ശരത് പവാറിന്റെ പിൻഗാമിയായി സുപ്രിയ സുലേ എന്ന് സൂചന

മുംബൈ: പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ശരദ്പവാര്‍ രാജി വെച്ചതിന് പിന്നാലെ എന്‍സിപി നേതൃസ്ഥാനത്തേക്ക് സുപ്രിയാസുലേ വന്നേക്കുമെന്ന് സൂചന.

കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പവാറിന്റെ മകള്‍ സുപ്രിയാ സുലേയെ വിളിച്ചതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള ഊഹാപോഹം പരക്കുന്നത്. താന്‍ എന്‍സിപി നേതൃസ്ഥാനം രാജി വെയ്ക്കുകയാണെന്ന് കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ശരദ്പവാര്‍ അറിയിച്ചത്.

1999 ല്‍ സ്ഥാപിച്ച പാര്‍ട്ടിയുടെ അദ്ധ്യക്ഷനായി ദീര്‍ഘകാലം ചെലവഴിച്ച ശേഷം ചൊവ്വാഴ്ച ആത്മകഥയായ ലോക് മാസേ സംഗാതിയുടെ രണ്ടാം എഡീഷന്‍ പുറത്തിറക്കിയ സമയത്തായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നാലെ പാര്‍ട്ടിപ്രവര്‍ത്തകര്‍ തീരുമാനം പുന:പരിശോധിക്കാനും പിന്‍വലിക്കാനും പവാറിനോട് ആവശ്യപ്പെടുന്നത് കണ്ടിരുന്നു. എന്‍സിപി നേതാക്കളും പ്രവര്‍ത്തകരും തീരുമാനം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ

തീരുമാനത്തിന് പിന്നാലെ പവാര്‍ ഒരു 18 അംഗ കമ്മറ്റിയെ എടുക്കുകയും തന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അജിത്പവാര്‍, സുപ്രിയാ സുലേ, ജയന്ത് പാട്ടീല്‍, ദിലീപ് വാള്‍സേ പാട്ടീല്‍, ചഗന്‍ ബുജ്ബാല്‍ എന്നിവരായിരുന്നു അതിലെ അംഗങ്ങള്‍.

  വനിതാ പി.ജിയിൽ കടന്നുകയറി മോഷണം: ലക്ഷങ്ങളുടെ ഗാഡ്‌ജെറ്റുകൾ കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

ഇതിന് പിന്നാലെയാണ് സുപ്രിയാസുലേ പാര്‍ട്ടിയുടെ തലപ്പത്തേക്ക് വരുമെന്ന സൂചനകള്‍ വന്നിരിക്കുന്നത്. സുപ്രിയാ സുലേ അടുത്ത പാര്‍ട്ടി അദ്ധ്യക്ഷ ആകുമെന്നും അജിത് പവാര്‍ പാര്‍ട്ടിയുടെ മഹാരാഷ്ട്ര യൂണിറ്റിന്റെ അദ്ധ്യക്ഷ സ്ഥാനത്ത് ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
[masterslider id="10"]

Related posts