3വർഷത്തെ കോൺഗ്രസ്‌ ഭരണവും 9 വർഷത്തെ ബിജെപി ഭരണവും വിലയിരുത്തി കപിൽ സിബൽ

ബെംഗളൂരു: കോൺഗ്രസ്‌ 3 വർഷം കൊണ്ട് 100 പഞ്ചായത്തുകളിൽ ഇന്റർനെറ്റ് കൊണ്ടു വന്നപ്പോൾ ബിജെപി 9 വർഷം കൊണ്ട് 200 പഞ്ചായത്തുകളിൽ വന്നു- പരിഹാസ ട്വീറ്റുമായി കപിൽ സിബൽ.

കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ച ആരോപണത്തെ പരിഹസിച്ച് ട്വീറ്റുമായി രാജ്യസഭ അംഗവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ.

മൂന്നു വർഷം കൊണ്ട് കർണാടകയിലെ ഗ്രാമപഞ്ചായത്തുകളിൽ ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് എത്തിക്കുമെന്നായിരുന്നു കോൺഗ്രസ്‌  വാഗ്ദാനം.

  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്

എന്നാൽ ആകെ നൂറു ഗ്രാമപഞ്ചായത്തുകളിൽ മാത്രമാണ് കോൺഗ്രസിന് ബ്രോഡ്ബാൻഡ് എത്തിക്കാനായത് എന്നായിരുന്നു മോദിയുടെ ആരോപണം. കർണാടകയിൽ 2023ഓടെ 200 ഗ്രാമപഞ്ചായത്തുകളിൽ ബി.ജെ.പി ബ്രോഡ്ബാൻഡ് എത്തിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ആകെ 250 ഗ്രാമപഞ്ചായത്തുകളാണ് കർണാടകയിൽ ഉള്ളത്. മൂന്നു വർഷം കൊണ്ട് സംസ്ഥാനത്തെ 100 ഗ്രാമപഞ്ചായത്തുകളിൽ ബ്രോഡ്ബാൻഡ് സൗകര്യം നൽകാനായി. എന്നാൽ ഒമ്പത് വർഷം കൊണ്ട് 200 ഗ്രാമപഞ്ചായത്തുകളിൽ മോദിജി ബ്രോഡ്ബാൻഡ് എത്തിച്ചു. അഭിനന്ദനങ്ങൾ മോദിജി…എന്നാണ് കപിൽ സിബൽ ട്വിറ്ററിൽ കുറിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!
[masterslider id="10"]

Related posts