നറുക്കെടുപ്പിൽ ഓണസമ്മാനമായി മദ്യം ഓഫർ ചെയ്ത് കൂപ്പൺ ; യുവാവ് അറസ്റ്റിൽ 

കോഴിക്കോട്: ഓണസമ്മാനമായി നറുക്കെടുപ്പിൽ മദ്യം നൽകുമെന്ന് കൂപ്പൺ അച്ചടിച്ച് വിതരണം ചെയ്‌ത യുവാവ് അറസ്റ്റിൽ. ബേപ്പൂർ ഇട്ടിച്ചിറപറമ്പ്‌ കയ്യിടവഴിയിൽ വീട്ടിൽ ഷിംജിത്തി(36)നെയാണ്‌ എക്‌സൈസ്‌ സർക്കിൾ ഇൻസ്‌പെക്ടർ ശരത്‌ ബാബുവും സംഘവും പിടികൂടിയത്‌. ആയിരം കൂപ്പണുകളാണ് ഇയാൾ അച്ചടിച്ചത്. ഇതിൽ നടത്തിയ 300 കൂപ്പണുകളുടെ കൗണ്ടറും 700 കൂപ്പണുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. മദ്യം സമ്മാനമായി നൽകുന്ന കൂപ്പണുകൾ അടിച്ചിറക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എക്സൈസ് മുന്നറിയിപ്പ് നൽകിയിരുന്നു.

Read More

കരച്ചിൽ നിർത്താൻ കുഞ്ഞിന് കുപ്പിയിൽ മദ്യം നൽകിയ അമ്മ അറസ്റ്റിൽ

കാലിഫോര്‍ണിയ: നിര്‍ത്താതെ കരഞ്ഞ കുഞ്ഞിന്‍റെ കരച്ചില്‍ നിര്‍ത്താന്‍ പാല്‍ കുപ്പിക്കുള്ളില്‍ മദ്യം നിറച്ചുനല്‍കി. ഏഴ് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനാണ് അമ്മ മദ്യം നല്‍കിയതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോസ് ഏഞ്ചൽസിൽ നിന്ന് 55 മൈൽ കിഴക്ക് സ്ഥിതി ചെയ്യുന്ന റിയാൽട്ടോയിലെ ഇൻകോർപ്പറേറ്റഡ് ഏരിയയിലാണ് സംഭവം. 37കാരിയായ ഹോനെസ്റ്റി ഡി ലാ ടോറെ എന്ന സ്ത്രീയാണ് ഈ ക്രൂരകൃത്യം ചെയ്തത്. യുവതിക്കെതിരെ കേസെടുത്തതായി സാൻ ബെർണാർഡിനോ കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു. ഹോനെസ്റ്റി റിയാൽട്ടോയിലൂടെ വാഹനമോടിക്കുമ്പോഴാണ് കുഞ്ഞിന്‍റെ കരച്ചില്‍ നിര്‍ത്താന്‍ കുപ്പിയില്‍ മദ്യം…

Read More

മദ്യപിച്ച് ക്ലാസ് റൂമിൽ എത്തി വസ്ത്രമഴിച്ച് ഉറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്തു

ലഖ്‌നോ: മദ്യപിച്ച് മദോന്മത്തനായി ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾക്ക് മുന്നിൽ വസ്ത്രമഴിച്ച് ഉറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്തു. ഇതിൻറെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടിയുണ്ടായത്. യു.പി.യിലെ വിശ്വേശ്വർഗഞ്ചിലെ ഒരു പ്രൈമറി സ്കൂളിലാണ് സംഭവം. പ്രധാനാധ്യാപകനായ ദുർഗ പ്രസാദ് ജോയ്സ്വാളിനെയാണ് അധികൃതർ സസ്പെൻഡ് ചെയ്തത്. വിഡിയോ പ്രചരിച്ചതോടെ രക്ഷിതാക്കൾ പ്രതിഷേധവുമായി സ്കൂളിലെത്തിയിരുന്നു. തങ്ങളുടെ മുന്നിൽ വെച്ച് ജയ്‌സ്വാൾ പലപ്പോഴും ഇങ്ങനെ വസ്ത്രമുരിയാറുണ്ടെന്നും അശ്ലീല പ്രവൃത്തികളിലേർപ്പെടാറുണ്ടെന്നും കുട്ടികൾ പറഞ്ഞതായി രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി. ഒരു വിദ്യാർത്ഥിനിയോട് ഇയാൾ മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. അധ്യാപകനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതായി വകുപ്പ് അറിയിച്ചു.…

Read More

രാവിലെയും വൈകുന്നേരവും സൗജന്യമായി മദ്യം ; സംസ്ഥാനത്ത് വ്യത്യസ്ത സമരം

ബെംഗളൂരു: രാവിലെയും വൈകുന്നേരവും സൗജന്യമായി മദ്യം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പിയിൽ തൊഴിലാളികളുടെ അസാധാരണ സമരം. ഉഡുപ്പി ജില്ല സിവിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിത്തരഞ്ജൻ സർക്കിളിൽ സമരം സംഘടിപ്പിച്ചു. നിത്യാനന്ദ ഒളകാട് എന്നയാളാണ് സമരത്തിന് നേതൃത്വം നൽകിയത്.  അടുത്തിടെ സംസ്ഥാനത്ത് ബജറ്റിൽ മദ്യത്തിന് 20 ശതമാനം വില വർധിപ്പിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സമരം. ഒന്നുകിൽ വില കുറക്കുക, അല്ലെങ്കിൽ രാവിലെയും വൈകീട്ടും 90 മില്ലി വീതം മദ്യം സൗജന്യമായി നൽകുക എന്നതായിരുന്നു സമരക്കാരുടെ ആവശ്യം. മദ്യക്കുപ്പിയിൽ പൂജ നടത്തിയാണ് സമരം ആരംഭിച്ചത്. സൗജന്യ മദ്യ…

Read More

മദ്യത്തിന് നികുതി വർധിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

ബെംഗളൂരു: ക്ഷേമ പദ്ധതികൾക്ക് കൂടുതൽ പണം കണ്ടെത്തുന്നതിന്റെ ഭാഗമായി മദ്യത്തിന് നികുതി വർധിപ്പിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. മദ്യവിൽപനയിൽ നിന്നുള്ള വരുമാനം 10 ശതമാനം വർധിപ്പിക്കാനാണ് തീരുമാനം. ഈ സാമ്പത്തിക വർഷത്തിൽ സർക്കാർ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികൾക്കായി 45000 കോടി രൂപ വേണ്ടിവരുമെന്ന് സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തി. ക്ഷേമപദ്ധതികൾക്കായി പ്രതിവർഷം 60000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ജൂലൈയിൽ സിദ്ധരാമയ്യ സർക്കാർ ബജറ്റ് അവതരിപ്പിച്ചേക്കും. മദ്യത്തിന് നികുതി വർധിപ്പിച്ച്‌ വരുമാനം 35,000 കോടിയിൽ നിന്ന് 40000 കോടിയാക്കാനാണ് ലക്ഷ്യമിടുന്നത്. യെദിയൂരപ്പയുടെ കാലത്ത് മദ്യത്തിന്…

Read More

വിവാഹ വിരുന്നിൽ സമ്മാനമായി മദ്യം നൽകി; വധുവിന്റെ വീട്ടുകാർക്ക് പിഴ 

ചെന്നൈ: വിവാഹവിരുന്നില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനമായി താംബൂലം സഞ്ചിയില്‍ മദ്യം വിതരണം ചെയ്ത സംഭവത്തില്‍ വധുവിന്റെ വീട്ടുകാര്‍ക്കും ഇവര്‍ക്ക് മദ്യംവിറ്റ കടക്കാരനും 50,000 രൂപ പിഴവിധിച്ചു. പുതുച്ചേരി സ്വദേശിയായ യുവതിയും ചെന്നൈയില്‍ താമസിക്കുന്ന യുവാവും തമ്മിലുള്ള വിവാഹത്തെത്തുടര്‍ന്ന് മേയ് 28-നാണ് പുതുച്ചേരിയില്‍ വിവാഹവിരുന്ന് നടന്നത്. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് നല്‍കുന്ന താംബൂലം സഞ്ചിയില്‍ ഒരോ കുപ്പി മദ്യം നല്‍കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മദ്യത്തിന് വിലക്കുറവായതിനാല്‍ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ചെന്നൈയില്‍ നിന്ന് അടക്കം ആളുകള്‍ മദ്യം വാങ്ങുന്നതിനായി എത്താറുണ്ട്. പുതുച്ചേരിയില്‍ നടത്തുന്ന വിരുന്നായതിനാല്‍ ക്ഷണിച്ചപ്പോള്‍ത്തന്നെ അതിഥികളില്‍…

Read More

മദ്യപിച്ച് എത്തിയ ഡോക്ടർ ഓപ്പറേഷൻ തിയേറ്ററിൽ കുഴഞ്ഞു വീണു

ബെംഗളൂരു: ചിക്കമംഗളൂരുവിലുള്ള ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം ഡോക്ടറായ ബാലകൃഷ്ണയാണ് കുഴഞ്ഞുവീണത്. വന്ധ്യംകരണ ശസ്ത്രക്രിയക്കായി ഒന്‍പത് സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ശസ്ത്രക്രിയ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് തീരുമാനിച്ചിരുന്നത്.എന്നാല്‍ ശസ്ത്രക്രിയ ആരംഭിക്കുന്നതിന് മുന്‍പ് ഡോക്ടര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇയാള്‍ സ്ഥിരം മദ്യപാനി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.മുന്‍പ് പല തവണ ഇയാള്‍ മദ്യപിച്ച്‌ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രോഗികളുടെ ബന്ധുക്കള്‍ ആശുപത്രി ഉപരോധിച്ചു.

Read More

മദ്യപിച്ച് നടുറോഡിൽ ബഹളം വച്ചു, നടിയെ വീട്ടിൽ എത്തിച്ചത് പോലീസ്

തമിഴകത്ത് കരിയറിലെ മികച്ച സമയത്ത് നില്‍ക്കുകയാണ് നടി തൃഷ.കരിയറില്‍ കുതിപ്പ് തുടരുന്ന തൃഷയെക്കുറിച്ച്‌ ഗോസിപ്പുകള്‍ക്കും കുറവില്ല. റാണ ദഗുബതിയുമായുള്ള പ്രണയവും ബ്രേക്കപ്പും, വ്യവസായി വരുണ്‍ മന്യനുമായി നിശ്ചയിച്ച വിവാഹം മുടങ്ങിയത് തുടങ്ങിയതെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി തൃഷയുടെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ഗോസിപ്പുകള്‍ വരുന്നത് കുറവാണ്. തൃഷയെക്കുറിച്ച്‌ തമിഴകത്തെ വിവാദ മാധ്യമപ്രവര്‍ത്തകൻ ബയില്‍വൻ രംഗനാഥൻ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. നടി മദ്യപിക്കുന്ന വ്യക്തിയാണെന്ന് ഇയാള്‍ പറയുന്നു. ഏതെങ്കിലും സാധാരണ നടി വെള്ളമടിച്ച്‌ റോഡില്‍ കിടന്നാല്‍ പ്രശ്നമല്ല. ചെന്നെെയിലെ വീട്ടില്‍ വെള്ളമടിച്ച്‌ ആടിപാടുകയായിരുന്നു…

Read More

തെരഞ്ഞെടുപ്പ് പ്രമാണിച്ച് മദ്യവിൽപ്പനയ്ക്ക് വിലക്ക്

ബെംഗളൂരു: മേയ് 10ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രമാണിച്ച്  സംസ്ഥാനത്ത് 4 ദിവസം മദ്യവിൽപ്പനയ്ക്ക് വിലക്ക് ഏർപ്പെടുത്തി. മെയ് 8 നു വൈകുന്നേരം 5 മണി മുതൽ വോട്ടെടുപ്പ് ദിനമായ മെയ് 10 വരെ മദ്യ വിൽപനയ്ക്ക് വിലക്ക് ഏർപ്പെടുത്തി. ഒപ്പം വോട്ടെണ്ണൽ ദിനമായ മെയ് 13 നും മദ്യ വിൽപനയ്ക്ക് വിലയുണ്ട്.

Read More

തൃശൂർ പൂരം, 48 മണിക്കൂർ മദ്യ നിരോധനം

തൃശൂർ: തൃശൂർ പൂരം പ്രമാണിച്ച് കോർപ്പറേഷൻ പരിധിയിൽ മദ്യ നിരോധനം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ഏപ്രിൽ 29ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ മേയ് ഒന്നിന് ഉച്ചയ്ക്ക് രണ്ടുമണിവരെ 48 മണിക്കൂർ സമയം കോർപ്പറേഷൻ പരിധിയിലെ എല്ലാ മദ്യശാലകളും അടച്ചിടാനും മറ്റ് ലഹരിവസ്തുക്കളുടെ വിതരണവും വിൽപനയും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടു.

Read More
Click Here to Follow Us