പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചേക്കും

ന്യൂഡല്‍ഹി: വരും ദിവസങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില കേന്ദ്രസര്‍ക്കാര്‍ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ലിറ്ററിന് പത്തുരൂപ വരെ കുറച്ചേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ എണ്ണ കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണെന്നാണ് വിവരം. 2022 മെയ് മാസത്തിന് ശേഷം പെട്രോള്‍, ഡീസല്‍ വില കുറച്ചിട്ടില്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുമെന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു.

Read More

ബിഎംടിസി ഡിപ്പോ, ഇനി സ്വകാര്യ വാഹനങ്ങൾക്കും ഇന്ധനം ലഭ്യമാകും 

ബെംഗളൂരു: ഡീസൽ സബ്സിഡി പിൻവലിച്ച നഷ്ടം നികത്താനായി ബിഎംടിസി. ഡിപ്പോകളിൽ നിന്നും ഇനി സ്വകാര്യ വാഹനങ്ങൾക്കും ഇന്ധനം നിറയ്ക്കാം. 30 ഡിപ്പോകളിൽ ഇതിനുള്ള ക്രമീകരണം ഏർപ്പെടുത്തുമെന്ന് ബിഎംടിസി ഐടി ഡയറക്ടർ എ. വി സൂര്യ സെൻ അറിയിച്ചു. ജയനഗർ, കത്രിഗുപ്പെ, ദീപാഞ്ജലി നഗർ, ചിക്ക ബേട്ടഹള്ളി, പുട്ടനഹള്ളി, യെലഹങ്ക, കെങ്കേരി തുടങ്ങി 7 ഡിപ്പോകളിൽ ഉടൻ തന്നെ ഈ സൗകര്യം ലഭ്യമായി തുടങ്ങും. പമ്പിനു പുറമെ എടിഎം, ഇലക്ട്രോണിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷൻ, ഭക്ഷണശാല എന്നിവയും ആരംഭിക്കാൻ പദ്ധതി ഉള്ളതായി അധികൃതർ അറിയിച്ചു.

Read More

ഡീസൽ ക്ഷാമം സർവിസുകളെ ബാധിക്കില്ല: ബിഎംടിസി

ബെംഗളൂരു: ഡീസൽ ക്ഷാമം റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, സിറ്റി ബസ് സർവീസുകളെ ബാധിക്കില്ലെന്ന് യാത്രക്കാർക്ക് ഉറപ്പ് നൽകി ബിഎംടിസി. അതേസമയം, ഡീസൽ വില ക്രമാതീതമായി വർധിക്കുന്ന കാര്യം സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും കോർപ്പറേഷൻ കൂട്ടിച്ചേർത്തു. വ്യാവസായിക (ബൾക്ക്) ആവശ്യത്തിന് വാങ്ങുന്ന വിഭാഗത്തിൽപ്പെട്ട കോർപ്പറേഷന് വിൽക്കുന്ന ഡീസൽ വില ഇന്ധന സ്റ്റേഷനുകളിൽ ഈടാക്കുന്ന ചില്ലറ വിലയേക്കാൾ 30 രൂപ കൂടുതലാണെന്ന് ബിഎംടിസി മാനേജിംഗ് ഡയറക്ടർ ജി സത്യവതി പറഞ്ഞു. ഇത് സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും പ്രശ്നം ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…

Read More

ഇന്ധനവില വർധന; ലോറി ഉടമകൾ പണിമുടക്കിലേക്ക്

ബെംഗളൂരു: അമിതമായ ഇന്ധനവിലയിൽ മാറ്റം ഉണ്ടാക്കുന്നതിന് മുഖ്യമന്ത്രി ഇടപെട്ടില്ല എങ്കിൽ ഒക്ടോബർ 24 മുതൽ കർണാടക ഫെഡറേഷൻ ഓഫ് ലോറി ഓണേഴ്സ് ആൻഡ് ഏജൻ്റ്സ് അസോസിയേഷൻ അനിശ്ചിതകാല സമരം ഉണ്ടാകുമെന്ന് അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ 26 രൂപയോളം വർദ്ധനവ് ഉണ്ടായ സാഹചര്യത്തിൽ ലോറികൾ ഇറക്കാൻ കഴിയില്ല. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും അസോസിയേഷൻ പ്രസിഡൻ്റ് ഷൻമുഖപ്പ ആരോപിച്ചു. ഇന്ധനവില വർദ്ധനവ് അവശ്യ സാധന വില വർദ്ധിപ്പിക്കുകയും ജനജീവിതം കൂടുതൽ ദുസ്സഹമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്നാടിനെ മാതൃകയാക്കി നികുതിയുടെ…

Read More
Click Here to Follow Us