രാമനഗര ഇനി ബെംഗളൂരു സൗത്ത്; അനുമതി നൽകി മന്ത്രിസഭാ യോഗം

ബെംഗളൂരു : രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്നാക്കാൻ മുഖ്യമന്ത്രി സിദ്ധാരമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകി.

രാമനഗരിയിലെ കനകപുര എം. എൽ. എ. കൂടിയായ ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് നേരെത്തെ നിവേദനം നൽകിയിരുന്നു.

ബംഗളുരുവിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് രാമനഗര ജില്ലാ ആസ്ഥാനം.

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"

രാമനഗര, ചന്നപട്ടണ മാഗഡി, കനകപുര, ഹരോഹള്ളി, താലൂക്കുകൾ ഉൾപ്പെടെയുള്ള ജില്ലയുടെ സമഗ്ര വികസനത്തിനായി ബംഗളുരു സൗത്ത് എന്ന് പേര് നൽകണമെന്ന് ആയിരുന്നു ആവശ്യം.

ഭൂമിയുടെ മൂല്യം ഉയരുന്നത് ഉൾപ്പെടെയുള്ള ജില്ലയിലെ ജനങ്ങൾക്ക് ഉണ്ടാകുമെന്നാണ് സർക്കാരിന്റെ കണക്ക് കൂട്ടൽ.

ബ്രാൻഡ് ബംഗളുരു എന്നാ ആശയം മുന്നിൽക്കണ്ടാണ് രാമനഗരിയുടെ പെരുമാറ്റമെന്ന് നിയമമന്ത്രി എച്ച്.കെ.പാട്ടീല്‍ പറഞ്ഞു. പുതിയ പേര് വിജ്ഞാപനം ചെയ്യുന്നത് ഉള്‍പ്പെടെയുളള നടപടിക്രമങ്ങള്‍ റവന്യു വകുപ്പ് ഉടന്‍ ആരംഭിക്കും താലൂക്കുകള്‍ അതേ പേരില്‍ നിലനില്‍ക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
[masterslider id="10"]

Related posts