മന്ത്രവാദത്തിന്റെ പേരിൽ യുവതിയുടെ നാവും സ്തനവും മുറിച്ച് കൊലപ്പെടുത്തി

ജാർഖണ്ഡ്: ജാർഖണ്ഡിലെ ഗർവാ ജില്ലയിൽ മന്ത്രവാദത്തിന്റെ പേരിൽ സഹോദരിയും സഹോദരനും ചേർന്ന് ഒരു യുവതിയെ ബലി കൊടുത്തു.

ശേഷം മൃതദേഹം കത്തിച്ചു കളഞ്ഞു. ഞായറാഴ്ച സംഭവം പുറത്തറിഞ്ഞയുടൻ പോലീസ് ഈ കേസിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗർവാ നഗറിലെ ഒറോൺ തോലയിൽ താമസിക്കുന്ന ഗുഡിയ ദേവി (26)യാണ് മന്ത്രവാദത്തിന്റെ പേരിൽ മരിച്ചത്.

മന്ത്രവാദത്തിനിടെ ഗുഡിയ ദേവിയുടെ സ്തനവും നാവും മുറിച്ചതായി യുവതിയുടെ ഭർത്താവ് ആരോപിച്ചു. പിന്നീട് ഗർഭപാത്രവും കുടലും സ്വകാര്യ ഭാഗത്തിലൂടെ പുറത്തെടുത്തതായും ഇതുമൂലം രക്തം വാർന്നാണ് യുവതി മരിച്ചതെന്നും ഇയാൾ കൂട്ടിച്ചേർത്തു.

  18 വർഷം!! രണ്ട് എൻജിനീയറിങ് സുഹൃത്തുക്കളുടെ ഞായറാഴ്ചകൾ ബെംഗളൂരുവിന് സമ്മാനിച്ചത് ഒരു വൻ മരക്കാട്!

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്നാണ് വിവരം. എന്നാൽ ഞായറാഴ്ചയാണ് ഇക്കാര്യം പോലീസിന് മുന്നിലെത്തിയത്.

സംഭവത്തെക്കുറിച്ച് യുവതിയുടെ ഭർത്താവ് പറയുന്നത് ;

ഭാര്യാസഹോദരനും സഹോദരിയും ഒരാഴ്ച മുമ്പ് തന്റെ അയൽവാസിയായ രാംശരൺ ഒറോൺ എന്ന മന്ത്രവാദിയുടെ വീട്ടിൽ വന്നിരുന്നു. ഇതിനിടയിൽ ഇവർ ഭാര്യയെ ആ മന്ത്രവാദിയുടെ വീട്ടിലേക്ക് മന്ത്രത്തിനായി വിളിച്ചു കൊണ്ടുപോയി. മൂന്നുനാലു ദിവസം തുടർച്ചയായി തന്ത്രമന്ത്രങ്ങൾ നടത്തിയ ശേഷം ചൊവ്വാഴ്ച രാവിലെ കുടുംബാംഗങ്ങളുടെ മുന്നിൽ വെച്ച് ഇവർ ഗുഡി ദേവിയുടെ നാവും സ്തനവും വെട്ടിമുറിച്ചു. ഗർഭപാത്രവും കുടലും കൂടി സ്വകാര്യഭാഗത്തിലൂടെ പുറത്തെടുത്തു. പിന്നീട് അവർ വേദനകൊണ്ട് പുളഞ്ഞു മരിച്ചു. മരണശേഷം സഹോദരിയും മറ്റുള്ളവരും മൃതദേഹം മാതൃസഹോദരൻ രങ്കയുടെ അടുത്തേക്ക് കൊണ്ടുപോയി മൃതദേഹം അവിടെ വച്ച് ദഹിപ്പിച്ചു’.

  ന​ഗരത്തിലെ ലോഡ്ജുകളിൽ മാത്രമല്ല, വീടുകളിലും വേശ്യാവൃത്തി: 8 സ്ത്രീകളെ രക്ഷപ്പെടുത്തി

വിവരം ലഭിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഇൻചാർജ് യോഗേന്ദ്ര കുമാർ ഞായറാഴ്ച ഒാറോൺ തോലയിലെത്തി വിഷയം അന്വേഷിച്ചു. യുവതി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കസ്റ്റഡിയിൽ എടുത്തവരെ പോലീസ് ചോദ്യം ചെയ്യുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവശ്യം കോണ്ടമല്ല, കുട്ടികളെ; ലോക ഒന്നാം നമ്പർ ബ്രാൻഡായ ‘ഡ്യൂറെക്സിന്’ കർശന നിയന്ത്രണം ഏർപ്പെടുത്തി
[masterslider id="10"]

Related posts