ബെംഗളൂരു: പുതുവത്സരരാത്രിയില്‍ ബെംഗളൂരുവില്‍ നടന്ന പീഡനവും തുടര്‍സംഭവങ്ങളും സംസ്ഥാനത്തെയും ബെംഗളൂരുവിനെയും അപമാനിക്കാനുള്ള ഗുഢാലോചനയുടെ ഭാഗമാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. ഇന്നു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പരമേശ്വര ഇക്കാര്യം പറഞ്ഞത്.
ബെംഗളൂരു എംജി റോഡില്‍ പുതുവത്സര ആഘോഷത്തിനിടെ പോലീസ് സാന്നിധ്യത്തില്‍ നിരവധി സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് വിധേയരായിരുന്നു. ഈ വാര്‍ത്തയ്ക്കു പിന്നാലെ നഗരത്തിലെ കമ്മനഹള്ളിയില്‍ പുതുവത്സരരാത്രിയില്‍ വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ രണ്ടുപേര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നത് ദേശീയതലത്തില്‍ ചര്‍ച്ചയായിരുന്നു.
കമ്മനഹള്ളിയില്‍ നടന്ന സംഭവം നിര്‍ഭാഗ്യകരമാണ്. കന്നടക്കാര്‍ ഇങ്ങനെ ചെയ്യില്ല’ -കര്‍ണാടക ആഭ്യന്തമന്ത്രി പറഞ്ഞു. ബെംഗളൂരു സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരമായിരുന്നെന്നും പീഡനം നടത്തിയവരെ പിടികൂടാന്‍ പോലീസ് ഊര്‍ജിതമായ അന്വേഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബെംഗളൂരുവില്‍ കൂടുതല്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ജി. പരമേശ്വര വ്യക്തമാക്കി. നഗരത്തില്‍ 550 പുതിയ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും 5000 ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതുവത്സരദിനത്തില്‍ നടന്ന കൂട്ടലൈംഗികാതിക്രമത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും പരമേശ്വര പറഞ്ഞു. പാശ്ചാത്യ സംസ്‌കാരത്തെയോ താന്‍ അപമാനിച്ചിട്ടില്ലെന്നും പരമേശ്വര കൂട്ടിച്ചേര്‍ത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.