കർണാടക ആർടിസി അനിശ്ചിതകാല പണിമുടക്കിലേക്ക്

ബെംഗളൂരു: ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് കർണാടക ആർടിസി ജീവനക്കാരുടെ കൂട്ടായ്മ. മാർച്ച്‌ 4 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നാണ് അറിയിച്ചത്. വേതന പരിഷ്കരണം, അനൂകൂല്യങ്ങൾ പുനസ്ഥാപിക്കുക, 2020 ലെ സമരവുമായി ബന്ധപ്പെട്ട് ജീവനക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക, സ്വകാര്യ വത്കരണ നടപടികളിൽ നിന്നും പിൻവാങ്ങുക തുടങ്ങിയ ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിക്കാത്ത പക്ഷം സമരവുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Read More

നാളെ ഭാരത് ബന്ദ്; പ്രധാന നഗരങ്ങളെ എങ്ങനെ ബാധിക്കും?

ന്യൂഡൽഹി: കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് നാളെ. സംയുക്ത കിസാന്‍ മോര്‍ച്ചയും വിവിധ യൂണിയനുകളുമാണ് ബന്ദിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. രാവിലെ ആറു മുതല്‍ വൈകീട്ട് നാലു വരെയാണ് ബന്ദ്. തൊഴിലാളി യൂണിയനുകളും വിവിധ വ്യാപാരി സംഘടനകളും വിള കയറ്റുമതി ചെയ്യുന്നവരും അടക്കം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ കടയുടമകളും സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഉച്ചയ്ക്കു 12 മുതല്‍ 4 വരെ റോഡ് തടയലും ആഹ്വാനം ചെയ്തിട്ടുണ്ട്. റെയില്‍ ഉപരോധിക്കുമെന്നും ജയില്‍…

Read More

കേന്ദ്ര സർക്കാരിന്റേത് ചിറ്റമ്മനയമെന്ന് മുഖ്യമന്ത്രി; ഫെബ്രുവരി 7 ന് സമരം

ബെംഗളൂരു: കേന്ദ്ര സർക്കാരിന്റെ ചിറ്റമ്മ നയത്തിനെതിരെ പ്രതിഷേധവുമായി സംസ്ഥാന സർക്കാർ. കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ഫെബ്രുവരി ഏഴിനാണ് ഡൽഹിയിൽ സമരം നടത്തും. എല്ലാ ഭരണകക്ഷി എംഎൽഎമാരും സമരത്തിന്റെ ഭാഗമാവും. കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ അവഗണിച്ചു, സംസ്ഥാനത്തിന് അർഹമായ മറ്റു ഫണ്ടുകൾ അനുവദിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണു സമരം നടത്താൻ ഒരുങ്ങുന്നത്. ഫെബ്രുവരി ഏഴിന് ഡൽഹിയിൽ ഒരു പ്രതിഷേധ സമരം നടത്താൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഒരു കാരണം കേന്ദ്ര ബജറ്റാണ്. കർണാടകയ്ക്ക് യാതൊന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. രണ്ടാമതായി വരൾച്ചാ ദുരിതാശ്വാസമായ 4,663 കോടി രൂപ…

Read More

നഗരത്തിലെ ബന്ദിൽ നാശമുണ്ടായവർക്ക് പരാതിപ്പെടാമെന്ന് പോലീസ്

ബംഗളൂരു: പ്രൈവറ്റ് ട്രാൻസ്പോർട്ട് ഫെഡറേഷൻ തിങ്കളാഴ്ച ബംഗളൂരു നഗരത്തിൽ നടത്തിയ വാഹന ബന്ദിനിടെ അക്രമത്തിനിരയാവുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തവർ അടുത്തുള്ള സ്റ്റേഷനിൽ പരാതി നൽകണമെന്ന് ബംഗളൂരു പോലീസ് അറിയിച്ചു. തിങ്കളാഴ്ച പകൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട മൂന്ന് കേസുകൾ നഗരത്തിൽ വിവിധയിടങ്ങളിൽ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓട്ടോക്കു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ എസ്.ജെ പാർക്കിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ചിക്കജാലയിൽ കാറിനു നേരെ കല്ലെറിഞ്ഞ കേസിൽ വിജയ് കുമാർ എന്നയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. താൻ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനിയുടെ കാറിനുനേരെ മുട്ടയെറിയാൻ സുഹൃത്തുക്കളെ പ്രേരിപ്പിച്ച…

Read More

ശക്തി പദ്ധതിക്കെതിരെ ഇന്ന് നഗരത്തിൽ വാഹന ബന്ദ് 

ബെംഗളുരു: ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിച്ച് സ്വകാര്യ ട്രാൻസ്‌പോർട് യൂണിയനുകൾ ഇന്ന് നഗരത്തിൽ സംഘടിപ്പിക്കുന്ന ബന്ദ് ജനജീവിതത്തെ ബാധിച്ചേക്കും. 32 യൂണിയനുകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാൻസ്‌പോർട് അസോസിയേഷൻ ആണ് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്. ഇന്ന് അർധരാത്രി വരെയാണ് ബന്ദ്. സ്വകാര്യ ബസ്, ഓട്ടോ, ടാക്സി ഉൾപ്പെടെ 7-10 ലക്ഷം വാഹനങ്ങൾ ഇന്ന് നിരത്തിൽ നിന്നും വിട്ട് നിൽക്കും. പകരം സംവിധാനമായി ബിഎംടിസി 500 അധിക ബസ് സർവീസുകൾ നടത്തുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. സ്കൂൾ ബസുകളും…

Read More

വ്യാജ സർട്ടിഫിക്കറ്റുമായി സർക്കാർ ജോലിയിൽ പ്രവേശിക്കുന്നു; നഗ്നരായി പ്രതിഷേധിച്ച് ഒരു കൂട്ടം യുവാക്കൾ: വീഡിയോ കാണാം

റായ്പൂർ: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സർക്കാർ ജോലി നേടുന്നതിൽ പ്രതിഷേധവുമായി യുവാക്കൾ. നഗ്നരായാണ് ഒരു കൂട്ടം യുവാക്കൾ പ്രതിഷേധം നടത്തിയത്. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. #Naked_Protest SC-ST youth wing's total naked protest against Bhupesh govt. in Chhattisgarh,tried to gherao the Vidhan Sabha.All are taken in preventive custody. All these youths made allegations that 267 have secured govt. Jobs on the basis of fake caste certificates. pic.twitter.com/AP7NzHUQB0 —…

Read More

രാവിലെയും വൈകുന്നേരവും സൗജന്യമായി മദ്യം ; സംസ്ഥാനത്ത് വ്യത്യസ്ത സമരം

ബെംഗളൂരു: രാവിലെയും വൈകുന്നേരവും സൗജന്യമായി മദ്യം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പിയിൽ തൊഴിലാളികളുടെ അസാധാരണ സമരം. ഉഡുപ്പി ജില്ല സിവിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിത്തരഞ്ജൻ സർക്കിളിൽ സമരം സംഘടിപ്പിച്ചു. നിത്യാനന്ദ ഒളകാട് എന്നയാളാണ് സമരത്തിന് നേതൃത്വം നൽകിയത്.  അടുത്തിടെ സംസ്ഥാനത്ത് ബജറ്റിൽ മദ്യത്തിന് 20 ശതമാനം വില വർധിപ്പിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സമരം. ഒന്നുകിൽ വില കുറക്കുക, അല്ലെങ്കിൽ രാവിലെയും വൈകീട്ടും 90 മില്ലി വീതം മദ്യം സൗജന്യമായി നൽകുക എന്നതായിരുന്നു സമരക്കാരുടെ ആവശ്യം. മദ്യക്കുപ്പിയിൽ പൂജ നടത്തിയാണ് സമരം ആരംഭിച്ചത്. സൗജന്യ മദ്യ…

Read More

നാളെ നഗരത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പണിമുടക്ക്

ബെംഗളൂരു: നഗരത്തില്‍ വര്‍ധിക്കുന്ന അനധികൃത ബൈക്ക് ടാക്സി സര്‍വീസുകള്‍ തങ്ങളുടെ ഉപജീവനം തടസപ്പെടുത്തുന്നു എന്ന് ആരോപിച്ച്‌ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ തിങ്കളാഴ്ച പണിമുടക്കും പ്രതിഷേധ പ്രകടനവും നടത്തും. ബൈക്ക് ടാക്സി സര്‍വീസുകള്‍ വന്നതോടെ ഉപജീവന മാര്‍ഗമാണ് ഇല്ലാതായതെന്നും ഇതിനെതിരെ നടപടിയെടുക്കാന്‍ പലതവണ അഭ്യര്‍ഥിച്ചെങ്കിലും യാതൊരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പറഞ്ഞു. ബൈക്ക് സര്‍വീസുകള്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങിയത് മുതല്‍ ബെംഗളൂരു നഗരത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ബൈക്ക് സര്‍വീസ് നടത്തുന്നവരും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് ഭീഷണിയായി വരുന്ന അനധികൃത ബൈക്ക് സര്‍വീസുകള്‍…

Read More

സംസ്ഥാന വ്യാപകമായി പണിമുടക്കി ഡോക്ടര്‍മാര്‍; സമരത്തിൽ വലഞ്ഞ് പൊതുജനം

തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സംസ്ഥാന വ്യാപകമായി ഇന്ന് പണിമുടക്കുന്നു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയുള്ള പണിമുടക്കില്‍ കേരള ഗവ.പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിപിഎംടിഎ), കേരള ഗവ. സ്‌പെഷലിസ്റ്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ എന്നിവയും പങ്കെടുക്കും. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണു സമരം. ഇന്ന് സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി വിഭാഗം പ്രവര്‍ത്തിക്കില്ല. എന്നാല്‍, അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കും. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളുണ്ടാകില്ല. അടിയന്തര ശസ്ത്രക്രിയകള്‍ നടത്തും. ഡെന്റല്‍ ക്ലിനിക്കുകള്‍ അടഞ്ഞുകിടക്കും. സ്വകാര്യ…

Read More

സംസ്ഥാനത്ത് വ്യാഴാഴ്ച നടത്താനിരുന്ന രണ്ട് മണിക്കൂര്‍ ബന്ദ് പിൻവലിച്ചു

ബെംഗളൂരു : ബി.ജെ.പി. സർക്കാരിന്റെ അഴിമതിക്കെതിരേ വ്യാഴാഴ്ച നടത്താനിരുന്ന രണ്ടു മണിക്കൂർ ബന്ദ് കോൺഗ്രസ് പിൻവലിച്ചു. രണ്ടാം വർഷ പി.യു. പരീക്ഷയും മറ്റ് സ്കൂൾ, കോളേജ് പരീക്ഷകളും കണക്കിലെടുത്താണ് പിൻവലിച്ചതെന്ന് കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ അറിയിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും താത്പര്യങ്ങൾക്കാണ് കോൺഗ്രസ് മുൻഗണന നൽകുന്നതെന്നും ശിവകുമാർ പറഞ്ഞു.

Read More
Click Here to Follow Us