ചർച്ച് സ്ട്രീറ്റ് സോഷ്യൽ പബ്ബിൽ റെയ്ഡ്; 3 പേർ അറസ്റ്റിൽ

ബെംഗളൂരു: 21 വയസ്സിന് താഴെയുള്ളവർക്ക് മദ്യം വിറ്റതിന് സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) ചർച്ച് സ്ട്രീറ്റ് സോഷ്യൽ എന്ന പ്രശസ്ത പബ്ബിൽ റെയ്ഡ് നടത്തുകയും മാനേജർ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഒരു പ്രത്യേക സൂചനയുടെ അടിസ്ഥാനത്തിലാണ് ജൂൺ 24 ന് രാത്രി റെയ്ഡ് നടത്തിയത്. മാനേജർ ഓംപ്രകാശ്, മറ്റ് രണ്ട് ജീവനക്കാരായ പ്രഭാസ്, രാകേഷ് ദേവനാഥ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് സിസിബി വൃത്തങ്ങൾ അറിയിച്ചു.

  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം

റെയ്ഡിനിടെ പബ്ബിൽ നിന്ന് 19 വയസ്സുള്ള ആൺകുട്ടിക്കും പെൺകുട്ടിക്കും മദ്യം നൽകുന്നതും കണ്ടെത്തി. അറസ്റ്റിലായ മൂവർക്കും എക്‌സൈസ് ലൈസൻസ് ഉടമ ഉമേഷ് ഷെട്ടിക്കുമെതിരെ കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 21 വയസ്സിന് താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നത് എക്സൈസ് നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ മേഖലകളിൽ ട്രെക്കിങ്ങിന് നിരോധനം; കർണാടകയിൽ സുരക്ഷാ കർശനമാക്കി വനംവകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു
[masterslider id="10"]

Related posts