മദ്യം കഴിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പരസ്യം; ബാർ ഉടമയ്ക്ക് എതിരെ കേസ് 

BAR LIQUIR DRINK BAR

ബെംഗളൂരു: വിദ്യാർഥികളെ മദ്യപിക്കാൻ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പോസ്റ്ററുകള്‍ തയ്യാറാക്കി പ്രദർശിപ്പിക്കുകയും സാമൂഹികമാധ്യമങ്ങള്‍ വഴി പരസ്യം നൽകുകയും ചെയ്ത ബാറുടമയ്ക്കെതിരെ കേസെടുത്തു.

വിദ്യാഭ്യാസസ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാർഡുമായി വരുന്ന വിദ്യാർഥിനികള്‍ക്ക് മദ്യപിക്കാനായി പ്രത്യേക പാക്കേജും ആണ്‍കുട്ടികള്‍ക്ക് 15 ശതമാനം വരെ കിഴിവും പ്രഖ്യാപിച്ച ദേരേബൈലിലെ ദ ലാല്‍ബാഗ് ഇൻ എന്ന ബാറിന്റെ ഉടമകള്‍ക്കെതിരെയാണ് എക്സൈസ് അധികൃതർ കേസെടുത്തത്.

  നഗരങ്ങളിലെ സമ്മർദ്ദവും ജീവിതശൈലിയും വില്ലനായി; ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ 'ബാക്ക് ആക്നെ' വ്യാപക്കുന്നതായി പഠനങ്ങൾ

ബുധനാഴ്ചയാണ് ബാറിലും സാമൂഹിക മാധ്യമങ്ങളിലുമായി വിദ്യാർഥികള്‍ക്ക് ഓഫർ പ്രഖ്യാപിച്ചുള്ള പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

ഇത് ശ്രദ്ധയില്‍പ്പെട്ട എക്സൈസ് ഡെപ്യൂട്ടി സൂപ്രണ്ട് എൻ.സൗമ്യലത ബാർ റെയ്ഡ് ചെയ്ത് പോസ്റ്റർ കണ്ടെടുത്ത് കേസ് ഫയല്‍ ചെയ്തു.

അതേസമയം വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസും രംഗത്തെത്തി.

പ്രായം നോക്കിയേ മദ്യം നല്‍കാവൂ എന്ന് മംഗളൂരുവിലെ എല്ലാ ബാർ-പബ് ഉടമകള്‍ക്കും നോട്ടീസ് നല്‍കിയതായി സിറ്റി പോലീസ് കമ്മിഷണർ അനുപം അഗർവാള്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിശ്രമകാലം ഇനി സുരക്ഷിതം; മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 20,000 രൂപയിലേറെ വരുമാനം ഉറപ്പാക്കാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലിറ്ററിന് നാല് രൂപ കൂടി; പാൽ വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍
[masterslider id="10"]

Related posts