ഹാസനിൽ മണ്ണിടിച്ചിൽ; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരു : കനത്ത മഴയിൽ ഹാസനിലെ യെഡകുമെറി-ഗടഗരവള്ളി സ്റ്റേഷനുകൾക്കിടയിൽ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് ബെംഗളൂരു-മംഗളൂരു റൂട്ടിൽ തീവണ്ടി ഗതാഗതം മുടങ്ങി.

ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചുമുള്ള തീവണ്ടിയുൾപ്പെടെയാണ് മുടങ്ങിയത്.

ശനിയാഴ്ച കണ്ണൂരിൽ നിന്ന് മംഗളൂരു വഴി ബെംഗളൂരുവിലേക്കുള്ള തീവണ്ടി(16512) ഷൊർണൂർ-സേലംവഴി തിരിച്ചുവിട്ടു.

കെ.എസ്.ആർ. ബെംഗളൂരു-കണ്ണൂർ എക്‌സ്‌ പ്രസിന്റെ (16511) ശനി, ഞായർ ദിവസങ്ങളിലെ യാത്രയും കണ്ണൂർ-കെ.എസ്.ആർ. ബെംഗളൂരു എക്‌സ്‌പ്രസിന്റെ (16512) ഞായർ, തിങ്കൾ ദിവസങ്ങളിലെ യാത്രയും റദ്ദാക്കി.

വെള്ളിയാഴ്ച രാത്രി പുറപ്പെടുന്ന കെ.എസ്.ആർ. ബെംഗളൂരു-കണ്ണൂർ എക്‌‌സ്‌പ്രസ്(16511) സേലം, ഷൊർണൂർ വഴിയാണ് പോയത്.

  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം

ശനിയാഴ്ച ഓടേണ്ട ഏഴ് തീവണ്ടികളും ഞായറാഴ്ച ഓടേണ്ട 13 തീവണ്ടികളും തിങ്കളാഴ്ചത്തെ നാലുതീവണ്ടികളും റദ്ദാക്കി.

വെള്ളിയാഴ്ച രാത്രി വൈകിയുള്ള തീവണ്ടികളും ഓടിയില്ല.

മംഗളൂരു സെൻട്രൽ-വിജയപുര എക്‌സ്‌പ്രസ് (07378) സുബ്രഹ്മണ്യറോഡ് സ്റ്റേഷനിൽ പിടിച്ചിട്ടു.

ഇതിലെ യാത്രക്കാർക്ക് ഭക്ഷണപ്പൊതികൾ വിതരണംചെയ്തതായി റെയിൽവേ അറിയിച്ചു.

യാത്രക്കാർക്ക് വിവിധ സ്ഥലങ്ങളിലേക്ക് പോകാൻ കെ.എസ്.ആർ.ടി.സി. ബസുകൾ ലഭ്യമാക്കി.

ബെംഗളൂരുവിലേക്ക് നാലും മൈസൂരുവിലേക്കും ഹാസനിലേക്കും സുബ്രഹ്മണ്യയിലേക്കും ഓരോന്നുമാണ് അനുവദിച്ചത്.

ഇതിനുപിന്നാലെ ശനിയാഴ്ച പുലർച്ചെ ഇതേറൂട്ടിലുള്ള ഹാസൻ, ശാന്തിഗ്രാമ സ്റ്റേഷനുകൾക്കിടിയിലും മണ്ണിടിച്ചിലുണ്ടായി. ഒരു ചരക്കുവണ്ടിയുടെ എൻജിന് കേടുപറ്റി.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

മണ്ണും പാറക്കല്ലുകളും ഇടിഞ്ഞുവന്ന് എൻജിൻബോഗിയുടെ അടിഭാഗത്തിടിക്കുകയായിരുന്നു.

പക്ഷേ, അപകടമൊഴിവായി. പുലർച്ചെ 5.40-നാണ് സംഭവം. ഇതോടെ റൂട്ടിലെ തീവണ്ടിഗതാഗതം മുടങ്ങി.

ഹാസനിൽനിന്ന് ഏഴുമണിക്ക് പുറപ്പെടേണ്ടിയിരുന്ന ഹാസൻ യശ്വന്തപുര ട്രെയിൻ(22680) എട്ടരയ്ക്കാണ് പുറപ്പെട്ടത്.

ഏഴുമണിയോടെ പാളത്തിൽനിന്ന് മണ്ണും പാറക്കല്ലുകളും നീക്കി.

പാളം യാത്രയ്ക്ക് യോഗ്യമായെന്ന് റെയിൽവേ അറിയിച്ചെങ്കിലും വേഗം മണിക്കൂറിൽ 20 കിലോമീറ്ററായി ചുരുക്കാൻ നിർദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
[masterslider id="10"]

Related posts