350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു – ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ

ബെംഗളൂരു, ചെന്നൈ ബെംഗളുരു അതിവേഗ റെയില്‍പാതയുടെ രൂപരേഖ തയാറാക്കാനുള്ള പ്രാരംഭ നടപടികള്‍ക്ക് തുടക്കമിട്ട് നാഷനല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (എന്‍.എച്ച്.എസ്.ആര്‍.സി.എല്‍). 306 കിലോമീറ്റര്‍ വരുന്ന പാതയിലൂടെ ബുള്ളറ്റ് ട്രെയിനില്‍ ബെംഗളുരുവില്‍ നിന്ന് മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് ചെന്നൈയിലെത്താം.

350 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാനാകുന്ന പാതയാണു നിര്‍മിക്കുക. കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് ബെംഗളുരുവില്‍ നിന്ന് ചെന്നൈ, ഹൈദരാബാദ് അതി വേഗ ഇടനാഴികള്‍ പ്രഖ്യാപിച്ച

  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

7 സ്റ്റേഷനുകള്‍
അതിവേഗ പാതയില്‍ 7 സ്റ്റേഷ നുകളാണ് നിര്‍മിക്കുക. കര്‍ണാ ടകയില്‍ ബയ്യപ്പനഹള്ളി, വൈറ്റ്ഫീല്‍ഡ്, കോടിഹള്ളി, കോലാര്‍ എന്നിവയും ആന്ധ്രയില്‍ ചിറ്റൂരും തമിഴ്‌നാട്ടില്‍ പരന്തൂര്‍, പുനമല്ലി, ചെന്നൈ സെന്‍ട്രല്‍ എന്നിവയുമാണ് സ്റ്റേഷനുകള്‍.
ഇതില്‍ ബയ്യപ്പനഹള്ളിയും വൈറ്റ്ഫീല്‍ഡും, ചെന്നൈ സെന്‍ട്രലും ഭൂഗര്‍ഭ സ്റ്റേഷനുകളായിരിക്കും. കൂടാതെ ചിറ്റൂര്‍ മൊഗിലി ചുരത്തിലൂടെ കടന്നു പോകുന്ന 14.7 കിലോമീറ്ററും ഭൂഗര്‍ഭ പാതയായിരിക്കും. ആകെ 34.6 കിലോമീറ്റര്‍ ദൂരമാണ് തുരങ്കപ്പാത.

1358 ഏക്കര്‍ ഭൂമി
അതിവേഗ പാതയ്ക്കായി കര്‍ണാടകയില്‍ മാത്രം 1358.96 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും. ബയ്യപ്പനഹള്ളി എസ്എംവിടി ടെര്‍മിനലിനോട് ചേര്‍ന്ന് ആരം ഭിക്കുന്ന പാത വൈറ്റ്ഫീല്‍ഡ്, ഹൊസ്‌കോട്ടെ, കോലാര്‍, ചിറ്റൂര്‍, പരന്തൂര്‍, പൂനമല്ലി വഴി ചെന്നൈ സെന്‍ട്രലിലെത്തും. ചെന്നൈയിലെ രണ്ടാം വിമാന ത്താവളം പരന്തുരിലാണു സ്ഥാപിക്കുന്നത്. കര്‍ണാടകയിലൂടെ 101 കിലോമീറ്ററും ആന്ധ്രയിലു ടെ 72 കിലോമീറ്ററും തമിഴ്‌നാട്ടി ലൂടെ 133 കിലോമീറ്ററുമാണ് പാത കടന്നുപോകുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
[masterslider id="10"]

Related posts