പരാതി നൽകാൻ എത്തിയ സ്ത്രീയോട് മോശം പെരുമാറ്റം; കോണ്‍സ്റ്റബിളിന് സസ്പെൻഷൻ 

ബെംഗളൂരു: സ്റ്റേഷനില്‍ പരാതി നല്‍കാൻ എത്തിയ സ്ത്രീയോട് മോശമായി പെരുമാറിയ ഹെഡ് കോണ്‍സ്റ്റബിളിന് സസ്പെൻഷൻ. മംഗളൂരു കാവൂർ സ്റ്റേഷനിലെ കെ. സന്തോഷിനാണ് സസ്‌പെൻഷൻ. സിറ്റി പോലീസ് കമീഷണർ അനുപം അഗർവാളിന്റേതാണ് നടപടി. പരാതി സ്വീകരിക്കാതെ പുലഭ്യംപറഞ്ഞ് തിരിച്ചയച്ച പോലീസുകാരൻ സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ നമ്പർ വാങ്ങിയിരുന്നു. ഫോണിലേക്ക് സഭ്യമല്ലാത്ത സന്ദേശങ്ങള്‍ അയക്കുകയും പുറത്തുപറഞ്ഞാല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പറയുന്നു.

Read More
Click Here to Follow Us