മദ്യപിച്ച് ക്ലാസ് റൂമിൽ എത്തി വസ്ത്രമഴിച്ച് ഉറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്തു

ലഖ്‌നോ: മദ്യപിച്ച് മദോന്മത്തനായി ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾക്ക് മുന്നിൽ വസ്ത്രമഴിച്ച് ഉറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്തു.

ഇതിൻറെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടിയുണ്ടായത്.

യു.പി.യിലെ വിശ്വേശ്വർഗഞ്ചിലെ ഒരു പ്രൈമറി സ്കൂളിലാണ് സംഭവം.

പ്രധാനാധ്യാപകനായ ദുർഗ പ്രസാദ് ജോയ്സ്വാളിനെയാണ് അധികൃതർ സസ്പെൻഡ് ചെയ്തത്.

വിഡിയോ പ്രചരിച്ചതോടെ രക്ഷിതാക്കൾ പ്രതിഷേധവുമായി സ്കൂളിലെത്തിയിരുന്നു.

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

തങ്ങളുടെ മുന്നിൽ വെച്ച് ജയ്‌സ്വാൾ പലപ്പോഴും ഇങ്ങനെ വസ്ത്രമുരിയാറുണ്ടെന്നും അശ്ലീല പ്രവൃത്തികളിലേർപ്പെടാറുണ്ടെന്നും കുട്ടികൾ പറഞ്ഞതായി രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി.

ഒരു വിദ്യാർത്ഥിനിയോട് ഇയാൾ മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.

അധ്യാപകനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതായി വകുപ്പ് അറിയിച്ചു.

പ്രചരിക്കുന്ന വിഡിയോയുടെ സത്യാവസ്ഥ വ്യക്തമായിട്ടില്ല. എങ്കിലും വിദ്യാർത്ഥികളുടെ പരാതിയിൽ ജൂലൈ 24ന് അധ്യാപകനെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോഴിയും ആട്ടിറച്ചി മാലിന്യവും നീക്കാൻ പുതിയ ഫീസ്:
[masterslider id="10"]

Related posts