടുത്ത് അഞ്ജലിയുടെ വയറിനും കഴുത്തിനും കുത്തിയശേഷം രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts