രാവിലെയും വൈകുന്നേരവും സൗജന്യമായി മദ്യം ; സംസ്ഥാനത്ത് വ്യത്യസ്ത സമരം

ബെംഗളൂരു: രാവിലെയും വൈകുന്നേരവും സൗജന്യമായി മദ്യം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പിയിൽ തൊഴിലാളികളുടെ അസാധാരണ സമരം.

ഉഡുപ്പി ജില്ല സിവിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിത്തരഞ്ജൻ സർക്കിളിൽ സമരം സംഘടിപ്പിച്ചു.

നിത്യാനന്ദ ഒളകാട് എന്നയാളാണ് സമരത്തിന് നേതൃത്വം നൽകിയത്. 

അടുത്തിടെ സംസ്ഥാനത്ത് ബജറ്റിൽ മദ്യത്തിന് 20 ശതമാനം വില വർധിപ്പിച്ചിരുന്നു.

ഇതിൽ പ്രതിഷേധിച്ചാണ് സമരം. ഒന്നുകിൽ വില കുറക്കുക, അല്ലെങ്കിൽ രാവിലെയും വൈകീട്ടും 90 മില്ലി വീതം മദ്യം സൗജന്യമായി നൽകുക എന്നതായിരുന്നു സമരക്കാരുടെ ആവശ്യം.

  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ

മദ്യക്കുപ്പിയിൽ പൂജ നടത്തിയാണ് സമരം ആരംഭിച്ചത്.

സൗജന്യ മദ്യ വിതരണ പദ്ധതിക്ക് എക്സൈസ് നികുതി വഴി പണം കണ്ടെത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.

തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അവഗണിച്ചാൽ, മദ്യനിർമ്മാണശാലകൾ പൂർണമായി നിരോധിക്കുന്നതിൽ സമ്മർദം ചെലുത്തുമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.

അങ്ങനെയാണെങ്കിൽ മദ്യപാനത്തിനായി ചെലവഴിക്കുന്ന തുക കുടുംബം പുലർത്തുന്നതിനും ഭാര്യമാർക്കും കുട്ടികൾക്കുമൊപ്പം ക്ഷേത്രദർശനം സുഗമമാക്കുന്നത് പോലുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനും വിനിയോഗിക്കാമെന്നും സമരക്കാർ വാദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts