രാമായണത്തെയും മഹാഭാരതത്തെയും മോദിയെയും അപകീർത്തിപ്പെടുത്തിയെന്ന് ആരോപണം; അധ്യാപികയെ പിരിച്ചുവിട്ടു 

ബെംഗളൂരു: മഹാഭാരതത്തെയും രാമായണത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപണത്തെ തുടർന്ന് സ്‌കൂള്‍ അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി റിപ്പോർട്ട്‌. മംഗളൂരുവിലെ സ്‌കൂളിലെ അധ്യാപികയെയാണ് പ്രതിഷേധത്തെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. തീരദേശ നഗരത്തിലെ സെന്റ് ജെറോസ ഇംഗ്ലീഷ് എച്ച്ആര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപിക മഹാഭാരതവും രാമായണവും സാങ്കല്‍പ്പികമാണെന്ന് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചുവെന്ന് ആരോപണത്തിൽ പറയുന്നു. പ്രധാനമന്ത്രി മോദിക്കെതിരെയും അധ്യാപിക സംസാരിച്ചതായി ഇവര്‍ ആരോപിച്ചു. 2002ലെ ഗുജറാത്ത് കലാപവും ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസും ചൂണ്ടികാണിച്ചാണ് അധ്യാപിക പ്രധാനമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയതെന്നും വലതുപക്ഷ സംഘടനകള്‍ ആരോപിക്കുന്നു. കുട്ടികളുടെ…

Read More

പരാതി നൽകാൻ എത്തിയ സ്ത്രീയോട് മോശം പെരുമാറ്റം; കോണ്‍സ്റ്റബിളിന് സസ്പെൻഷൻ 

ബെംഗളൂരു: സ്റ്റേഷനില്‍ പരാതി നല്‍കാൻ എത്തിയ സ്ത്രീയോട് മോശമായി പെരുമാറിയ ഹെഡ് കോണ്‍സ്റ്റബിളിന് സസ്പെൻഷൻ. മംഗളൂരു കാവൂർ സ്റ്റേഷനിലെ കെ. സന്തോഷിനാണ് സസ്‌പെൻഷൻ. സിറ്റി പോലീസ് കമീഷണർ അനുപം അഗർവാളിന്റേതാണ് നടപടി. പരാതി സ്വീകരിക്കാതെ പുലഭ്യംപറഞ്ഞ് തിരിച്ചയച്ച പോലീസുകാരൻ സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ നമ്പർ വാങ്ങിയിരുന്നു. ഫോണിലേക്ക് സഭ്യമല്ലാത്ത സന്ദേശങ്ങള്‍ അയക്കുകയും പുറത്തുപറഞ്ഞാല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പറയുന്നു.

Read More

പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു; രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ 

ബെംഗളൂരു: ചോദ്യം ചെയ്യാൻ കൊണ്ടുവന്ന യുവാവ് പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട് ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു കൊണ്ട് ജില്ലാ പോലീസ് സൂപ്രണ്ട് സീമ ലട്കർ ഉത്തരവിട്ടു. നഞ്ചൻഗുഡു താലൂക്ക് ബിലിഗെരെ പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ നഞ്ചേഷ്, കോൺസ്റ്റബിൾ പ്രസന്നകുമാർ എന്നിവരെയാണ് സസ് പെൻഡ് ചെയ്തിരിക്കുന്നത്. നവംബർ 12 ന് ബിലിഗെരെ പോലീസ് സ്റ്റേഷനിലെ എസ്ഐ രണ്ട് പ്രതികളെ കലാപവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നു. മറ്റൊരു പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പോയതായിരുന്നു സബ് ഇൻസ്പെക്ടർ.…

Read More

എട്ട് ട്രെയിനുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണമായും റദ്ദാക്കി; വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരം: കേരളത്തിലെ എട്ട് ട്രെയിനുകള്‍ നവംബര്‍ 18, 19 തീയതികളില്‍ പൂര്‍ണമായി റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇരിങ്ങാലക്കുട -പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ഈ ദിവസങ്ങളില്‍ ട്രെയിനുകള്‍ റദ്ദാക്കിയത്. യാത്രക്കാര്‍ക്ക് നേരിടുന്ന അസൗകര്യത്തില്‍ ഖേദിക്കുന്നതായും റെയില്‍വേ അറിയിച്ചു. ശനിയാഴ്ച മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16603) എറണാകുളം-ഷൊറണൂര്‍ മെമു എക്‌സ്പ്രസ് (06018) എറണാകുളം-ഗുരുവായൂര്‍ എക്‌സ്പ്രസ് (06448) എന്നീ ട്രെയിനുകളും   ഞായറാഴ്ച തിരുവനന്തപുരം – മംഗലാപുരം മാവേലി എക്‌സ്പ്രസ് (16604) ഷൊറണൂര്‍-എറണാകുളം മെമു എക്‌സ്പ്രസ് (06017) ഗുരുവായൂര്‍-എറണാകുളം എക്‌സ്പ്രസ് (06449) എറണാകുളം-കോട്ടയം (06453),…

Read More

അത്തിബെലേ തീ പിടിത്തം; ഉദ്യോഗസ്ഥർക്ക്‌ സസ്പെൻഷൻ

ബെംഗളൂരു: അത്തിബെലെയിൽ പടക്ക ഗോഡൗണും കടയിലുണ്ടായ തീപിടിത്തത്തിൽ 14 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ആനേക്കൽ തഹസിൽദാർ, ജൂറിഡിക്‌ഷണൽ പോലീസ് ഇൻസ്‌പെക്ടർ, റീജനൽ ഫയർ ഓഫീസർ എന്നിവരെയാണ് സസ് പെൻഡ് ചെയ്തത്. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ വിശദീകരണം തേടി പടക്കക്കട ഉടമയ്ക്കും പോലീസ് സൂപ്രണ്ടിനും ലൈസൻസ് നൽകി ബെംഗളൂരു അർബൻ ഡിസ്‌ട്രിക്‌റ്റ് കമ്മീഷണർക്ക് നോട്ടീസ് നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. കടയുടമയ്ക്ക് പടക്കം അനുവദിക്കാനുള്ള ലൈസൻസുണ്ടെന്നും ഗോഡൗണിയല്ലെന്നും അദ്ദേഹം പറഞ്ഞു.  

Read More

അഞ്ചുദിവസം പ്രായമായ കുഞ്ഞിന് നിർദേശിച്ചതിന് പുറമേ അധിക വാക്സിൻ നൽകി; നേഴ്സിന്‌ സസ്പെൻഷൻ

പാലക്കാട്: അഞ്ചുദിവസം പ്രായമായ കുഞ്ഞിന് നിർദ്ദേശിച്ചതിന് പുറമേ വാക്സിൻ നൽകിയ സംഭവത്തിൽ വാക്സിനെടുത്ത നഴ്സിന്  സസ്പെൻഷൻ. പാലക്കാട് പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സിനെതിരെയാണ് നടപടി. ആരോഗ്യ വകുപ്പ് ഡയറക്ടറുടേതാണ് ഉത്തരവ്. പള്ളിക്കുളം സ്വദേശികളായ ദമ്പതികളുടെ അഞ്ചുദിവസം പ്രായമായ ആൺകുഞ്ഞിനാണ് ആശുപത്രിയിലെ നഴ്‌സ് കുറിപ്പില്ലാത്ത വാക്സിൻ നൽകിയത്. കടുത്ത പനിയെ തുടർന്ന് കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബിസിജി കുത്തിവെപ്പ് മാത്രം എടുക്കുന്നതിനാണ് കുഞ്ഞിനെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. എന്നാൽ നഴ്‌സ് അധികമായി മറ്റ് മൂന്ന് കുത്തിവെപ്പും തുള്ളിമരുന്നും…

Read More

മദ്യപിച്ച് ക്ലാസ് റൂമിൽ എത്തി വസ്ത്രമഴിച്ച് ഉറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്തു

ലഖ്‌നോ: മദ്യപിച്ച് മദോന്മത്തനായി ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾക്ക് മുന്നിൽ വസ്ത്രമഴിച്ച് ഉറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്തു. ഇതിൻറെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടിയുണ്ടായത്. യു.പി.യിലെ വിശ്വേശ്വർഗഞ്ചിലെ ഒരു പ്രൈമറി സ്കൂളിലാണ് സംഭവം. പ്രധാനാധ്യാപകനായ ദുർഗ പ്രസാദ് ജോയ്സ്വാളിനെയാണ് അധികൃതർ സസ്പെൻഡ് ചെയ്തത്. വിഡിയോ പ്രചരിച്ചതോടെ രക്ഷിതാക്കൾ പ്രതിഷേധവുമായി സ്കൂളിലെത്തിയിരുന്നു. തങ്ങളുടെ മുന്നിൽ വെച്ച് ജയ്‌സ്വാൾ പലപ്പോഴും ഇങ്ങനെ വസ്ത്രമുരിയാറുണ്ടെന്നും അശ്ലീല പ്രവൃത്തികളിലേർപ്പെടാറുണ്ടെന്നും കുട്ടികൾ പറഞ്ഞതായി രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി. ഒരു വിദ്യാർത്ഥിനിയോട് ഇയാൾ മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. അധ്യാപകനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതായി വകുപ്പ് അറിയിച്ചു.…

Read More

സർക്കാർ പ്ലോട്ടുകൾ അനധികൃതമായി സ്വന്തമാക്കി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ 

ബെംഗളൂരു: ചിക്കമംഗളൂരു മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ തങ്ങളുടെ പേരിൽ സർക്കാർ പ്ലോട്ടുകൾ അനധികൃതമായി രജിസ്റ്റർ ചെയ്‌തുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ കലക്ടർ രണ്ട് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കി. ഈ അനധികൃത പ്രവർത്തനത്തിൽ ഉൾപ്പെട്ട മറ്റ് അഞ്ച് ജീവനക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, ടൗൺ പഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, നഗരസഭ, മെട്രോപൊളിറ്റൻ കോർപറേഷനുകൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ വൻ അഴിമതിയിൽ പങ്കാളികളാകുന്നത് ആശങ്കയുളവാക്കുന്നുണ്ട്.

Read More

ഓട്ടോ ഡ്രൈവറെ മർദ്ദിച്ചു ;പോലീസുകാരന് സസ്പെൻഷൻ

ബെംഗളൂരു: പൊതു സ്ഥലത്ത് ഓട്ടോ ഡ്രൈവറെ മർദ്ദിച്ച പോലീസ് കോൺസ്റ്റബിളിന് സസ്പെൻഷൻ. മണ്ഡ്യയിലാണ് സംഭവം. എഡിജിപി അലോക് കുമാർ കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കി. മണ്ഡ്യ ട്രാഫിക് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ പലതവണ ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. റോഡിനു സമീപം പാർക്ക്‌ ചെയ്ത തന്റെ ബൈക്കിൽ ഓട്ടോ തട്ടിയതാണ് ഇയാളെ പ്രകോപ്പിച്ചത്.

Read More

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടിടി യ്ക്ക് സസ്പെൻഷൻ

ബെംഗളൂരു: കൊൽക്കത്തയിൽ നിന്നും അമൃത്സറിലേയ്‌ക്ക് ട്രെയിനിൽ യാത്ര ചെയ്‌ത യുവതിയുടെ തലയിൽ ടിടിഇ മദ്യപിച്ചെത്തി മൂത്രമൊഴിച്ച സംഭവങ്ങൾക്ക് പിന്നാലെ യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ മറ്റൊരു ടിടിഐ ബെംഗളൂരുവിൽ പിടിയിൽ . സംഭവത്തെ തുടർന്ന് റെയിൽവെ ടിടിഐയെ സസ്‌പെൻഡ് ചെയ്‌തു. ട്രെയിൻ കൃഷ്ണരാജപുരത്ത് നിർത്തിയിട്ടിരുന്ന സമയം യുവതിയുടെ പക്കൽ ടിക്കറ്റ് പരിശോധനയ്ക്കായി ടിടിഐ എത്തിയിരുന്നു. ടിക്കറ്റ് പരിശോധിക്കുന്നതിനിടെ ഇയാൾ മോശമായി പെരുമാറിയതായി യുവതി പരാതിയിൽ പറയുന്നു. നിലവിൽ പ്ലാറ്റ്ഫോമിൽ നിന്ന് ടിടിഐയെ നേരിടുന്ന യുവതിയുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. താൻ ടിക്കറ്റ് കാണിച്ചിട്ടും…

Read More
Click Here to Follow Us