പുതുവർഷാഘോഷത്തിന് ഒരുങ്ങി ബെംഗളൂരു;അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ എങ്ങും കനത്ത ജാഗ്രത;രാത്രി 2 മണി വരെ ബാറുകള്‍ പ്രവര്‍ത്തിക്കും;എല്ലാ മേല്‍പാലങ്ങളും അടച്ചിടും;

ബെംഗളൂരു : കനത്ത സുരക്ഷയിൽ പുതുവർഷാഘോഷത്തിന് ഒരുങ്ങി ബെംഗളൂരു. സുരക്ഷിതവും സമാധാനപരവും സന്തോഷകരവുമായ ആഘോഷം ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നു പൊലീസ് വ്യക്തമാക്കി. എംജി റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച്സ്ട്രീറ്റ്, ഇന്ദിരാനഗർ, കോറമംഗല, ബസനഗുഡി എന്നിവിടങ്ങളെല്ലാം പുതുവർഷരാവിൽ പൂരപ്പറമ്പിനു സമാനമാകും. റോഡ് നിർമാണത്തിനായി അടച്ചിട്ടിരുന്ന ചർച്ച് സ്ട്രീറ്റ് റോഡ് ഇന്നു തുറക്കുമെന്നു മഹാനഗരസഭ(ബിബിഎംപി) മേയർ ആർ. സമ്പത്ത്‌രാജ് ഉറപ്പു നൽകിയിട്ടുണ്ട്. പുലർച്ചെ വരെ നീളുന്ന ആഘോഷത്തിന്റെ രസം കെടാതിരിക്കാൻ നമ്മ മെട്രോ പുലർച്ചെ രണ്ടുവരെ സർവീസ് നടത്തും. എംജി റോഡിന്റെ പരിസരത്ത് ഇന്നു രാത്രി എട്ടു മുതൽ…

Read More

വീണ്ടും നമ്മ ബെംഗളൂരു ഒന്നാമത്;രാജ്യത്ത് ഗതാഗതം ഏറ്റവും ഇഴയുന്ന നഗരം എന്ന കുപ്രസിദ്ധി ചെന്നെയില്‍ നിന്ന് പിടിച്ചെടുത്ത് ബെംഗളൂരു;ശരാശരി വേഗത 17.2 കിലോ മീറ്റര്‍.

ബെംഗളൂരു ∙ രാജ്യത്ത് വാഹനഗതാഗതം ഏറ്റവും ഇഴയുന്ന നഗരം ബെംഗളൂരു. മണിക്കൂറിൽ 17.2 കിലോമീറ്ററാണ് ബെംഗളൂരുവിലെ റോ‍ഡുകളിൽ വാഹനങ്ങളുടെ ശരാശരി വേഗമെന്നു വെബ്ടാക്സി കമ്പനി ‘ഓല’യുടെ പഠന റിപ്പോർട്ടിൽ പറയുന്നു. ഗതാഗതക്കുരുക്കിൽ കഴിഞ്ഞ വർഷം ചെന്നൈയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു ബെംഗളൂരു (മണിക്കൂറിൽ 20.4 കിലോമീറ്റർ). ഇത്തവണ ചെന്നൈ രണ്ടാം സ്ഥാനത്തായി (മണിക്കൂറിൽ 18.9 കിലോമീറ്റർ). ഇന്ത്യയിലെ 110 നഗരങ്ങളിലാണ് ഓല പഠനം നടത്തിയത്. പുണെ (19.4 കിലോമീറ്റർ), മുംബൈ (20.7 കിലോമീറ്റർ), ഡൽഹി (25 കിലോമീറ്റർ) എന്നീ നഗരങ്ങളാണു മൂന്നു മുതൽ അഞ്ചുവരെ…

Read More

ഈ മുന്‍ ബിഎംടിസി കണ്ടക്ടറിന് ചുറ്റും വലം വക്കാന്‍ തയ്യാറായി തമിഴക രാഷ്ട്രീയം.

ചെന്നൈ∙ തമിഴക രാഷ്ട്രീയത്തിൽ നിർണായക നീക്കവുമായി നടൻ രജനികാന്ത്. സ്വന്തം പാർട്ടി രൂപീകരിച്ചു രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെന്നു സ്റ്റൈൽ മന്നൻ അറിയിച്ചു. ആരാധകർ ഏറെനാളായി കാത്തിരുന്ന ആ തീരുമാനം ഇന്നു ചെന്നൈ കോടമ്പാക്കത്തെ ആരാധകര സംഗമത്തിൽ വച്ചാണ് രജനി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മൽസരിക്കുമെന്ന് അറിയിച്ച രജനി, ജനങ്ങളോടുള്ള കടപ്പാടുമൂലമാണു തീരുമാനമെന്നും വ്യക്തമാക്കി. തമിഴ് രാഷ്ട്രീയം ഇപ്പോൾ മോശം അവസ്ഥയിലാണ്. അതു മാറ്റാൻ ശ്രമിക്കും. സ്ഥാനമാനങ്ങൾ മോഹിക്കുന്നില്ല. തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കായിരിക്കും മുൻഗണന നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒരു വർഷം തമിഴ്നാട്ടിൽ…

Read More

“തലൈവൻ വന്തിട്ടേന്ന് സ്വല്ല്” സൂപ്പർ സ്റ്റാർ രജനികാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കും.

ചെന്നൈ: തന്‍റെ രാഷ്ട്രീയ പ്രവേശനം സ്ഥിരീകരിച്ച് രജനീകാന്ത്. ചെന്നൈയില്‍ നടക്കുന്ന ആരാധകസംഗമത്തിലാണ് രജനീകാന്ത് പ്രഖ്യാപനം നടത്തിയത്. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. സ്വന്തമായി പാര്‍ട്ടിയുണ്ടാക്കുമെന്നും രജനീകാന്ത് വ്യക്തമാക്കി. സിനിമയിലെ കർത്തവ്യം പൂർത്തിയായി. രാഷ്ട്രീയപ്രവേശനം കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്. തമിഴ് രാഷ്ട്രീയത്തിൽ അരങ്ങേറിയത് നാണംകെട്ട സംഭവങ്ങളാണ് . അധികാരക്കൊതിയില്ല- ഇതായിരുന്നു സ്റ്റൈല്‍ മന്നന്‍റെ രാഷ്ട്രീയ പ്രഖ്യാപന സമ്മേളനത്തിലെ വാക്കുകള്‍. അധികാരം മോഹമില്ല. 45ാം വയസില്‍ തന്നെ രാഷ്ട്രീയത്തിലേക്ക് ക്ഷണം ലഭിച്ചതാണ്. 68ാം വയസില്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് ജനങ്ങള്‍ക്ക് സേവനം ചെയ്യണം എന്ന ലക്ഷ്യത്തില്‍  മാത്രമാണ്. ജനങ്ങളെല്ലാം കൂടെയുണ്ടാകുമെന്ന് അറിയാം.…

Read More

മാർസലീഞ്ഞോയുടെ ഹാട്രിക്കിൽ ഗോൾമഴ തീർത്ത് പുനെ സിറ്റി

വിലക്ക് മാറി ഗോൾ പോസ്റ്റിൽ ഇടം പിടിച്ച രഹനേഷിനും നോർത്ത് ഈസ്റ്റിനെ രക്ഷിക്കാനായില്ല. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 5-0 തോൽപ്പിച്ച് പുനെ സിറ്റി സെമി സാധ്യതകൾ സജീവമാക്കി. വിലക്ക് മൂലം കോച്ച് റാങ്കോ പൊപോവിച്ചിന് മത്സരം നഷ്ടമായെങ്കിലും തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച പൂനെ നോർത്ത് ഈസ്റ്റിനെ അവരുടെ അഞ്ചാമത്തെ തോൽവിയിലേക്ക് തള്ളിയിടുകയായിരുന്നു. ഹാട്രിക് നേടിയ മർസെലിഞ്ഞോ മികച്ച പ്രകടനം പുറത്തെടുപ്പോൾ ആഷിഖ് കുരുണിയൻ ഐ.എസ്.എല്ലിലെ തന്റെ ആദ്യ ഗോളും നേടി. അഞ്ചാമത്തെ ഗോൾ ആദിൽ ഖാന്റെ വകയായിരുന്നു. മത്സരം തുടങ്ങി 10മിനിറ്റ് തികയുമ്പോഴേക്കും…

Read More

ഡൈനാമോസിനെ തകർത്ത് മുബൈ എഫ്‌ സി

ഐഎസ്എലില്‍ തോല്‍വിയില്‍ നിന്ന് മോചനമില്ലാതെ ഡല്‍ഹി ഡൈനാമോസ്. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് മുംബൈ സിറ്റി എഫ്സി ഇന്നത്തെ മത്സരം സ്വന്തമാക്കിയത്. പകുതിയ സമയത്ത് 2-0 നു ലീഡ് ചെയ്ത മുംബൈ രണ്ടാം പകുതിയില്‍ രണ്ട് കൂടി നേടി. 12ാം മിനുട്ടില്‍ ലൂസിയന്‍ ഗോയന്‍ ആണ് മുംബൈയുടെ സ്കോറിംഗ് ആരംഭിച്ചത്. മുംബൈയുടെ അചിലേ എമാന നഷ്ടമാക്കിയ പെനാള്‍ട്ടിയെ ലൂസിയാന്‍ ഗോള്‍ വലയിലെത്തിക്കുകയായിരുന്നു. ഒന്നാം പകുതി അവസാനിക്കാറായപ്പോള്‍ എവര്‍ട്ടന്‍ സാന്റോസ് മുംബൈയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മത്സരത്തിന്റെ ആദ്യ പകുതിയുടെ അന്ത്യത്തോട് ഇരു ടീമുകളുടെയും ഓരോ താരങ്ങള്‍…

Read More

പ്രതിശ്രുത വരനായ യുവനടന്‍ ശീതള പാനീയത്തിൽ മയക്കു മരുന്ന് നൽകി ബോധരഹിതയാക്കിയതിന് ശേഷം പീഡിപ്പിച്ചു എന്ന പരാതിയുമായി യുവതി രംഗത്ത്;

ബംഗളൂരു: പ്രമുഖ യുവനടൻ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. കന്നഡ നടൻ സുബ്രഹ്മണ്യനാണ് പീഡനക്കേസിൽ കുരുങ്ങിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാമ് ബെംഗളൂരു സ്വദേശിനിയായ 23കാരി പരാതി നൽകിയിരിക്കുന്നത്. ശീതള പാനീയത്തിൽ മയക്കു മരുന്ന് നൽകി ബോധരഹിതയാക്കിയാണ് തന്നെ പീഡിപ്പിച്ചതെന്ന് പരാതിയിൽ പെൺകുട്ടി ഉന്നയിച്ചിട്ടുണ്ട്. അതേസമയം യുവതിയും നടനുമായുള്ള വിവാഹം വീട്ടുകാർ നിശ്ചയിച്ചിരുന്നു. എന്നാൽ പതുക്കേ നടൻ യുവതിയെ അവഗണിച്ച് തുടങ്ങിയതോടെയാണ് പരാതിയുമായി യുവതി രംഗത്തെത്താൻ കാരണമായത്. വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോഴെല്ലാം തന്റെ പുതിയ ചിത്രമായ ഹൊമ്പനയുടെ റിലീംസിംഗിന് ശേഷം വിവാഹം നടത്തിയാൽ മതിയെന്ന്…

Read More

പുതുവർഷ രാവിൽ നിങ്ങളെ കൊള്ളയടിക്കാൻ തയ്യാറായി നമ്മ മെട്രോയും; എവിടേക്ക് യാത്ര ചെയ്താലും കുറഞ്ഞ നിരക്ക് 50 രൂപ!

ബെംഗളൂരു : പുതുവർഷം ആഘോഷിക്കാൻ എത്തുന്നവർക്കായി 31നു രാത്രി നടത്തുന്ന അധിക സർവീസുകൾക്ക് 50 രൂപ നിരക്കുമായി നമ്മ മെട്രോ. രാത്രി 11 മുതൽ രണ്ടുവരെ എംജി റോഡ്, ട്രിനിറ്റി, കബൺപാർക്ക് മെട്രോ സ്റ്റേഷനിൽനിന്ന് എവിടേക്കുപോയാലും 50 രൂപയാകും ഈടാക്കുക. ഈ സമയത്തെ വൻതിരക്കിൽ വളരെ വേഗം ടിക്കറ്റ് നൽകുന്നതിനുവേണ്ടിയാണിത്. അതേസമയം സ്മാർട് കാർഡ് ഉപയോഗിക്കുന്നവർക്ക് ഈ സമയത്തും നിരക്കിളവോടെ യാത്രചെയ്യാം. നമ്മ മെട്രോ ഒന്നാംഘട്ടത്തിൽ പൂർണതോതിൽ മെട്രോ സർവീസ് തുടങ്ങിയശേഷമുള്ള ആദ്യ പുതുവർഷമാണിത്. കഴിഞ്ഞ പുതുവർഷദിനത്തിൽ രാത്രി 11 മുതൽ രണ്ടുവരെ 35,000…

Read More

ചെന്നൈക്കു വിജയം, പെനാൽറ്റി നഷ്ടപ്പെടുത്തി ബെൽഫോർട്ട്

ജംഷഡ്‌പൂരിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ച് ചെന്നൈ ഇന്ത്യൻ സൂപ്പർ ലീഗിൽ മുന്നേറുന്നു. ജയത്തോടെ 16 പോയിന്റുമായി ചെന്നൈയിൻ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ജംഷഡ്‌പൂരിന്റെ സ്വന്തം ഗ്രൗണ്ടിലെ രണ്ടാമത്തെ പരാജയം കൂടിയാണ് ഇത്. ജംഷഡ്‌പൂരിന്റെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. ബെൽഫോർട്ടിന്റെ മികച്ചൊരു ഷോട്ട് നല്ലൊരു സേവിലൂടെ കരൺജിത് രക്ഷപെടുത്തിയില്ലായിരുന്നെങ്കിൽ ജംഷഡ്‌പൂർ ലീഡ് നെടുമായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ചെന്നൈയിന്റെ ബിക്രംജിത് സിങ് പരിക്കേറ്റതോടെ ആദ്യ മിനിറ്റുകളിൽ തന്നെ ചെന്നൈയിന് സബ്സ്റ്റിട്യൂഷൻ നടത്തേണ്ടിയും വന്നു. തുടർന്ന് പതിയെ മത്സരത്തിലേക്ക് തിരിച്ചു വന്ന ചെന്നൈയിൻ സുബ്രത…

Read More

2 സ്ട്രോക് ഓട്ടോകൾക്ക് ഏപ്രിൽ ഒന്ന് മുതൽ ബെംഗളൂരുവിൽ നിരോധനം

ബെംഗളൂരു : ഏപ്രിൽ ഒന്നുമുതൽ ബെംഗളൂരുവിൽ 2–സ്ട്രോക് ഓട്ടോറിക്ഷകൾ നിരോധിക്കാൻ ഗതാഗതവകുപ്പ് തീരുമാനിച്ചു. ഇവ അന്തരീക്ഷ മലിനീകരണം കൂടുതൽ ഉണ്ടാക്കുന്നതിനാലാണിത്. 2–സ്ട്രോക് ഓട്ടോകൾ ശേഖരിക്കാൻ രണ്ടു കേന്ദ്രങ്ങൾ തുറക്കുകയും ഇവ നൽകുന്നവർക്കു പുതിയ 4–സ്ട്രോക് ഓട്ടോറിക്ഷ വാങ്ങാൻ മുപ്പതിനായിരം രൂപ സർക്കാർ സബ്സിഡി നൽകുകയും ചെയ്യും. എന്നാൽ ഒന്നരലക്ഷത്തിലേറെ രൂപ വരുന്ന പുതിയ ഓട്ടോ വാങ്ങാൻ മുപ്പതിനായിരം രൂപയുടെ ധനസഹായം മതിയാകില്ലെന്നതിനാൽ ഉടമകളിലേറെയും ഇവ കൈമാറാൻ തയാറായിട്ടില്ല. ഇതേ തുടർന്നാണ് ഗതാഗതവകുപ്പ് നടപടി കർക്കശമാക്കിയത്. ബെംഗളൂരുവിൽ അൻപതിനായിരത്തോളം 2–സ്ട്രോക് ഓട്ടോറിക്ഷകളാണുള്ളത്. ഇവയിൽ പതിനായിരം എണ്ണം…

Read More
Click Here to Follow Us