ഡീസൽ ക്ഷാമം സർവിസുകളെ ബാധിക്കില്ല: ബിഎംടിസി

ബെംഗളൂരു: ഡീസൽ ക്ഷാമം റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, സിറ്റി ബസ് സർവീസുകളെ ബാധിക്കില്ലെന്ന് യാത്രക്കാർക്ക് ഉറപ്പ് നൽകി ബിഎംടിസി. അതേസമയം, ഡീസൽ വില ക്രമാതീതമായി വർധിക്കുന്ന കാര്യം സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും കോർപ്പറേഷൻ കൂട്ടിച്ചേർത്തു.

വ്യാവസായിക (ബൾക്ക്) ആവശ്യത്തിന് വാങ്ങുന്ന വിഭാഗത്തിൽപ്പെട്ട കോർപ്പറേഷന് വിൽക്കുന്ന ഡീസൽ വില ഇന്ധന സ്റ്റേഷനുകളിൽ ഈടാക്കുന്ന ചില്ലറ വിലയേക്കാൾ 30 രൂപ കൂടുതലാണെന്ന് ബിഎംടിസി മാനേജിംഗ് ഡയറക്ടർ ജി സത്യവതി പറഞ്ഞു. ഇത് സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും പ്രശ്നം ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ

ഡീസൽ വിതരണത്തിൽ കുറവില്ലെന്ന് എണ്ണ വിപണന കമ്പനികൾ ഉറച്ചുനിൽക്കുമ്പോൾ, വ്യാവസായിക ഉപഭോക്താക്കൾ ആയിരക്കണക്കിന് ലിറ്റർ ഡീസൽ ചില്ലറ വിലയ്ക്ക് വാങ്ങാൻ പെട്രോൾ സ്റ്റേഷനുകളിലേക്ക് എത്തിയതാണ് ക്ഷാമത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. ഇത് താൽക്കാലിക ക്ഷാമത്തിലേക്കാണ് നയിച്ചിരിക്കുന്നതെങ്കിലും യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ ചില്ലറ വിൽപന കേന്ദ്രങ്ങളിൽ ബസുകളിൽ ഡീസൽ നിറയ്ക്കാൻ നടപടി സ്വീകരിച്ചതായും ബിഎംടിസി അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
[masterslider id="10"]

Related posts