ആട്ടിറച്ചിയെന്ന പേരിൽ ഹോട്ടലിൽ വിളമ്പിയത് പട്ടിയിറച്ചിയെന്ന് പരാതി

ബെംഗളൂരു: ഹോട്ടലില്‍ ആട്ടിറച്ചി എന്ന പേരില്‍ പട്ടിയിറച്ചി വിളമ്പിയതായി പരാതി.

പരാതികളെ തുടർന്ന് മാംസം പിടിച്ചെടുത്ത് അവയുടെ സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചു.

ആർപിഎഫിനെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. 5,000 കിലോ മാംസമാണ് പിടിച്ചെടുത്തത് .

ആട്ടിറച്ചി കിലോയ്‌ക്ക് 800 രൂപയായിരിക്കെ, കിലോയ്‌ക്ക് 600 രൂപ നിരക്കിലാണ് ഈ ഇറച്ചി വിപണിയില്‍ വില്‍ക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി.

ജയ്പൂരില്‍ നിന്നാണ് മാംസം നിറഞ്ഞ കാർട്ടണുകള്‍ ഇന്നലെ വൈകിട്ട് ബെംഗളൂരുവിലെ കെസിആർ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.

  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

150 പെട്ടികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ആട്ടിറച്ചി എന്ന പേരില്‍ എത്തിയ ഈ പെട്ടികളില്‍ പട്ടിയിറച്ചിയാണുള്ളതെന്ന ഗോസംരക്ഷൻ പുനീത് കേരഹള്ളി പരാതി നല്‍കി.

തുടർന്ന് ബിബിഎംപി ആരോഗ്യ ഉദ്യോഗസ്ഥരും കോട്ടണ്‍പേട്ട് ഏരിയയിലെ പോലീസും സ്ഥലത്തെത്തി.

കാർട്ടണുകള്‍ പിടിച്ചെടുത്ത് സാമ്പിളുകള്‍ എടുത്ത് എഫ്‌എസ്‌എസ്‌എഐ (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ) പരിശോധനയ്‌ക്കായി അയച്ചു.

മാംസം ഏത് മൃഗത്തിൻ്റേതാണെന്നും എഫ്‌എസ്‌എസ്‌എഐ അന്വേഷിക്കുന്നുണ്ട്.

  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു

ഇറച്ചി കയറ്റി അയച്ചത് അബ്ദുള്‍ റസാഖ് എന്ന പേരിലാണ്.

ഈ ചരക്കുമായി ബന്ധപ്പെട്ട നിയമപരമായ രേഖകള്‍ തന്റെ പക്കലുണ്ടെന്നാണ് അബ്ദുള്‍ റസാഖ് പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയാഘോഷങ്ങൾക്കിടെ എന്നെ പൂമാലകൾ അണിയിക്കരുത്; കർണാടക നിയുക്ത മുഖ്യമന്ത്രി; ഡി.കെ. ശിവകുമാറിന്റെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം ഇത്!!
[masterslider id="10"]

Related posts