ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ ’40 അലിബാബമാരെ’ തിരഞ്ഞ് അധികൃതർ!

ബെംഗളൂരു: വരും തലമുറകൾക്കായി പണിതുയർത്തുന്ന ബെംഗളൂരുവിലെ ചരിത്രസ്മാരകമായ ഈജിപുര മേൽപ്പാലത്തിന്റെ നിർമാണം ‘അതിവേഗം’ മുന്നോട്ട് കൊണ്ടുപോകാൻ ഒടുവിൽ അധികൃതർ നേരിട്ടിറങ്ങി. യുഗങ്ങളായി നീണ്ടുപോകുന്ന ഈ പുണ്യപ്രവർത്തിക്ക് വേഗം കൂട്ടാൻ പ്രതിദിനം കുറഞ്ഞത് 40 തൊഴിലാളികളെയെങ്കിലും സൈറ്റിൽ ഹാജരാക്കണമെന്ന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) ചീഫ് കമ്മീഷണർ എം. മഹേശ്വർ റാവു കരാറുകാരന് കർശന നിർദേശം നൽകി.

  ബെംഗളൂരു പിജിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ വെളുത്ത ഐഫോൺ; തുണയായത് 9 മിനിറ്റിലെ ജാഗ്രത!! പ്രതി കുടുങ്ങിയതിങ്ങനെ

മേൽപ്പാലം പണി എന്നെങ്കിലും തീരുമോ എന്ന് കാണാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് ഓർമ്മിപ്പിക്കാനാണ് കമ്മീഷണർ വെള്ളിയാഴ്ച സ്ഥലത്ത് നേരിട്ടെത്തിയത്. അവിടെ ചെന്നപ്പോഴാണ് പണി സ്ഥലത്ത് ആളില്ലാത്തതാണ് ഈ ‘റോക്കറ്റ് വേഗതയ്ക്ക്’ കാരണമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്.

ഇതേതുടർന്ന് പോർട്ടൽ ഫ്രെയിം ജോലികൾക്കായി മാത്രം 40 തൊഴിലാളികളെ ഉടൻ ഇറക്കാനും, പണി ഇനിയെങ്കിലും തടസ്സപ്പെടാതിരിക്കാൻ ഉദ്യോഗസ്ഥർ കണ്ണും നട്ടിരിക്കാനും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്. എന്തായാലും ഈ 40 പേർ വരുന്നതോടെ അടുത്ത മാമാങ്കത്തിന് മുൻപെങ്കിലും ഫ്ലൈഓവർ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ.

  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
[masterslider id="10"]

Related posts