സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ബെംഗളൂരുവിൽ സി.ജെ.പിയുടെ ‘ചെരുപ്പ് പ്രതിഷേധം’

ബെംഗളൂരു: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ അപലപിച്ചും വനിതകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും ബെംഗളൂരുവിൽ പൗരാവകാശ കൂട്ടായ്മയായ സി.ജെ.പി (സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ്) ‘ചെരുപ്പ് പ്രതിഷേധം’ സംഘടിപ്പിച്ചു. സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ, സഹ കൺവീനർ അശുതോഷ് രാങ്ക, വക്താവ് സൗരവ് ദാസ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

സ്ത്രീകൾക്ക് ഭയമില്ലാതെ ജീവിക്കാനും തങ്ങളുടെ അവകാശങ്ങൾ വിനിയോഗിക്കാനുമുള്ള അന്തരീക്ഷം ഒരുക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ഡൽഹിയിൽ എസ്‌.ഐ.ആർ പുനഃപരിശോധനയിലെ അപാകതകൾക്കെതിരെ നടന്ന സമരത്തിനിടെ ആക്രമിക്കപ്പെട്ട സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം. തങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നവർക്കെതിരെ സ്ത്രീകൾ ചെരുപ്പ് ആയുധമാക്കണമെന്ന് ഒരു പ്രതിഷേധക്കാരി ആഹ്വാനം ചെയ്തു. സുരക്ഷ എന്നത് സ്ത്രീകളുടെ അവകാശം മാത്രമല്ല, സർക്കാരിന്റെ ഉത്തരവാദിത്തം കൂടിയാണെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി.

നിരവധി സ്ത്രീകൾ ജോലിയിൽ നിന്ന് അവധിയെടുത്തും കുട്ടികളുമായുമാണ് സമരത്തിൽ പങ്കെടുത്തത്. സ്ത്രീകളെ ദേവതകളായോ രണ്ടാംകിട പൗരന്മാരായോ കാണേണ്ടതില്ലെന്നും തുല്യ അവകാശമുള്ള മനുഷ്യരായി പരിഗണിച്ചാൽ മതിയെന്നും വോളന്റിയർ നിവേദിത പറഞ്ഞു. ബാലവിവാഹം, സ്ത്രീധന പീഡനം, ബലാത്സംഗം, കൊലപാതകം തുടങ്ങിയ അതിക്രമങ്ങൾക്കിരയായ മുഴുവൻ സ്ത്രീകൾക്കും പ്രതിഷേധക്കാർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പിതൃമേധാവിത്വ സമൂഹത്തിനെതിരെ സ്ത്രീകൾ ഒന്നിച്ചുനിൽക്കേണ്ട സമയം അതിക്രമിച്ചതായി അഭിഭാഷകയായ സന അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts